advertisement

പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ച 52 കാരിയ്ക്ക് 20 കൊല്ലം കഠിന തടവ്

Last Updated:

പിഴ സംഖ്യയിൽ നിന്നു 40,000 രൂപ പെൺകുട്ടിക്ക് കൊടുക്കാനും പിഴ സംഖ്യ അടച്ചില്ലെങ്കിൽ 9 മാസം അധികം തടവ് അനുഭവിക്കാനും കോടതി നിർദേശിച്ചു

News18
News18
കോഴിക്കോട്: പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ച കേസിൽ 52 കാരിയ്ക്ക് 20 കൊല്ലം കഠിന തടവും 55,000 രൂപയും ശിക്ഷ വിധിച്ചു. മീഞ്ചന്ത അരയൻ തോപ്പിൽ സ്വദേശി ജയശ്രീ (52) ആണ് കേസിലെ പ്രതി. കോഴിക്കോട് അതിവേ​ഗ പോക്സോ കോടതി ജഡ്ജി സി.എസ് അമ്പിളിയാണ് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിൽ 33 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷയുണ്ടെങ്കിലും തടവ് ഒന്നിച്ച് 20 കൊല്ലമായി അനുഭവിച്ചാലും മതിയാകും. പിഴ സംഖ്യയിൽ നിന്നു 40,000 രൂപ പെൺകുട്ടിക്ക് കൊടുക്കാനും പിഴ സംഖ്യ അടച്ചില്ലെങ്കിൽ 9 മാസം അധികം തടവ് അനുഭവിക്കാനും കോടതി നിർദേശം നൽകി.
അതേസമയം, ചാവക്കാട് പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 52 വയസുകാരന് 130 വര്‍ഷം കഠിന തടവും 8.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒരുമനയൂർ‌ മൂത്തമ്മാവ് മാങ്ങാടി വീട്ടിൽ സജീവ് (52) ആണ് കേസിലെ പ്രതി. ചാവക്കാട് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യിലാണ് കേസിൽ ശിക്ഷ വിധിച്ചത്.
advertisement
പിഴ അടച്ചില്ലെങ്കിൽ 35 മാസം അധികതടവ് അവുഭവിക്കണം. 2023 ഏപ്രിലിലാണ് കേസിലാസ്പദമായ സംഭവം നടന്നത്. ലൈം​ഗിക ഉപദ്രവത്തിന് ഇരയായ ആൺകുട്ടിയെയും കൂട്ടുകാരനെയും വീടിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ചാവക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പ്രസീതാ ബാലന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ. സെസില്‍ ക്രിസ്റ്റ്യന്‍ രാജാണ് കേസിലാദ്യം അന്വേഷണം നടത്തിയത്. ഇന്‍സ്പെക്ടര്‍ വിപിന്‍ കെ. വേണുഗോപാല്‍ തുടരന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവരാണ് ഹാജരായത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ച 52 കാരിയ്ക്ക് 20 കൊല്ലം കഠിന തടവ്
Next Article
advertisement
രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നു;പേർഷ്യൻ ഗൾഫ് മേഖലയിൽ ഇന്ത്യൻ പതാകയുള്ള 16 കപ്പലുകളുണ്ടെന്ന് കേന്ദ്രം
രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹോർമുസ് കടന്നു;പേർഷ്യൻ ഗൾഫിൽ ഇന്ത്യൻ പതാകയുള്ള 16 കപ്പലുകളുണ്ടെന്ന് കേന്ദ്രം
  • കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നു

  • പേർഷ്യൻ ഗൾഫ് മേഖലയിലുണ്ടായ 16 ഇന്ത്യൻ പതാകയുള്ള കപ്പലുകളിൽ 433 നാവികർ സുരക്ഷിതരാണെന്ന് കേന്ദ്രം

  • ഇന്ത്യയുമായി ബന്ധമുള്ള ഒമ്പത് കപ്പലുകൾ ഇതുവരെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നു

View All
advertisement