കൊല്ലത്ത് റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത. പ്രതിയുമായി അന്വേഷണ സംഘം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്.
അപസ്മാരത്തെ തുടർന്ന് യുവതി മരിച്ചു എന്നാണ് പ്രതിയുടെ മൊഴി. തന്റെയൊപ്പം ഉണ്ടായിരുന്ന സമയത്ത് മരണം സംഭവിച്ചു എന്നറിയാതിരിക്കാൻ ഉമയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി എന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മറ്റാരെങ്കിലും കൊലപ്പെടുത്തി എന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. എന്നാൽ പ്രതിയുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
ആഹാരസാധനം ശ്വാസകോശത്തിൽ കുടുങ്ങി മരണം സംഭവിച്ചു എന്നാണ് ഡോക്ടറുടെ പ്രാഥമിക വിലയിരുത്തൽ. തലയുടെ ഇരുവശത്തും മാറിലും മുറിവേറ്റ പാടുകളുണ്ട്. ഈ മുറിവുകൾ മരണകാരണമായോ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാകണമെങ്കിൽ ശാസ്ത്രീയ പരിശോധന ഫലം വരണം.
29ന് കാണാതായ ഉമയെ ഇന്നലെ രാവിലെയാണ് ആൾത്താമസമില്ലാത്ത റെയിൽവേ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുവർഷ തലേന്ന് കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനക്കിടെ ഉമയുടെ ഫോൺ ഫോൺ പ്രതി നാസുവിൽ നിന്ന് കണ്ടെത്തിയിരുന്നു. അന്ന് ഇയാളെ പൊലീസ് പറഞ്ഞു വിട്ടു. കൊല്ലം ഈസ്റ്റ് പൊലീസ് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാസുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.