സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്നാരോപിച്ച് കൊല്ലത്ത് യുവാവിന് ക്രൂര മർദനം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വിളിച്ചുവരുത്തി കാല് പിടിപ്പിച്ച ശേഷമാണ് യുവാവിനെ മർദിച്ചത്.
കൊല്ലം: കൊല്ലത്ത് വീണ്ടും യുവാവിന് പരസ്യ മർദനം. സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്നാരോപിച്ചാണ് യുവാവിന് മർദിച്ചത്. വിളിച്ചുവരുത്തി കാല് പിടിപ്പിച്ച ശേഷമാണ് യുവാവിനെ മർദിച്ചത്. മർദന ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചു. വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ പൂയപ്പള്ളി സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം ലേയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് പത്തൊമ്പതുകാരനെ മദ്യപസംഘം തെങ്ങിന്‍ തോപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചിരുന്നു. കൊല്ലം വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനാണ് മര്‍ദനമേറ്റത്.കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്സ് നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു.
കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ലേയ്‌സ് ചോദിച്ചാണ് മർദ്ദനമെന്നായിരുന്നു ആക്രമണത്തിനിരയായ നീലകണ്ഠന്റെ മൊഴി.
advertisement
സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. മൂന്ന് പേർ ഒളിവിലാണ്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
Location :
First Published :
August 06, 2022 7:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്നാരോപിച്ച് കൊല്ലത്ത് യുവാവിന് ക്രൂര മർദനം