Murder | ഓണ്‍ലൈന്‍ ചൂതാട്ടം കടക്കെണിയിലെത്തിച്ചു; ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

Last Updated:

മണികണ്ഠന്‍ ഭാര്യയെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അടിച്ച് കൊലപ്പെടുത്തി

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെതുടര്‍ന്ന് കടക്കെണിയിലായ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയശേഷം(Murder) ജീവനൊടുക്കി(Suicide). തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠന്‍ ആണ് ഭാര്യ താര(35), മക്കളായ ധരണ്‍(10), ധഗന്‍ (ഒരു വയസ്) എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തത്.
തുറൈപാക്കത്തുള്ള ഫ്‌ലാറ്റിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മണികണ്ഠന്‍ ഭാര്യയെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് നാലു മരണവും നടന്നത്.
ഞായറാഴ്ച പകല്‍ ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാതിരുന്നതോടെ സമീപവാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
advertisement
ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠന്‍ രണ്ടുമാസമായി ജോലിയ്ക്ക് പോയിരുന്നില്ല. എന്നാല്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമായിരുന്നുവെന്നും അതിന്റെ പേരില്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വലിയ തുക കടമുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം ഓണ്‍ലൈന്‍ ചൂതാട്ടം ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്ന വിലയിരുത്തലില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയിരുന്നു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | ഓണ്‍ലൈന്‍ ചൂതാട്ടം കടക്കെണിയിലെത്തിച്ചു; ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement