കോട്ടയം കാഞ്ഞിരപ്പള്ളിയിൽ റിട്ട. എസ് ഐയെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയശേഷം മകൻ തൂങ്ങിമരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടയം: കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ റിട്ട. എസ് ഐയെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു. പാറത്തോട്ട് ചിറയിൽ പൂന്തോട്ടത്തിൽ റിട്ട.എസ് ഐ സോമനാഥൻ നായർ (84), ഭാര്യ സരസമ്മ (70) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ മകൻ ശ്യാംനാഥിനെ (31) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫീസിലെ എൽ ഡി ക്ലാർക്കാണ് മകൻ ശ്യാംനാഥ്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മരണ കാരണം അടക്കമുള്ളവ അന്വേഷിക്കുകയാണ് പൊലീസ്. ദമ്പതികളുടെ മൃതദേഹം രക്തം വാർന്ന നിലയിലാണ് കണ്ടെത്തിയത്.
Location :
Kottayam,Kottayam,Kerala
First Published :
October 17, 2024 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ റിട്ട. എസ് ഐയെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയശേഷം മകൻ തൂങ്ങിമരിച്ചു