ഫോണിലെ ശല്യം നിർത്താൻ ചുംബനം വേണം; ഒടുവിൽ യുവാവിന് കിട്ടിയത് മതിയാകുവോളം സമ്മാനം
- Published by:Rajesh V
- news18-malayalam
Last Updated:
ശല്യം സഹിക്കാതായപ്പോള്‍ പെണ്‍കുട്ടി പലതവണ മുന്നറിയിപ്പ് നല്‍കി. ഒരു ചുംബനമെങ്കിലും നല്‍കിയാല്‍ വിളി നിര്‍ത്താമെന്നായി മഹേഷിന്റെ ഉപാധി. ഒടുവില്‍ പെണ്‍കുട്ടി സമ്മതിച്ചു. നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ സന്ധിക്കാമെന്ന് ഇരുവരും തമ്മില്‍ ധാരണയിലെത്തി.
ഹൈദരാബാദ്: ഫോണില്‍ ശല്യം ചെയ്യുന്നത് നിർത്താൻ ചുംബനം ആവശ്യപെട്ട യുവാവിന് പെണ്‍കുട്ടിയുടെ വക എട്ടിന്റെ പണി. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് ഹോട്ടലില്‍ എത്തിയ യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. യുവാവിന്റെ പരാതിയില്‍ അഞ്ചുപേര്‍ അറസ്റ്റിലായി.
പെണ്‍കുട്ടിയുടെ ചുംബനവും പ്രതീക്ഷിച്ച് ഹോട്ടല്‍ മുറിയിലേക്ക് ഒരുങ്ങിയെത്തുകയായിരുന്നു ചിറ്റൂര്‍ മദനപള്ളിയിലെ മഹേഷ്. സംഭവത്തെ കുറിച്ചു പൊലീസിന്റെ വിശദീകരണം ഇപ്രകാരമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്തിനെ വിളിച്ചപ്പോള്‍ നമ്പര്‍ മാറി മഹേഷിന് ഫോണില്‍ കിട്ടിയത് പ്രദേശത്തെ തന്നെ ഒരു പെണ്‍കുട്ടിയെയായിരുന്നു. നമ്പര്‍ മാറിയിട്ടുണ്ടെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത പെണ്‍കുട്ടിയെ വിളിക്കുന്നതും മെസേജ് അയക്കുന്നതും മഹേഷ് തുടര്‍ന്നു.
ശല്യം സഹിക്കാതായപ്പോള്‍ പെണ്‍കുട്ടി പലതവണ മുന്നറിയിപ്പ് നല്‍കി. ഒരു ചുംബനമെങ്കിലും നല്‍കിയാല്‍ വിളി നിര്‍ത്താമെന്നായി മഹേഷിന്റെ ഉപാധി. ഒടുവില്‍ പെണ്‍കുട്ടി സമ്മതിച്ചു. നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ സന്ധിക്കാമെന്ന് ഇരുവരും തമ്മില്‍ ധാരണയിലെത്തി. അടുത്ത ദിവസം ചുംബനവും മനസില്‍ താലോലിച്ചു പെണ്‍കുട്ടി അറിയിച്ച മുറിയിലെത്തിയ മഹേഷിനെ കാത്തിരുന്നത് ക്രൂരമർദനമായിരുന്നു. ഇങ്ങനെ മെത്തയിലിട്ട് ഇടിച്ചാലൊന്നും അവനു ചുംബനത്തിന്റെ സുഖം കിട്ടില്ല.ഇനി കുറച്ചു നിലത്തിട്ട് ഇടിക്കാം.- മർദിക്കുന്ന ഒരാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.
advertisement
Also Read- മലപ്പുറത്ത് കോവിഡ് രോഗിക്ക് നേരെ പീഡനശ്രമം നടത്തിയ ആംബുലൻസ് അറ്റൻഡർ റിമാൻഡിലായി
മഹേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനും അഞ്ച് സുഹൃത്തുക്കളും അറസ്റ്റിലായി. അതേസമയം ആക്രമിക്കുന്നതിന്റെയും പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയും ചേര്‍ത്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ചാരായം വാറ്റാനുള്ള കോട സൂക്ഷിച്ചത് മൊബൈൽ മോർച്ചറിയിൽ
കേരളത്തിൽ മദ്യ വിൽപന ശാലകൾ അടച്ചിട്ട് രണ്ടാഴ്ചയിലേറെയായി. ശക്തമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും വ്യാജ വാറ്റും വിൽപനയുമൊക്കെ വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിൽ അടൂരിൽ നിന്നാണ് ചാരായം വാറ്റുന്നതിനുള്ള കോട കലക്കി സൂക്ഷിച്ചിരുന്ന രണ്ടുപേർ അറസ്റ്റിലായത്. ഏറെ ഞെട്ടിക്കുന്നത് മൃതദേഹം സൂക്ഷിക്കുന്ന മൊബൈൽ മോർച്ചറിക്കകത്താണ് ഇരുവരും കോട കലക്കി സൂക്ഷിച്ചിരുന്നത് എന്നതാണ്. അടൂരിലെ ആംബുലൻസിന്റെ ഉടമയും ഡ്രൈവറുമായ കണ്ണംകോട് കൊണ്ടങ്ങാട്ട് താഴേതിൽ പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ (33) വീട്ടിൽ അനധികൃതമായി ചാരായം വാറ്റുന്നതായാണ് ശനിയാഴ്ച അടൂർ ഡിവൈ എസ് പി ബി.വിനോദിന് രഹസ്യവിവരം ലഭിച്ചത്. സി ഐ ബി സുനുകുമാർ, വനിതാ എസ് ഐ നിത്യാസത്യൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം പൊലീസുകാർ, റസാഖ് താമസിക്കുന്ന കണ്ണംകോട്ടെ വീട്ടിലെത്തി.
advertisement
തൊട്ടടുത്തുള്ള ഇയാളുടെതന്നെ പഴയ വീട്ടിൽ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, പ്രവീൺ, ജയരാജ് എന്നിവർ വേഷം മാറി വാറ്റുചാരായം വാങ്ങാനും ചെന്നു. ഇവിടെ ആസമയം ഗ്യാസ് അടുപ്പിൽ ചാരായം വാറ്റുകയായിരുന്നു. കൈയോടെ തന്നെ തൊണ്ടി അടക്കം പൊക്കി. തുടർന്നുള്ള തിരച്ചിലിലാണ് പൊലീസിനെ പോലും ഞെട്ടിച്ച കോടയിടൽ കണ്ടെത്തിയത്. 150 ലിറ്ററോളം കോടയാണ് മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. അബ്ദുൾ റസാഖിനെയും ചാരായം വാറ്റിക്കൊണ്ടിരുന്ന സഹായി തമിഴ്‌നാട് സ്വദേശി അനീസിനെയും(46) അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സോബിൻ തമ്പി ഓടിരക്ഷപ്പെട്ടു.
Location :
First Published :
May 16, 2021 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫോണിലെ ശല്യം നിർത്താൻ ചുംബനം വേണം; ഒടുവിൽ യുവാവിന് കിട്ടിയത് മതിയാകുവോളം സമ്മാനം