മധ്യപ്രദേശ്: ജോലിയില്‍ പ്രമോഷന്‍ നേടാന്‍ സ്ഥാപന മേധാവിക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പരാതിയുമായി യുവതി. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിനെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. ഇയാൾക്കെതിരായുളള യുവതിയുടെ പരാതിയിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ഇതിനുപിന്നാലെ കേസെടുക്കുകയും ചെയ്തു.
യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ നിന്നുള്ള അമിത് ഛബ്രയാണ് യുവതിയെ വിവാഹം കഴിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ജോലിയില്‍ സ്ഥാനക്കയറ്റം കിട്ടാനും സാമ്പത്തികനേട്ടത്തിനുമായി മറ്റുള്ളവരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചെന്നാണ് യുവതിയുടെ ആരോപണം.
ഇത് കൂടാതെ ഭര്‍തൃസഹോദരന്‍ പലതവണ മോശമായരീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഇത് എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയും ചെയ്തു. ഉപദ്രവം സഹിക്കാനാവാതെ ഒരിക്കല്‍ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ ഇതിനുശേഷവും ഭര്‍തൃവീട്ടില്‍നിന്നുള്ള ഉപദ്രവം തുടര്‍ന്നെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.