തൊട്ടടുത്ത സീറ്റിലിരുന്ന് സ്വകാര്യ ഭാഗത്ത് സ്പർശിച്ചു; KSRTC ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
- Published by:Sarika KP
- news18-malayalam
Last Updated:
ചുരത്തിൽ എത്തിയപ്പോൾ മുതൽ ശല്യം തുടങ്ങിയിരുന്നു.
താമരശ്ശേരി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. ഇടുക്കി തൊടുപുഴ പുത്തൻപുരക്കൽ ഫൈസലിനെയാണ് (37) താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. ബെംഗളൂരുവിൽനിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിലാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. തൊട്ടടുത്ത സീറ്റിലിരുന്ന ഇയാൾ ചുരത്തിൽ എത്തിയത് മുതൽ യുവതിയെ ശല്യം ചെയ്യാൻ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിരന്തരം സ്പർശിച്ചതോടെ പെൺകുട്ടി വിവരം കണ്ടക്ടറെ അറിയിക്കുകയായിരുന്നു. തുടർന്ന് ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പൊലീസിനു കൈമാറി.
സംഭവത്തിൽ യുവതിയുെട പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന കുന്നമംഗലം സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. ഞായറാഴ്ചയും താമരശ്ശേരിയിൽ വച്ച് ബസിൽ മറ്റൊരു യുവതിക്ക് നേരെയും ലൈംഗികാതിക്രമം ഉണ്ടായിരുന്നു.
Location :
Wayanad,Kerala
First Published :
June 20, 2024 3:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൊട്ടടുത്ത സീറ്റിലിരുന്ന് സ്വകാര്യ ഭാഗത്ത് സ്പർശിച്ചു; KSRTC ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ