advertisement

വില്പനയ്ക്കായി വള്ളത്തിൽ സൂക്ഷിച്ച കഞ്ചാവുമായി യൂട്യൂബർ അറസ്റ്റിൽ

Last Updated:

യുവതികൾ ഉൾപ്പെടെയുള്ള ആവശ്യക്കാർക്ക് എത്തിച്ചു നൽകാനായി കരുതിയിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്

News18
News18
കോട്ടയം: വള്ളത്തിൽ യാത്ര ചെയ്ത് ചൂണ്ടയിട്ട്‌ മീൻപിടിച്ച് റീൽസ് ചെയ്ത്, ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ശ്രദ്ധേയനായ യുവാവിനെ 580 ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടി. വെള്ളൂർ വടകര അരിഞ്ഞാമൂഴി സ്വദേശി അഭിജിത്ത് സാബു (29) ആണ് വെട്ടിക്കാട്ടുമുക്ക് പാലത്തിന് സമീപമുള്ള ആറാട്ടുകടവിൽ വെച്ച് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡൻസാഫ് (DANSAF) സംഘവും തലയോലപ്പറമ്പ് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാൻ എത്തിയപ്പോഴാണ് അഭിജിത്തിനെ പോലീസ് വളഞ്ഞത്. വള്ളത്തിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ്.
ചെറിയ വള്ളത്തിൽ യാത്ര ചെയ്ത് ചൂണ്ടയിട്ട് മീൻപിടിക്കുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അഭിജിത്തിന്റെ പതിവായിരുന്നു. എന്നാൽ ഈ മീൻപിടുത്തം കഞ്ചാവ് വില്പനയ്ക്കുള്ള മറയായിരുന്നുവെന്ന് പോലീസ് പറയുന്നു. യുവതികൾ ഉൾപ്പെടെയുള്ള ആവശ്യക്കാർക്ക് എത്തിച്ചു നൽകാനായി കരുതിയിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതിക്കെതിരെ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വില്പനയ്ക്കായി വള്ളത്തിൽ സൂക്ഷിച്ച കഞ്ചാവുമായി യൂട്യൂബർ അറസ്റ്റിൽ
Next Article
advertisement
'ചെറ്റത്തരം ചാരുതയുള്ള പ്രയോഗം' മുഖ്യമന്ത്രിയെ ന്യായീകരിച്ച് എ വിജയരാഘവൻ
'ചെറ്റത്തരം ചാരുതയുള്ള പ്രയോഗം' മുഖ്യമന്ത്രിയെ ന്യായീകരിച്ച് എ വിജയരാഘവൻ
  • മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം ചാരുതയുള്ള പ്രയോഗമാണെന്ന് എ വിജയരാഘവൻ പറഞ്ഞു

  • യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ വർഗീയ താല്പര്യങ്ങൾ മുൻഗണന നൽകിയെന്ന് ആരോപിച്ചു

  • മലപ്പുറത്ത് ഇടതു പക്ഷം റെക്കോർഡ് തോൽവി നേരിട്ടെങ്കിലും ഇത്തവണ ലീഗിന് തിരിച്ചടി ഉണ്ടാകുമെന്ന് പറഞ്ഞു

View All
advertisement