• HOME
 • »
 • NEWS
 • »
 • crime
 • »
 • വ്യാജ വാറ്റ്: ഡിവൈഎഫ്ഐ നേതാക്കൾക്ക് പിന്നാലെ യുവമോർച്ച നേതാവും അറസ്റ്റിൽ

വ്യാജ വാറ്റ്: ഡിവൈഎഫ്ഐ നേതാക്കൾക്ക് പിന്നാലെ യുവമോർച്ച നേതാവും അറസ്റ്റിൽ

കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് മൂന്നുപേരെയും അതതു സംഘടനകൾ പുറത്താക്കിയിരുന്നു. ബൈക്കിൽ ചാരായം കടത്തിയതുമായി ബന്ധപ്പെട്ട് കോവിൽമുക്ക് ജംഗ്ഷനിൽനിന്നു ശ്രീജിത്തിനെയും ശ്യാംരാജിനെയും പിടികൂടിയതോടെയാണ് സന്നദ്ധപ്രവർത്തനത്തിന്റെ മറവിലെ ചാരായം കടത്ത് പുറത്തറിഞ്ഞത്.

യുവമോർച്ച നേതാവ് അനൂപ് എടത്വ, നേരത്തെ അറസ്റ്റിലായ ഡിവൈഎഫ്ഐ ഭാരവാഹികളായ എം കെ ശ്രീജിത്ത്, ശ്യാംരാജ്

യുവമോർച്ച നേതാവ് അനൂപ് എടത്വ, നേരത്തെ അറസ്റ്റിലായ ഡിവൈഎഫ്ഐ ഭാരവാഹികളായ എം കെ ശ്രീജിത്ത്, ശ്യാംരാജ്

 • Last Updated :
 • Share this:
  ആലപ്പുഴ: കോവിഡ് സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ ചാരായം വാറ്റി വിറ്റ കേസിൽ ഒളിവിലായിരുന്ന യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പിടിയിലായി. കുട്ടനാട് റെസ്ക്യു ടീം എന്ന പേരിൽ സന്നദ്ധപ്രവർത്തനം നടത്തിവന്ന അനൂപ് എടത്വ (34) ആണ് ഇന്നലെ ഉച്ചയ്ക്കു ഹരിപ്പാട് ബസ് സ്റ്റാൻഡിന് സമീപം പിടിയിലായത്. കേസിൽ ഡിവൈഎഫ്ഐ മേഖലാ ഭാരവാഹികളായ എം കെ ശ്രീജിത്ത് (30), ശ്യാംരാജ് (33) എന്നിവരുൾപ്പെടെ 6 പേർ നേരത്തേ പിടിയിലായിരുന്നു.

  Also Read- National Doctors' Day: വിശേഷ ദിനത്തിന്റെ പ്രമേയവും ചരിത്രവും കോവിഡ് കാലത്തെ പ്രസക്തിയും

  കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് മൂന്നുപേരെയും അതതു സംഘടനകൾ പുറത്താക്കിയിരുന്നു. ബൈക്കിൽ ചാരായം കടത്തിയതുമായി ബന്ധപ്പെട്ട് കോവിൽമുക്ക് ജംഗ്ഷനിൽനിന്നു ശ്രീജിത്തിനെയും ശ്യാംരാജിനെയും പിടികൂടിയതോടെയാണ് സന്നദ്ധപ്രവർത്തനത്തിന്റെ മറവിലെ ചാരായം കടത്ത് പുറത്തറിഞ്ഞത്. കോവിഡ് ജാഗ്രതാ സമിതിക്കു നൽകുന്ന പാസിന്റെ മറവിലാണ് കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളിൽ സംഘം ചാരായം വിറ്റത്. അന്വേഷണം പ്രധാന കണ്ണിയായ അനൂപിലേക്കെത്തി. അനൂപ് മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഒരുമാസത്തിലേറെയായി പൊലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു.

  Also Read- കോവിഡ് ജോലി കളഞ്ഞു; ആത്മഹത്യാ മുനമ്പിൽ നിന്ന് യുവാവിനെ പൊലീസ് ജീവിതത്തിലേക്ക് മടക്കിയെത്തിച്ചു

  കുട്ടനാട് റെസ്ക്യൂ ടീം എന്ന സന്നദ്ധസംഘടനയുടെ പ്രസിഡന്റ് കൂടിയായ അനൂപ് ഈ സംഘടനയുടെ പ്രവർത്തനങ്ങളെയും ചാരായ വാറ്റിന് മറയായി ഉപയോഗിച്ചു എന്നാണ് പൊലീസ് പറയുന്നത്. ബന്ധുക്കൾ പൊലീസ് പിടിയിലായ ഉടൻതന്നെ അനൂപ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും അത് ലഭിച്ചിരുന്നില്ല. എന്നാൽ അനൂപ് നിലവിൽ യുവമോർച്ച നേതാവല്ല എന്നാണ് യുവമോർച്ചയുടെ ഔദ്യോഗിക പ്രതികരണം. ഇയാളെ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നുവെന്നും യുവമോർച്ചയുടെ ജില്ലാനേതൃത്വം അറിയിച്ചു.

  തെങ്കാശിയിൽ ദുരഭിമാനക്കൊല; പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി

  തെങ്കാശിയിൽ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി ഗ്രാമത്തിൽ മാരിമുത്തുവിന്റെ മകൾ ഷാലോം ഷീബ (19)യാണ് ഇന്നലെ രാവിലെ വെട്ടേറ്റു മരിച്ചത്. സമീപ ഗ്രാമത്തിലെ മുത്തുരാജെന്ന യുവാവിനെ ഒരു വർഷം മുൻപ് പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്തിലാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു. ദുരഭിമാന കൊലയെന്ന് ബന്ധുക്കൾ പറഞ്ഞു.

  Also Read- നിർബന്ധിത മതപരിവർത്തനമെന്ന പരാതി; ഭാര്യയെയും മകനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി

  വിവാഹശേഷം ഷാലോമും മുത്തുരാജും ഇന്നലെ ഊത്തുമലയിലെ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിയിരുന്നു. നാട്ടിലെത്തിയപ്പോൾ ഷാലോം മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിലും ചെന്നു. ഷാലോമിനെ കണ്ടതോടെ രോഷാകുലനായ മാരിമുത്തു വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ ഷാലോമിനെ പാളയംകോട്ടൈ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാരിമുത്തുവിനെ അറസ്റ്റ് ചെയ്തു തെങ്കാശി കോടതിയിൽ ഹാജരാക്കി.

  Also Read- ബേബി ശാലിനിയുടെ ആദ്യനായകന്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തി; അറിയാമോ പഴയ കുട്ടിനടനെ?
  Published by:Rajesh V
  First published: