നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • National Doctors' Day: വിശേഷ ദിനത്തിന്റെ പ്രമേയവും ചരിത്രവും കോവിഡ് കാലത്തെ പ്രസക്തിയും

  National Doctors' Day: വിശേഷ ദിനത്തിന്റെ പ്രമേയവും ചരിത്രവും കോവിഡ് കാലത്തെ പ്രസക്തിയും

  മുൻ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ഡോ ബിസി റോയിയിയുടെ മനുഷ്യരാശിക്കുള്ള സേവനങ്ങൾക്കുള്ള അംഗീകാരം എന്നോണം ഈ ദിനാചരണം തുടങ്ങിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   എല്ലാ വര്‍ഷവും ജൂലൈ 1 ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) ദേശീയ ഡോക്ടര്‍മാരുടെ ദിനമായി ആചരിച്ചുപോരുന്നു. മുന്‍ ബംഗാള്‍ മുഖ്യ മന്ത്രിയായിരുന്ന ഡോ. ബിധന്‍ ചന്ദ്ര റോയിയുടെ ജന്മ ദിനവും ചരമ ദിനവും ആണ് ഇന്ത്യയില്‍ ഡോക്ടര്‍മാരുടെ ദിനമായി ആചരിക്കുന്നുത്. തങ്ങളുടെ ജീവിതം അപായപ്പെടുത്തി മറ്റുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി മുന്നിട്ടിറങ്ങി വരുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുക എന്നതുകൂടി ഈ ദിനാചരണം വഴി ലക്ഷ്യമിടുന്നു.

   കോവിഡ് മഹാമാരി ആഗോള തലത്തില്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും നടത്തുന്ന നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെ കുറിച്ചും, ആരോഗ്യ സുരക്ഷാ മേഖലകളിലെ അവരുടെ സംഭാവനകളെ കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങള്‍ വിവിധ തിയ്യതികളിലാണ് ഡോക്ടേര്‍സ് ദിനമായി ആചരിച്ചു പോരുന്നത്. ഈ വിശേഷ ദിനത്തിന്റെ ചരിത്രവും, പ്രമേയവും, പ്രാധാന്യവുമാണ് താഴെ പറയുന്നത്.

   ഡോക്ടര്‍മാരുടെ ദിനത്തിന്റെ ചരിത്രം

   1991 ലാണ് ആദ്യമായി ഈ ദിനം ആചരിച്ചത്. മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ഡോ ബി സി റോയിയിയുടെ മനുഷ്യരാശിക്കുള്ള സേവനങ്ങള്‍ക്കുള്ള അംഗീകാരം എന്നോണം ഈ ദിനാചരണം തുടങ്ങിയത്. ആരോഗ്യ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ ഡോക്ടര്‍ കൂടിയായിരുന്നു അദ്ദേഹം. 1882 ജൂലൈ 1 ന് ജനിച്ച അദ്ദേഹം 1962 ല്‍ ഇതേ ദിവസമാണ് മരണപ്പെട്ടത്.

   1961 ഫെബ്രുവരി 4 ന് രാജ്യം അദ്ദേഹത്തെ ഭാരത് രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ജാദവ്പൂര്‍ ടി ബി ആശുപത്രി, ചിത്തരഞ്ജന്‍ സേവ സദന്‍, കമല നെഹ്രു മെമോറിയല്‍ ഹോസ്പിറ്റല്‍, വിക്ടോറിയ ഇന്‍സ്റ്റിറ്റിയൂഷന്‍ (കോളേജ്), ചിത്തരഞ്ജന്‍ ക്യാന്‍സര്‍ ഹോസ്പിറ്റല്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി ചിത്തരഞ്ജന്‍ സേവാ സദന്‍ തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് ബ്രിട്ടിഷ് മെഡിക്കല്‍ കൗണ്‍സില്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് എന്ന് വിശേഷിപ്പിച്ചിരുന്നു.

   പ്രസക്തി

   ആതുര സേവന രംഗത്തെ ഡോക്ടര്‍മാരുടെ പങ്കിനെയും അവരുടെ ഉത്തരവാദിത്വത്തെ കുറിച്ചും ബോധവാന്മാരാവുക എന്നതാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. അവരുടെ സേവനങ്ങളെ അംഗീകരിക്കാന്‍ ഈ ദിവസം ആളുകള്‍ തയ്യാറാവുന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ പല ഡോക്ടര്‍മാരും 24*7 മണിക്കൂര്‍ ഡ്യൂട്ടിയിലേര്‍പ്പെടാന്‍ പലപ്പോഴും നിര്‍ബന്ധിതരാവുന്നുണ്ട്. പലപ്പോഴും ജീവന്‍ അപയാപ്പെടുത്തിയാണ് ഇവര്‍ രാജ്യ സുരക്ഷക്ക് വേണ്ടി പോരാടുന്നത്. ഈ പ്രതിസന്ധി കാലത്ത് ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥതയെ നാം ബഹുമാനിക്കണം.നിരവധി ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട് എന്നത് കൂടി എടുത്ത് പറയേണ്ടതാണ്.
   Published by:Sarath Mohanan
   First published:
   )}