HOME » NEWS » Buzz » ANGRY GOAT ATTACKS WOMAN DURING SELFIE VIDEO AA

Viral Video | ആടിനൊപ്പം സെൽഫി, ദേഷ്യം കയറിയ ആട് യുവതിയെ ഇടിച്ചു വീഴ്ത്തി; വീഡിയോ വൈറൽ

അടുത്ത തവണ മൃഗങ്ങൾക്കൊപ്പം സെൽ‌ഫി എടുക്കാൻ‌ ശ്രമിക്കുമ്പോൾ‌ ഹെൽമെറ്റ് ധരിക്കണമെന്നാണ്‌ പലരും കമന്റ് ചെയ്തിരിക്കുന്നത്.

News18 Malayalam
Updated: April 1, 2021, 1:32 PM IST
Viral Video | ആടിനൊപ്പം സെൽഫി, ദേഷ്യം കയറിയ ആട് യുവതിയെ ഇടിച്ചു വീഴ്ത്തി; വീഡിയോ വൈറൽ
News18
  • Share this:
ആടിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയെ ആട് ഇടിച്ചു വീഴ്ത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സെൽഫി വീഡിയോയിൽ ചിരിച്ചു കൊണ്ട് പോസ് ചെയ്യുന്ന യുവതിയെയാണ് ആട് ഇടിച്ചു വീഴ്ത്തുന്നത്. ‘Thewildcapture’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്. വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതിന് തൊട്ടുപിന്നാലെ, നെറ്റിസൻ‌മാർ നിരവധി കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ‌

അടുത്ത തവണ മൃഗങ്ങൾക്കൊപ്പം സെൽ‌ഫി എടുക്കാൻ‌ ശ്രമിക്കുമ്പോൾ‌ ഹെൽമെറ്റ് ധരിക്കണമെന്നാണ്‌ പലരും കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട പലരും യുവതിയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടായിരിക്കും എന്നും അഭിപ്രായപ്പെട്ടു. വൈറൽ വീഡിയോയിൽ ഗ്രാമപ്രദേശത്തെ ഒരു റോഡാണ് കാണുന്നത്. ആടിനെ കയറിൽ കെട്ടിയിട്ട നിലയിലാണ്. യുവതി വിവിധ മുഖഭാവങ്ങളിൽ സെൽഫി എടുക്കുന്നത് കാണുമ്പോൾ ആട് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നത് കാണാം. പെട്ടെന്ന്, തന്നെ ആട് യുവതിയെ പിന്തുടർന്ന് തലകൊണ്ട് ആക്രമിക്കുന്നത് കാണുന്നത്.

Also Read കെ.എഫ്.സിക്ക് എതിരെ യുവതിയുടെ അസാധാരണ പരാതി; ചർച്ചയാക്കി സോഷ്യൽ മീഡിയ

ഈ വൈറൽ വീഡിയോ ഇതുവരെ ഇൻസ്റ്റാഗ്രാമിൽ 457 കെ ആളുകൾ കണ്ടു. നൂറുകണക്കിന് പേർ അഭിപ്രായങ്ങളും രേഖപ്പെടുത്തി. അടുത്തിടെ മീൻ കഴിക്കുന്ന ആടിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്ലാവില കഴിക്കുന്നതിനേക്കാൾ ആസ്വദിച്ചാണ് ഈ ആട് മീൻ കഴിക്കുന്നത്. നിമിഷങ്ങൾക്കകം ആട് മുഴുവൻ മീനും കഴിച്ച് തീർക്കുന്നതും കാണാം.

Also Read ഓടുന്ന കാറിന് മുകളിൽ യുവാവിന്റെ പുഷ് അപ്; കൈയ്യോടെ 'സമ്മാനം' നൽകി യുപി പൊലീസ്ജർമ്മനിയിൽ ചെമ്മരിയാടുകളെ വളർത്തുന്ന ഫാം അധികൃതർ കോവിഡ് നിയന്ത്രണ പശ്ചാത്തലത്തിൽ ഏകാന്തതയനുഭവിക്കുന്നവർക്കായി സൗജന്യ ആലിംഗനം നൽകുന്നതായി അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. ഇണക്കവും ഓമനത്തവുമുള്ള ചെമ്മരിയാടുകളെ ഇവിടെ ആളുകൾക്ക് സൗജന്യമായി ആലിംഗനം ചെയ്യാം, ഓമനിക്കാം. ഇവിടെ മാസ്കുകളുടെയോ സാമൂഹ്യഅകലത്തിന്റെയോ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ നിങ്ങൾക്ക് ആടുകളെ സമീപിക്കാം. എല്ലാ പ്രയാസങ്ങളിൽ നിന്നും വിട്ടുനിന്ന് പ്രകൃതിയോട് ഇണങ്ങി ഇവിടെ സമയം ചിലവഴിക്കാം. സന്ദർശകർ തങ്ങളുടെ ഊഴം മുൻകൂട്ടി ബുക്ക് ചെയ്യണം. അവരുടെ ആഗ്രഹമനുസരിച്ച് എത്രവേണമെങ്കിലും ആടുകളുടെ അടുത്തേക്ക് ചെല്ലാം. പൂർണമായും സൗജന്യമായാണ് ഈ 'ആലിംഗന' സൗകര്യം നല്കുന്നതെങ്കിലും ഇവിടെയെത്തുന്ന സന്ദർശകരോട് അധികൃതർ സംഭാവന അഭ്യർഥിക്കുന്നുണ്ട്.

Also Read പൂനെയിലെ തെരുവിൽ ലാവണി നൃത്തച്ചുവടുമായി ഓട്ടോ ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ദേഹം മുഴുവന്‍ 35 കിലോ കമ്പിളിയുമായി അടുത്തിടെ ഒരു ചെമ്മരിയാടിനെ കണ്ടെത്തിയിരുന്നു. ദേഹത്ത് 35 കിലോ കമ്പിളി വളര്‍ന്ന നിലയില്‍ ബരാക് എന്ന ചെമ്മരിയാടിനെയാണ് കണ്ടുകിട്ടിയത്. ഓസ്‌ട്രേലിയയിലെ വിക്ടോറിയയ്ക്കു സമീപം ലാന്‍സ്ഫീല്‍ഡിലെ വനമേഖലയില്‍ നിന്നാണ് ബരാകിനെ നാട്ടുകാര്‍ കണ്ടെത്തിയത്. ബരാകിനെ ആദ്യം കാണുമ്പോള്‍ എന്തോ അന്യഗ്രഹ ജീവിയാണെന്നാണ് ആളുകൾക്ക് തോന്നിയത്. തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്ലാണ് ബരാക് ഒരു ചെമ്മരിയാടാണെന്ന് തിരിച്ചറിഞ്ഞത്. കമ്പിളി വളര്‍ന്ന് രോമം കുന്നുകൂടിയ നിലയിലായിരുന്നു ബരാകിന്റെ ദേഹം. കൃത്യമായ സമയങ്ങളില്‍ കമ്പിളി മുറിച്ചു നീക്കാതിരുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.
Published by: Aneesh Anirudhan
First published: March 16, 2021, 6:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories