• HOME
  • »
  • NEWS
  • »
  • explained
  • »
  • നരേന്ദ്ര മോദിയുടെ വിദേശനയം: ലോക രാഷ്ട്രങ്ങൾക്ക് ഇന്ത്യയെക്കുറിച്ചുള്ള വീക്ഷണം മാറ്റിമറിച്ചത് എങ്ങനെ?

നരേന്ദ്ര മോദിയുടെ വിദേശനയം: ലോക രാഷ്ട്രങ്ങൾക്ക് ഇന്ത്യയെക്കുറിച്ചുള്ള വീക്ഷണം മാറ്റിമറിച്ചത് എങ്ങനെ?

അടുത്ത കാലത്തായി ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളരെ ഊഷമളമാണ്. ഈ സാഹചര്യത്തിലാണ് മോദിയെ പ്രശംസിച്ച് പുടിൻ രംഗത്തെത്തിയത്.

  • Share this:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിദേശനയത്തെയും അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മോസ്‌കോ ആസ്ഥാനമായ നയവിശകലന സംഘടനയായ വാല്‍ഡൈ ഡിസ്‌കഷന്‍ ക്ലബിന്റെ വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പുടിൻ. പ്രധാനമന്ത്രി മോദിയുടെ ‘ഇന്ത്യ ഫസ്റ്റ്’ (India First) വിദേശനയം ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എങ്ങനെ വളർത്തിയെടുത്തു എന്ന് വ്യക്തമാക്കുന്നതാണിത്. അടുത്ത കാലത്തായി ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളരെ ഊഷമളമാണ്. ഈ സാഹചര്യത്തിലാണ് മോദിയെ പ്രശംസിച്ച് പുടിൻ രംഗത്തെത്തിയത്.

"പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഒരുപാട് കാര്യങ്ങൾ ഇന്ത്യയിൽ ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു യഥാർത്ഥ ദേശസ്നേഹിയാണ്. ഇന്ത്യയ്ക്ക് മേല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായിട്ടും തന്റെ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കായി സ്വതന്ത്ര വിദേശനയം നടപ്പിലാക്കാൻ പ്രാപ്തനായ വ്യക്തികളിൽ ഒരാളാണ് പ്രധാനമന്ത്രി മോദി,” പുടിൻ പറഞ്ഞു.

അതേസമയം യുക്രൈയ്നിൽ ഉണ്ടായ റഷ്യയുടെ സൈനിക നടപടികളെ തുടർന്ന് റഷ്യൻ നടപടികളെ അപലപിക്കാൻ ആവശ്യപ്പെട്ട് പാശ്ചാത്യരാജ്യങ്ങളിൽ നിന്നും യുഎസിൽ നിന്നും ഇന്ത്യക്ക് സമ്മർദ്ദം നേരിടേണ്ടി വന്നിരുന്നു. കൂടാതെ യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മൗനം പാലിച്ചതിലും ഇന്ത്യ വിമർശിക്കപ്പെട്ടു. എന്നാൽ ഇരുപക്ഷത്തെയും സമാധാന ചർച്ചക്ക് കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ശ്രമങ്ങൾക്ക് പാശ്ചാത്യ നേതാക്കളിൽ നിന്നടക്കം അംഗീകാരം ലഭിച്ചു.

ചർച്ചക്കിടെ ‘ഇത് യുദ്ധകാലമല്ല’ എന്ന മോദിയുടെ വാക്കുകളെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാൻ പ്രശംസിച്ചു. എന്നാൽ മാക്രോണും പുടിനുമൊക്കെ ഉപരിയായി പ്രധാനമന്ത്രി മോദിയുടെ സ്വതന്ത്രവും ജനകേന്ദ്രീകൃതവുമായ വിദേശനയത്തെ മറ്റു ലോക നേതാക്കളടക്കം അംഗീകരിച്ചു കഴിഞ്ഞു. റഷ്യ-യുക്രെയ്ൻ, ഇസ്രായേൽ-പലസ്തീൻ, ഇറാഖ്-ഇറാൻ, ഖത്തർ-സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ള പരസ്പരമായ എതിർപ്പുകളും അഭിപ്രായവ്യത്യാസങ്ങളും വകവെക്കാതെ പങ്കാളികളുമായി ഇന്ത്യ ഇടപഴകുന്നത് പ്രധാനമന്ത്രി മോദിയുടെ നയങ്ങൾ വ്യക്തമാക്കുന്നതാണെന്നും പുടിൻ ചൂണ്ടികാട്ടി.

കൂടാതെ പ്രധാനമന്ത്രി മോദിയുടെ വിദേശനയത്തിന് ഇന്ത്യയുടെ വിമർശകരിൽ നിന്നു പോലും പ്രശംസ ഏറ്റുവാങ്ങാൻ ഇന്ത്യക്ക് സാധിച്ചു. ഇന്ത്യക്ക് ഏക്കാലത്തെയും എതിരാളിയായ പാകിസ്ഥാനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവിശ്വാസ പ്രമേയത്തിൽ പുറത്താക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഇന്ത്യയുടെ വിദേശനയത്തെ പ്രശംസിച്ചിരുന്നു. "റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് ഒരിക്കൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുറഞ്ഞ നിരക്കിൽ എണ്ണ സംഭരിക്കുന്നതിൽ ഇന്ത്യൻ പൗരന്മാരമാർക്ക് താൽപ്പര്യമുള്ളതിനാൽ ഇന്ത്യ അന്ന് അത് അംഗീകരിച്ചില്ല" ഇമ്രാൻ ഖാൻ പറഞ്ഞു.

പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാൻ ആ സമയത്ത് റഷ്യയിൽ നിന്ന് എണ്ണ സ്വീകരിക്കാൻ തയ്യാറായിരുന്നെങ്കിലും അത് പാടില്ലെന്ന ബൈഡൻ ഭരണകൂടത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് അത് അംഗീകരിച്ചു. എന്നാൽ ക്വാഡിൽ അംഗമായിരുന്നിട്ടും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അന്ന് അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാൻ തയ്യാറായിരുന്നില്ല എന്നാണ് ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്.

ഇന്ത്യയുടെ ലോക രാജ്യങ്ങളുമായുള്ള ബന്ധം

ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും സജീവമായ ഒരു ബന്ധം നിലനിർത്താൻ ഇന്ത്യ എക്കാലവും പരിശ്രമിച്ചിട്ടുണ്ട്. ഇതിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലോ ലാറ്റിനമേരിക്കയിലോ പസഫിക്കിലോ പോലും രാജ്യങ്ങൾ ഇന്ത്യക്ക് മുന്നിൽ പരാജയപ്പെടുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രതിനിധികളും കാബിനറ്റ് മന്ത്രിമാരും പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യ മറ്റു രാജ്യങ്ങളിൽ പോലും ചെലുത്തുന്ന സ്വാധീനം ഏറെയാണെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. കൂടാതെ കോവിഡ് പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ മോദി തന്റെ വാക്സിൻ മൈത്രി സംരംഭത്തിലൂടെ ലോകത്തിലെ പാവപ്പെട്ട രാജ്യങ്ങൾക്കും കോവിഡ് വാക്സിൻ നൽകി ഇന്ത്യയുടെ സഹായഹസ്തം നീട്ടി. കൂടാതെ കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ അവശ്യ മരുന്നുകളും മറ്റ് അവശ്യ സാധന സാമാഗ്രികളും ക്ഷാമം നേരിടുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

കൂടാതെ കോവിഡ് വ്യാപനത്തെത്തുടർന്ന് കർശനമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മൂലം വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിലും ഇന്ത്യ മുൻകൈയെടുത്ത് പ്രവർത്തിച്ചു. അതിൽ അന്ന് ഇന്ത്യയെ സഹായിച്ചത് ലോക നേതാക്കളുമായുള്ള മോദിയുടെ ഉറ്റ ബന്ധം ആണ്.

പ്രധാനമന്ത്രി മോദിയുടെ വിദേശനയത്തിൽ പ്രശംസിക്കപ്പെട്ട മറ്റൊരു കാര്യമായിരുന്നു യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ച ദൗത്യം. അതിനിടയിൽ ബംഗ്ലാദേശിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും അവരുടെ നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം പ്രധാനമന്ത്രി മോദി ഒരുക്കിയത് ഏറെ പ്രശംസനീയമാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കൂട്ടിച്ചേർത്തു. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള മോദിയുടെ സമർപ്പണത്തെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രശംസിച്ചിരുന്നു."തന്റെ രാജ്യത്ത് അസാധാരണമായ നേട്ടങ്ങൾ കൈവരിച്ച ഒരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നാണ്" ബോറിസ് ജോൺസൺ പറഞ്ഞത്. 'ഒരു സൂര്യൻ, ഒരു ലോകം എന്നതു പോലെ ഒരു നരേന്ദ്ര മോദി' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ നേട്ടങ്ങൾ

വാക്‌സിനേഷൻ ഡ്രൈവിൽ 1 ബില്യൺ വ്യക്തികൾക്ക് കോവിഡ് വാക്സിൻ നൽകാൻ സാധിച്ചതിൽ ഇന്ത്യയെ നിരവധി രാജ്യങ്ങളാണ് പ്രശംസിച്ച് രംഗത്തെത്തിയത്. യുഎൻജിഎ പ്രസിഡന്റ് അബ്ദുല്ല ഷാഹിദ്, റൂസ്‌വെൽറ്റ് സ്‌കെറിറ്റ്, ഡൊമിനിക്ക പ്രധാനമന്ത്രി, മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, മറ്റ് ഉന്നത നേതാക്കൾ തുടങ്ങിയവർ അന്ന് ഈ നാഴികക്കല്ല് സ്ഥാപിച്ച ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ പകർച്ചവ്യാധിയെ മികച്ച രീതിയിൽ കൈകാര്യം ചെയ്തതിന് പ്രധാനമന്ത്രി മോദിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡനും അഭിനന്ദിച്ചു.

“കുട്ടിക്കാലത്ത് കുടുംബത്തെ പോറ്റാൻ നരേന്ദ്ര മോദി ചായ വിൽക്കാൻ പിതാവിനെ സഹായിച്ചു. ഇന്ന് അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവാണ്, ദാരിദ്ര്യത്തിൽ തുടങ്ങുന്ന അദ്ദേഹത്തിന്റെ ജീവിതകഥ ഇന്ത്യയുടെ ഉയർച്ചയെയും സാധ്യതകളെയും പ്രതിഫലിപ്പിക്കുന്നു" ഒരിക്കൽ ടൈം മാഗസിനായി പ്രധാനമന്ത്രി മോദിയെക്കുറിച്ച് എഴുതിയപ്പോൾ ബരാക് ഒബാമ പറഞ്ഞ വാക്കുകൾ ആണ് ഇത്.

Also read : റഷ്യയും യുക്രെയ്നും ചെർണോബിൽ ദുരന്തഭൂമിയ്ക്കായി പോരാടുന്നത് എന്തിന്?

അതേസമയം പ്രധാനമന്ത്രി മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ ഡ്രൈവിനെ പ്രശംസിച്ച് ഈ വർഷം വധിക്കപ്പെട്ട ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയും രംഗത്ത് വന്നിരുന്നു. ഇന്ത്യയെ ആഗോള ഡിസൈൻ നിർമ്മാണ കയറ്റുമതി ഹബ്ബ് ആക്കാനുള്ള പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിനായി 12 ബില്യൺ ഡോളർ നൽകുകയും ചെയ്തിരുന്നു." പ്രധാനമന്ത്രി മോദിയെ ഞാൻ ബഹുമാനിക്കുന്നു, അദ്ദേഹം പെട്ടെന്ന് തീരുമാനമെടുക്കുന്ന ആളാണെന്നും കാര്യങ്ങൾ നടപ്പിലാക്കാൻ അദ്ദേഹത്തിന് ശക്തിയുണ്ടെന്നും മനസ്സിലായി. "ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി മോദിയുമായുള്ള ആശയവിനിമയത്തെക്കുറിച്ചും ആബെ പറഞ്ഞിട്ടുണ്ട്.

Also read : റഷ്യ-യുക്രെയ്ൻ യുദ്ധം ഭക്ഷ്യ പ്രതിസന്ധി ​ഗുരുതരമാക്കിയത് എങ്ങനെ? പരിഹാരമുണ്ടാകുമോ?

ലോകത്തിന്റെ ഒന്നിലധികം കേന്ദ്രങ്ങളിൽ ഇടപഴകാനും തങ്ങളുടെ വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാനും പ്രധാനമന്ത്രി മോദിക്ക് കഴിവുണ്ടെന്ന് സിംഗപ്പൂർ മുൻ പ്രധാനമന്ത്രി ഗോ ചോക് ടോങ്ങിനെപ്പോലുള്ള മറ്റ് ഏഷ്യൻ നേതാക്കളും പറയുന്നു. ക്വാഡ്, ബ്രിക്സ്, ജി 20 എന്നിവയുമായുള്ള ഇന്ത്യയുടെ ഇടപഴകൽ ഇതിന് തെളിവാണ്. പശ്ചിമേഷ്യൻ രാഷ്ട്രങ്ങളുമായുള്ള മോദിയുടെ ബന്ധത്തിന്റെ ഫലമായി ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒഐസി)നെ അഭിസംബോധന ചെയ്യാൻ ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചതും മോദിക്ക് മറ്റ് രാജ്യങ്ങളിലുള്ള സ്വാധീനം കൊണ്ട് തന്നെ ആണ്. "നിങ്ങൾ ഇസ്രായേലിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ്. വന്ന് എന്റെ പാർട്ടിയിൽ ചേരൂ" എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഒരിക്കൽ മോദിയോട് പറഞ്ഞത്.
Published by:Amal Surendran
First published: