ഭൂമിക്ക് പുതിയൊരു 'ചന്ദ്രൻ'; എന്താണ് 2023 എഫ്‌ഡബ്ല്യു 13?
- Published by:Arun krishna
- news18-malayalam
Last Updated:
ഹവായിയിലെ ഹലേകാല അഗ്നിപർവ്വതത്തിന് മുകളിൽ വെച്ച് പാൻ-സ്റ്റാർസ് ടെലിസ്കോപ്പ് ഉപയോഗിച്ചാണ് വിദഗ്ധർ ഇതിനെ തിരിച്ചറിഞ്ഞത്.
ഭൂമിക്ക് പുതിയൊരു ചന്ദ്രൻ ഉള്ളതായി ശാസ്ത്രജ്ഞർ. ഭൂമിയെ ചുറ്റുന്നതും ഗുരുത്വാകർഷണത്താൽ സൂര്യനുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു ബഹിരാകാശ പാറ (space rock) ആണിത്. ക്വാസി മൂണ്‍ (quasi-moon) എന്നാണ് ഇതിനെ ശാസ്ത്രജ്ഞര്‍ പറയുന്നത്. 2023 എഫ്‌ഡബ്ല്യു 13 (2023 FW13) എന്നാണ് ശാസ്ത്രജ്ഞർ ഇതിന് പേരിട്ടിരിക്കുന്നത്. ഹവായിയിലെ ഹലേകാല അഗ്നിപർവ്വതത്തിന് മുകളിൽ വെച്ച് പാൻ-സ്റ്റാർസ് ടെലിസ്കോപ്പ് ഉപയോഗിച്ചാണ് വിദഗ്ധർ ഇതിനെ തിരിച്ചറിഞ്ഞത്. സൗരയൂഥത്തിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില ചെറുഗ്രഹങ്ങളിൽ ഒന്നാണിത്.
ഈ ചെറുഗ്രഹം ബിസി 100 മുതൽ ഭൂമിക്കടുത്ത് ഉണ്ടെന്നും എഡി 3700 വരെ കുറഞ്ഞത് 1,500 വർഷമെങ്കിലും ഭൂമിക്കു ചുറ്റും അതിന്റെ ഭ്രമണം തുടരുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ അടുത്തിടെ മാത്രമാണ് ശാസ്ത്രജ്ഞര്‍ക്ക് ഇത് കണ്ടെത്താനായത്. 2023 എഫ്‌ഡബ്ല്യു 13 മനുഷ്യജീവന് യാതൊരു തരത്തിലും ഭീഷണി സൃഷ്ടിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
എന്താണ് അർദ്ധ-ഉപഗ്രഹങ്ങൾ (quasi-satellites) ?
ചന്ദ്രനോട് സാദൃശ്യം ഉള്ളവയാണ് അർദ്ധ ഉപഗ്രഹങ്ങൾ (quasi-satellites) അഥവാ ക്വാസി മൂൺ. ഭൂമിയുടെ ഹിൽ സ്ഫിയറിന് (Hill sphere) അപ്പുറത്തേക്കും ഇവ ഭ്രമണം ചെയ്യുന്നു. ഭൂമിയുടെ ഹിൽ സ്ഫിയറിന് 932,000 മൈൽ (1.5 ദശലക്ഷം കിലോമീറ്റർ) വ്യാസമുണ്ട്. ഭൂമിക്കും 2023 എഫ്‌ഡബ്ല്യു 13 നും ഇടയിലുള്ള ദൂരം ഏകദേശം 1.6 ദശലക്ഷം മൈൽ ആണ്.
advertisement
എങ്ങനെയാണ് 2023 എഫ്‌ഡബ്ല്യു 13 നെ കണ്ടെത്തിയത്?
മാർച്ച് 28 ന്, പാൻ-സ്റ്റാർസ് (PanSTARRS ദൂരദർശിനി) ഉപയോഗിച്ചാണ് എഫ്‌ഡബ്ല്യു 13 എന്ന ചെറുഗ്രഹത്തെ കണ്ടെത്തിയത്. പിന്നീട് മറ്റു ദൂരദർശിനികൾ ഉപയോഗിച്ച് അതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. അതിനു ശേഷം ഈ വിവരം ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയനിലെ (International Astronomical Union (IAU) മൈനർ പ്ലാനറ്റ് സെന്ററിന്റെ കാറ്റലോഗിൽ ഉൾപ്പെടുത്തി.
2023 എഫ്‌ഡബ്ല്യു 13ന്റെ കൃത്യമായ വലിപ്പം ഇതുവരെ നിർണയിക്കാൻ സാധിച്ചിട്ടില്ല. അതിന്റെ വ്യാസം ഏകദേശം 30 മുതൽ 50 അടി വരെ (10 മുതൽ 15 മീറ്റർ വരെ) ആകാമെന്ന് ഈ മേഖലയിലെ വിദഗ്ധനായ റിച്ചാർഡ് ബിൻസെൽ പറയുന്നു. 2,159 മൈൽ വ്യാസമുള്ള ചന്ദ്രനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ചെറിയ വലിപ്പം മാത്രമാണ്.
advertisement
എന്തുകൊണ്ടാണ് 2023 എഫ്‌ഡബ്ല്യു 13 നെ ചന്ദ്രനോട് താരതമ്യം ചെയ്യുന്നത് ?
2023 എഫ്‌ഡബ്ല്യു 13 ന്റെ വലുപ്പത്തേക്കാൾ അതിന്റെ ഭ്രമണ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഈ ചെറുഗ്രഹത്തെ ചന്ദ്രനോട് താരതമ്യം ചെയ്യുന്നത്. 2023 എഫ്‌ഡബ്ല്യു 13 സൂര്യനുചുറ്റും ഭ്രമണം ചെയ്യാൻ ഏകദേശം 365.42 ദിവസങ്ങളാണ് എടുക്കുന്നത്. അതായത്, ഭൂമി ചന്ദ്രനെ വലം വെയ്ക്കുന്ന ദിവസങ്ങൾക്ക് തുല്യം. 2023 എഫ്‌ഡബ്ല്യു 13ക്ക് ചന്ദ്രന് സമാനമായ രൂപമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 02, 2023 1:38 PM IST