Balasore Train Crash| ഒഡിഷ ട്രെയിൻ അപകടം: പ്രധാന കാരണം ഈ രണ്ടു പിഴവുകൾ

Last Updated:

ഓപ്പറേഷൻസ് സ്റ്റാഫും സിഗ്നലിങ് സ്റ്റാഫും അപകടത്തിന് ഒരുപോലെ ഉത്തരവാദികളാണ് എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്

(PTI/File)
(PTI/File)
ഒഡിഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തെക്കുറിച്ചുള്ള കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ (Commissioner of Railway Safety (CRS)) അന്വേഷണ റിപ്പോർട്ട്‌ കഴിഞ്ഞ ദിവസമാണ് റെയിൽവേ ബോർഡിനു മുന്നിൽ സമർപ്പിച്ചത്. ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് മൂന്നൂറോളം ആളുകളുടെ മരണത്തിനിടയാക്കിയ ട്രെയിനപകടം നടന്നത്. സംഭവത്തിൽ ആയിരത്തിലധികം പേർക്ക് പരിക്കേറ്റിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങളും അപകടവുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
റിപ്പോർട്ടിലെ വിശദ വിവരങ്ങൾ റെയിൽവേ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട്​ പുറത്തു വരുന്നത്​ സംഭവത്തിൽ നടക്കുന്ന സി.ബി.​ഐ അന്വേഷണത്തെ ബാധിക്കും എന്നാണ്​ റെയിൽവേ ഇതിനു കാരണമായി പറയുന്നത്. എന്നാൽ റിപ്പോർട്ടിലെ ചില പ്രസക്ത ഭാഗങ്ങൾ ചില സ്രോതസുകൾ വഴി ന്യൂസ് 18 ന് ലഭിച്ചു.
“എസ് ആന്റ് ടി (സിഗ്നൽ & ടെലികമ്മ്യൂണിക്കേഷൻ) വകുപ്പിലെ വീഴ്ചകളാണ് ഈ അപകടത്തിന് കാരണമായത്,” എന്ന് റിപ്പോർട്ടിൽ പറയുന്നു. ഓപ്പറേഷൻസ് സ്റ്റാഫും സിഗ്നലിങ് സ്റ്റാഫും അപകടത്തിന് ഒരുപോലെ ഉത്തരവാദികളാണ് എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സ്റ്റേഷന്റെ വടക്കു ഭാഗത്തുള്ള സിഗ്നലിലും അടുത്തുള്ള ലെവൽക്രോസിങ് 94ലും ശരിയായ രീതിയിൽ അറ്റകുറ്റപ്പണി ചെയ്തിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ജോലികൾ പൂർത്തിയാക്കിയ ശേഷമുള്ള സുരക്ഷാ നടപടിക്രമങ്ങളും പാലിച്ചില്ല.
advertisement
Also Read- ചിദംബരം നടരാജ ക്ഷേത്രത്തിലെ ദർശന വിലക്ക്: സർക്കാർ നടപടി തടസപ്പെടുത്തിയവർക്കെതിരെ കേസ്; ആരാണ് പൊതു ദീക്ഷിതർ?
കോറമണ്ഡൽ എക്സ്പ്രസിനു പച്ച സിഗ്നൽ നൽകിയതിനു ശേഷവും ട്രെയിനിന്റെ ദിശ നിർണയിക്കുന്ന പോയിന്റ് ലൂപ് ലൈനിലേക്കു തന്നെ ട്രാക്ക് കണക്ട് ചെയ്തു കിടന്നിരുന്നതാണ് അപകടത്തിനിടയാക്കിയത്. സിഗ്നൽ നൽകുന്നതിനു മുൻപ് ഇതു പരിശോധിച്ചിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
ക്രോസ്ഓവർ 17 എ/ബിയിലെ അസാധാരണമായ സാഹചര്യത്തെക്കുറിച്ച് സ്റ്റേഷൻ മാസ്റ്റർ എസ് ആൻഡ് ടി സ്റ്റാഫിനോട് പറഞ്ഞിരുന്നെങ്കിൽ, ക്രോസ്ഓവറിനെ ഇലക്ട്രോണിക് ലോജിക്കുമായി ബന്ധിപ്പിക്കുന്ന വയറിംഗിലെ പ്രശ്നം കണ്ടെത്താനാകുമായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇങ്ങനെ അപകടം ഒഴിവാക്കാമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
Also Read- ഇന്ത്യന്‍ ജനാധിപത്യത്തിലെ ഇരുണ്ടകാലം; 1975 ജൂണില്‍ രാജ്യത്ത് അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം ഉണ്ടായത് എങ്ങനെ?
”പാളം തെറ്റിയത് അപകടത്തിന്റെ പ്രാഥമിക കാരണം ആയിരുന്നില്ല. ആദ്യം തന്നെ അത് വ്യക്തമായിരുന്നു. ലോക്കോമോട്ടീവ് പരിശോധനയ്‌ക്ക് വിധേയമായിരുന്നില്ല. ഇത് സിആർഎസ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. റോളിംഗ് സ്റ്റോക്കിനോ ട്രാക്കിനോ അപകടവുമായി ബന്ധമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. എല്ലാവരും സംശയിച്ചിരുന്നതും സിഗ്നലിംഗ് സംവിധാനത്തെ മാത്രമായിരുന്നു”, ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപകടങ്ങളിലൊന്നായ ഒഡിഷ ട്രെയിനപകടത്തെക്കുറിച്ചുള്ള അന്വേഷണച്ചുമതല ആദ്യം സിആർഎസിനാണ് നൽകിയത്. സൗത്ത് ഈസ്റ്റേൺ സർക്കിളിലെ റെയിൽവേ സേഫ്റ്റി കമ്മീഷണർ എ എം ചൗധരിക്കായിരുന്നു അന്വേഷണ ചുമതല. തുടർന്ന് സിബിഐക്കും അന്വേഷണം കൈമാറി.
advertisement
സി.ബി.ഐ അന്വേഷണം നടക്കുന്നതിനാൽ സി.ആർ.എസ് റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനോ വെളിപ്പെടുത്താനോ ഇപ്പോൾ തങ്ങൾക്ക് കഴിയില്ലെന്ന് ഒരു റെയിൽവേ ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞിരുന്നു. എങ്കിലും, സിആർഎസ് റിപ്പോർട്ട് അപകടത്തെക്കുറിച്ചുള്ള ചില ആശയങ്ങൾ ദുരീകരിച്ചെന്നും ഉടൻ നടപടിയെടുക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Balasore Train Crash| ഒഡിഷ ട്രെയിൻ അപകടം: പ്രധാന കാരണം ഈ രണ്ടു പിഴവുകൾ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement