പൊലീസുകാ‍‍ർ മുതൽ ലൈംഗിക തൊഴിലാളി വരെ; ദിവസേന 7000 ഭക്ഷണപ്പൊതി വിതരണം ചെയ്ത് യുവതി

Last Updated:

അടുത്തിടെ അകാൻഷാ സുഹൃത്തുക്കൾക്ക് ഒപ്പം ചേർന്ന് പുരുഷോത്തം മാലതി ഫൗണ്ടേഷൻ‌ എന്ന പുതിയ സംരംഭം ആരംഭിക്കുകയും ഭക്ഷണത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ‌ നിറവേറ്റുന്നതിനായി സംഭാവനകൾ തേടുകയും ചെയ്‌തു.

food delivery
food delivery
പുനെ: കോവിഡ് മഹാമാരി രാജ്യത്ത് വലിയ വെല്ലുവിളികൾ തീ‍‌ർക്കുമ്പോഴും ഈ ദുരിത കാലത്ത് ആളുകൾക്ക് സഹായവുമായി നിരവധി പേ‍ർ മുന്നോട്ട് വരുന്ന കഥകൾ നാം മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. അത്തരത്തിലുള്ള മറ്റൊരു കഥയാണ് പൂനെയിലെ അകാൻഷാ സഡേക്കറുടേത്. ദിവസവും 7000 പേ‍ർക്കാണ് അകാൻഷാ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത്. കാശിബായ് നവാലെ ഹോസ്പിറ്റലിലെയും മെഡിക്കൽ കോളേജിലെയും മെഡിക്കൽ ഇന്റേണായ സഹോദരൻ സോഹമിനോടുള്ള അകാൻഷായുടെ സ്നേഹം കൊണ്ടാണ് ഇങ്ങനെ ഒരു പദ്ധതി ആരംഭിച്ചതെന്ന് ദി ബെറ്റർ ഇന്ത്യ റിപ്പോ‍ർട്ട് വ്യക്തമാക്കുന്നു.
ഡ്യൂട്ടിക്ക് ശേഷം ഭക്ഷണം കഴിക്കാൻ സഹോദരൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് 2020 നവംബർ മുതൽ അകാൻഷാ സഹോദരന് ആശുപത്രിയിൽ ഭക്ഷണം എത്തിക്കാൻ തുടങ്ങി. താമസിയാതെ അകാൻഷായുടെ ടിഫിൻ ആശുപത്രിയിൽ ജനപ്രീതി നേടി. ദിവസവും 100 ടിഫിനുകൾ വരെ വിതരണം ചെയ്യാൻ തുടങ്ങി. അതേസമയം, ഈ വർഷം ഏപ്രിലിൽ കോവി‍ഡ് തടയുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ, 12 മണിക്കൂർ നീണ്ട ഷിഫ്റ്റിന് ശേഷം ഭക്ഷണം കഴിക്കാൻ കഴിയാത്തതായി ഒരാൾ ട്വീറ്റ് ചെയ്തത് അകാൻഷാ കണ്ടു. ലോക്ക്ഡൗൺ നിയന്ത്രണം കാരണം അദ്ദേഹത്തിന് ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാൻ പോലും കഴിയുന്നില്ലെന്നാണ് ട്വിറ്ററിൽ കുറിച്ചത്. തുട‍ർന്ന് അകാൻഷാ അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയും ഭക്ഷണം വിതരണം ചെയ്യാൻ ട്വിറ്ററിലൂടെ അനുമതി തേടുകയും ചെയ്തു.
advertisement
എന്നാൽ, ഈ ട്വീറ്റ് ഉടൻ വൈറലാകുകയും അകാൻഷായ്ക്ക് കൂടുതൽ ഭക്ഷണം വിതരണം ചെയ്യാനുള്ള അഭ്യർത്ഥനകൾ ലഭിക്കുകയും ചെയ്തു. എന്നാൽ, ഇത്രയധികം പേ‍ർക്ക് ഭക്ഷണം തയ്യാറാക്കാൻ അകാൻഷായുടെ അടുക്കള മതിയാകാതെ വന്നു. തുട‍ർന്ന് കോവിഡ് കാരണം അടച്ചിട്ട ചില റസ്റ്റോറന്റുകളെ സമീപിക്കാൻ അവൾ തീരുമാനിച്ചു. ഈ റെസ്റ്റോറന്റുകളുടെ അടുക്കളയിൽ ഭക്ഷണമുണ്ടാക്കി ആളുകൾക്ക് ഭക്ഷണം എത്തിക്കാൻ തുടങ്ങി.
advertisement
ഭക്ഷണം വിതരണം ചെയ്യുന്നതിനിടയിൽ, ലോക്ക്ഡൗൺ സമയത്ത് പുറത്തിറങ്ങുന്നതിന്റെ പേരിൽ അകാൻ‌ഷായെ പലപ്പോഴും പൊലീസ് തടയും. ഇതിനിടെ ചില പൊലീസ് ഉദ്യോഗസ്ഥർ ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന തെരുവുകളിലെ ആളുകളെക്കുറിച്ചും അകാൻഷായ്ക്ക് വിവരം നൽകി. ഈ തെരുവ് നിവാസികൾക്കും ഡ്യൂട്ടി സമയത്ത് ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഭക്ഷണ പാക്കേജുകൾ എത്തിക്കാൻ അകാൻഷ തീരുമാനിച്ചു.
advertisement
പിന്നീട്, അടുത്ത പ്രദേശത്ത് താമസിക്കുന്ന ലൈംഗിക തൊഴിലാളികൾക്ക് 2500ഓളം ഭക്ഷണ പൊതികൾ വിതരണം ചെയ്യാൻ തുടങ്ങി. കോവിഡ്-19 നിയന്ത്രണങ്ങൾ ഇവരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
അടുത്തിടെ അകാൻഷാ സുഹൃത്തുക്കൾക്ക് ഒപ്പം ചേർന്ന് പുരുഷോത്തം മാലതി ഫൗണ്ടേഷൻ‌ എന്ന പുതിയ സംരംഭം ആരംഭിക്കുകയും ഭക്ഷണത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ‌ നിറവേറ്റുന്നതിനായി സംഭാവനകൾ തേടുകയും ചെയ്‌തു. സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത് തുടരുന്നതിന് സംഭാവനകളിലൂടെ 15 ലക്ഷം രൂപ സമാഹരിക്കാനാണ് ഇവർ പദ്ധതിയിടുന്നത്.
Keywords: Free Meal, Lockdown, Covid 19, Akansha Sadekar, സൗജന്യ ഭക്ഷണം, ലോക്ക്ഡൗൺ, കോവിഡ് 19, അകാൻഷ സഡേക്കർ
മലയാളം വാർത്തകൾ/ വാർത്ത/India/
പൊലീസുകാ‍‍ർ മുതൽ ലൈംഗിക തൊഴിലാളി വരെ; ദിവസേന 7000 ഭക്ഷണപ്പൊതി വിതരണം ചെയ്ത് യുവതി
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement