Morgan Freeman | ആശുപത്രിയിലെ ചര്‍മ്മരോഗ വിഭാഗത്തിന്റെ പരസ്യത്തില്‍ നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍; വൈറലായതോടെ ബോര്‍ഡ് മാറ്റി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അരിമ്പാറ, പാലുണ്ണി, സ്‌കിന്‍ടാഗ് എന്നിവയുടെ ചികില്‍സ നടത്തുന്ന ചര്‍മ്മരോഗ വിഭാഗത്തിന് വേണ്ടിയാണ് പരസ്യബോര്‍ഡ് സ്ഥാപിച്ചത്
കോഴിക്കോട്: വടകര സഹകരണ ആശുപത്രിയിലെ ചര്‍മ്മരോഗ വിഭാഗത്തിന്റെ പരസ്യത്തില്‍ വിഖ്യാത അമേരിക്കന്‍ നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം. ആശുപത്രിയുടെ മുന്നില്‍വെച്ച ഫ്‌ളക്‌സിലാണ് മോര്‍ഗന്റെ ചിത്രം ഉപയോഗിച്ചത്. ഫ്‌ളക്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ക്ക് വീഴ്ച മനസ്സിലായത്.
ആരാണ് മോര്‍ഗന്‍ ഫ്രീമാന്‍
അമേരിക്കന്‍ നടനും സംവിധായകനും ആണ് മോര്‍ഗന്‍ ഫ്രീമാന്‍. ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ സിനിമ പ്രതിഭയാണ് മോര്‍ഗന്‍ ഫ്രീമാന്‍.
വിവാദമായ പരസ്യബോര്‍ഡ്
അരിമ്പാറ, പാലുണ്ണി, സ്‌കിന്‍ടാഗ് എന്നിവയുടെ ചികിത്സ നടത്തുന്ന ചര്‍മ്മരോഗത്തിന് വേണ്ടിയായിരുന്നു പരസ്യ ബോര്‍ഡ്. 'അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്‌കിന്‍ ടാഗ് എന്നിവ ഒപിയില്‍ വെച്ച് തന്നെ എളുപ്പത്തില്‍ നീക്കം ചെയ്യുന്നു' എന്നായിരുന്നു പരസ്യം. ഈ പരസ്യ ബോര്‍ഡിലാണ് മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
advertisement

ആശുപത്രി അധികൃതരുടെ വിശദീകരണം
വിവാദത്തില്‍ വീഴ്ച സമ്മതിച്ച ആശുപത്രി അധികൃതര്‍ പരസ്യ ഏജന്‍സിയ്ക്ക് പറ്റിയ പിഴവാണ് ഇതെന്നാണ് വിശദീകരണം. പരസ്യ ഏജന്‍സിയാണ് ഇതിന് പിന്നിലെന്ന് അധികൃതര്‍ പറയുന്നു. പുറത്ത് നിന്നുള്ള ഏജന്‍സിക്കാണ് പരസ്യക്കാര്‍ നല്‍കിയത്.
ബോര്‍ഡ് മാറ്റി
സോഷ്യല്‍ മീഡിയയില്‍ പരസ്യ ബോര്‍ഡ് വൈറലായതോടെ ആശുപത്രിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ബോര്‍ഡ് എടുത്തുമാറ്റിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 01, 2022 9:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Morgan Freeman | ആശുപത്രിയിലെ ചര്‍മ്മരോഗ വിഭാഗത്തിന്റെ പരസ്യത്തില്‍ നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍; വൈറലായതോടെ ബോര്‍ഡ് മാറ്റി