Explained: കഴിഞ്ഞ 20 വർഷത്തിനിടയിലെ മാരക രോഗങ്ങൾ എന്തുകൊണ്ട് ചൈനയിൽ നിന്ന് ഉത്ഭവിച്ചു?

Last Updated:

കഴിഞ്ഞ 20 വർഷത്തിനിടയിൽ, ചൈനയിൽ നിന്നാണ് ലോകത്തെ അഞ്ച് പ്രധാന രോഗങ്ങൾ പടർന്നിരിക്കുന്നത്. അത് എന്തുകൊണ്ടായിരിക്കുമെന്നതാണ് പ്രധാന ചോദ്യം.

flu
flu
കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ ലാബിൽ നിന്നുമാണെന്നുള്ള ആരോപണം വീണ്ടും ശക്തമാവുകയാണ്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കാര്യം പരസ്യമായി പറയാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലോകത്തിലെ പല പ്രമുഖ ശാസ്ത്രജ്ഞരും ഇതേ കാര്യം പറയാൻ തുടങ്ങിയിരിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടിൽ വുഹാനിലെ ലാബിനെക്കുറിച്ചുള്ള വെളിപ്പെടുത്തലകൾ ഞെട്ടിപ്പിക്കുന്നതാണ്. കൊറോണ വൈറസിന് ഇത്രയധികം മാറ്റങ്ങൾ ഉണ്ടാകുന്നതെങ്ങനെയെന്നും ലോകം ആശ്ചര്യപ്പെടുന്നു.
അമേരിക്കയുടെ ആരോപണങ്ങൾ ശരിവെച്ച് സംസാരിക്കുകയാണെങ്കിൽ, കഴിഞ്ഞ 20 വർഷത്തിനിടയിൽ, ചൈനയിൽ നിന്നാണ് ലോകത്തെ അഞ്ച് പ്രധാന രോഗങ്ങൾ പടർന്നിരിക്കുന്നത്. അത് എന്തുകൊണ്ടായിരിക്കുമെന്നതാണ് പ്രധാന ചോദ്യം. ഈ രോഗങ്ങളിളെത്തുടർന്ന് വലിയ തോതിലുള്ള മരണങ്ങളും സംഭവിച്ചിരിക്കുന്നു. പ്രധാനമായും നാല് വൈറസുകളാണ് രോഗത്തിന് കാരണമായത്. SARS, ഏവിയൻ ഫ്ലൂ, പന്നിപ്പനി, കൊറോണ വൈറസ് എന്നിവയാണ് ചൈനയിൽ നിന്ന് ലോകമെമ്പാടും പടർന്ന വൈറസുകൾ.
പന്നിപ്പനി ചൈനയിൽ നിന്ന് ഉത്ഭവിച്ചതല്ലെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ ചൈനയിലെ ഇറച്ചി ചന്തകളെ പലതവണ സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുണ്ട്. SARS ഉം ഏവിയൻ ഫ്ലൂവും ഇപ്പോൾ കൊറോണ വൈറസും ലോകത്തെ മുഴുവൻ അപകടത്തിലാക്കി. ചൈനയിലെ ഭക്ഷണ ശീലത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. കാട്ടുമൃഗങ്ങളെയും വിഷമുള്ള മൃഗങ്ങളെയും കൊല്ലുകയും തിന്നുകയും ചെയ്യുന്നതാണ് ഈ ചോദ്യങ്ങൾക്ക് പിന്നിലെ പ്രധാന കാരണം.
advertisement
SARS വൈറസ്
2002 നവംബറിലാണ് ചൈനയിൽ നിന്ന് SARS പകർച്ചവ്യാധി പടർന്നു പിടിക്കുന്നത്. തെക്കൻ ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രദേശത്താണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. 2002 നവംബറിനും 2003 ജൂലൈയ്ക്കും ഇടയിൽ, തെക്കൻ ചൈനയിൽ SARS രോഗം പടർന്നു. പല രാജ്യങ്ങളിലും ആയിരക്കണക്കിന് ആളുകൾക്ക് ഈ പകർച്ചവ്യാധി ബാധിച്ചു, നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
ഏറ്റവും കൂടുതൽ മരണം നടന്നത് ഹോങ്കോങ്ങിലായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഈ പകർച്ചവ്യാധിയുടെ മരണനിരക്ക് 9.6 ശതമാനമായിരുന്നു. രോഗം ലോകത്തെ 37 രാജ്യങ്ങളിലേക്കാണ് അന്ന് പടർന്നത്. പുതിയ കൊറോണ വൈറസും SARS കുടുംബത്തിലെ അംഗമാണ്. ഇന്നും SARS വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിനോ മരുന്നോ കണ്ടെത്തിയിട്ടില്ല.
advertisement
SARS ന്റെ സമയത്ത്, ചൈനയുടെ മാംസ വിപണിയിലേക്കാണ് പലരും വിരൽ ചൂണ്ടിയത്. ലോകമെമ്പാടും ഇറച്ചി വ്യാപാരം വർദ്ധിക്കുകയാണെന്നും വിദഗ്ദ്ധർ പറയുന്നു. വനങ്ങൾ കുറയുകയാണ് പക്ഷേ വളർത്തു മൃഗങ്ങളുടെ കൃഷിയും എണ്ണവും വർദ്ധിക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ, കാട്ടുമൃഗങ്ങളിലെ വൈറസുകൾ കാർഷിക മൃഗങ്ങളിലേക്ക് പടരുന്നു. അവിടെ നിന്ന് ഈ വൈറസുകൾ മനുഷ്യന്റെ ശരീരത്തിൽ എത്തുന്നു. പലതരം മൃഗങ്ങളുടെ മാംസംമാണ് ചൈനയിലെ ഇറച്ചി വിപണിയിൽ കാണപ്പെടുന്നത്. പ്രത്യേകിച്ച്, ചൈനയിലെ വിഷപ്പാമ്പുകളുടെയും അതുപോലുള്ള ശരീരത്തിൽ വിഷമുള്ള മൃഗങ്ങളുടെ മാംസം വിൽക്കുന്ന വിപണികൾ. അതുകൊണ്ട് തന്നെ, പുതിയ വൈറസുകൾ അവിടെ നിന്ന് അതിവേഗം പടരുന്നു. ഇവയെല്ലാം പകർച്ചവ്യാധി ആയത് കൊണ്ട് തന്നെ, അവ ലോകമെമ്പാടും വ്യാപിക്കുന്നു.
advertisement
പക്ഷിപ്പനി
പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് പടരുന്ന വൈറൽ അണുബാധയാണ് ഏവിയൻ ഫ്ലൂ അല്ലെങ്കിൽ പക്ഷിപ്പനി. രോഗം ബാധിച്ച കോഴികളുമായോ മറ്റ് പക്ഷികളുമായോ വളരെ അടുത്തിടപെടുമ്പോഴാണ് ഈ രോഗം പടരുന്നത്. പ്രത്യേകിച്ചും കോഴികളുമായി നേരിട്ടുള്ള സമ്പർക്കത്തിൽ, ഈ രോഗം മനുഷ്യരിലേക്കും പടരുന്നു. മനുഷ്യരിൽ ഈ വൈറസ് വായ, കണ്ണുകൾ, മൂക്ക് എന്നിവയിലൂടെയാണ് എത്തുന്നത്.
ഇത്തരം പകർച്ചവ്യാധിയുടെ പല രൂപങ്ങളും വളരെക്കാലമായി ലോകത്തിന് മുന്നിൽ തുറന്ന് കാണപ്പെട്ടിരിക്കുന്നു. എച്ച് 5 എൻ 1 എന്ന വൈറസ് ആദ്യമായി ചൈനയിൽ പ്രത്യക്ഷപ്പെട്ടത് 1996 ലാണ്. ഇത് മാരകമായ വൈറസായാണ് കണക്കാക്കപ്പെടുന്നത്. 2000 ന് ശേഷം, ഏവിയൻ ഫ്ലൂ പലയിടത്തും പടരുന്ന രീതി എച്ച് 5 എൻ 1 ന് സമാനമായിരുന്നു. ഒരുപക്ഷേ ചൈനയാണ് പകർച്ചവ്യാധികൾ പടർത്തുന്നതെന്ന് അമേരിക്കയുടെ ആരോപണത്തെ ശരിവക്കുന്നതിൻ്റെ കാരണവും ഇതായിരിക്കാം.
advertisement
പന്നിപ്പനി
പന്നിപ്പനി ഒരു പകർച്ചവ്യാധിയാണ്. മാത്രമല്ല അവഗണിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയന്നു വൈറസ് ബാധയാണിത്. കഴിഞ്ഞ വർഷം പന്നിപ്പനിയുടെ നിരവധി കേസുകൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്തിരുന്നു. പന്നിപ്പനി കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ മാരക രോഗമാണ്. മരണത്തിന് വരെ കാരണമാകുന്നു. പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ രോഗമുള്ളവർക്ക് ഇത് തികച്ചും അപകടകരമാണ്. കൊച്ചുകുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്ക് ഈ രോഗം വരാൻ കൂടുതൽ സാധ്യതയുണ്ടെന്ന് പറയുന്നു. ഇതിനുപുറമെ, പ്രതിരോധശേഷി കുറഞ്ഞവരും മറ്റ് രോഗങ്ങൾ ഉള്ളവർക്കും ഈ രോഗത്തിന് ബാധിക്കാൻ സാധ്യത കൂടുതലാണ്. 2007-ൽ, പന്നിപ്പനി ഫിലിപ്പൈൻസിനെ രൂക്ഷമായാണ് ബധിച്ചത്.
advertisement
കൊറോണ വൈറസ്
കൊറോണ വൈറസ് ഈ നൂറ്റാണ്ടിലെ ഏറ്റവും അപകടകാരിയായ പകർച്ചവ്യാധി ആയാണ് കണക്കാക്കപ്പെടുന്നത്. ഈ പകർച്ചവ്യാധിയുടെ മരണനിരക്ക് SARS, പന്നിപ്പനി എന്നിവയേക്കാൾ വളരെ കുറവാണെങ്കിലും, ഈ വൈറസ് വളരെപ്പെട്ടന്ന് പടർന്നു പിടിക്കുന്നു. നൂറ്റാണ്ടുകൾക്ക് ശേഷം ഒരു പകർച്ചവ്യാധി ലോകത്തെ മുഴുവൻ നിശ്ചലമാക്കിയ ആദ്യ സംഭവുമാണിത്.
കൊറോണ വൈറസ്, അതായത് കോവിഡുമായി ബന്ധപ്പെട്ട് മിക്കവാറും എല്ലാ പാശ്ചാത്യ രാജ്യങ്ങളും ചൈനക്കെതിരെയാണ് വിരൽ ചൂണ്ടുന്നത്. എന്നിരുന്നാലും, വുഹാൻ ലാബ് സിദ്ധാന്തത്തിന് കൂടുതൽ ശക്തിയില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
advertisement
പകർച്ചവ്യാധിയെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവെച്ചതിനാൽ മറ്റ് രാജ്യങ്ങളിലും അണുബാധ മോശമായി പടരാൻ കാരണമായതായും പല രാജ്യങ്ങൾ പറയുന്നു. ചൈനയിൽ നിന്ന് പുതിയ രോഗങ്ങൾ പടരുന്നതിന്റെ പ്രധാന കാരണം അവിടത്തെ ഭക്ഷ്യ വിപണിയാണെന്നും വിദഗ്ദ്ധർ ആരോപിക്കുന്നു.
ചൈനയുടെ ഭക്ഷണശീലവും വൈറസും
ചൈനയിലെ ആളുകൾ സമുദ്രജീവികളുടേതടക്കം പാമ്പിനേയും പല്ലിയേയും വരെ കഴിക്കുന്നു. ചൈനീസ് നഗരങ്ങളിലെ ഇറച്ചി വിപണിയിൽ ഇവയെല്ലാം പരസ്യമായി കാണപ്പെടുന്നു. ചൈനയിലെ നഗരങ്ങളിലെ ജനസാന്ദ്രതയും അവിടത്തെ ഇറച്ചി വിപണിയും കാരണം അവിടെ നിന്ന് പുതിയ രോഗങ്ങൾ ഉയർന്നുവരുന്നു. ചൈനയിലെ ഇറച്ചി വിപണികളാണ് പുതിയ പല പകർച്ചവ്യാധികളുടെയും കാരണം. അടുത്ത കാലത്തായി, ഇത്തരം പല രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസുകൾ മൃഗങ്ങളുടെ മാംസത്തിൽ നിന്ന് മനുഷ്യന്റെ ശരീരത്തിലേക്ക് വരുന്നു, തുടർന്ന് ഈ അണുബാധ മനുഷ്യ ശരീരത്തിലൂടെ അതിവേഗം പടരുന്നു.
മാംസ വിപണിയിലെ മൃഗങ്ങളുടെ മാംസവും രക്തവും മനുഷ്യശരീരവുമായി സമ്പർക്കത്തിലാകുന്നതാണ് വൈറസ് പടരുന്നതിന്റെ ഏറ്റവും വലിയ കാരണമെന്ന വിദഗ്ദ്ധർ പറയുന്നു. പ്രത്യേകിച്ച് ശുചിത്വമില്ലാത്ത ചന്തകളിൽ നിന്നും. ഇത് എവിടെയും സംഭവിക്കാം. ഉദാഹരണത്തിന്, എബോള എന്ന വൈറസ് ആഫ്രിക്കയിൽ നിന്ന് ലോകമെമ്പാടും പടർന്നു. ചിമ്പാൻസിയിൽ നിന്നാണ് മനുഷ്യശരീരത്തിലേക്ക് എബോള വൈറസ് എത്തിയത്. തുടർന്ന് ഈ വൈറസ് ലോകത്താകമാനം വളരെപ്പെട്ടന്നാണ് പടർന്നത്.
Keywords: China, Wuhan, Corona, Virus, ചൈന, കൊറോണ, വുഹാൻ, വൈറസ്
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: കഴിഞ്ഞ 20 വർഷത്തിനിടയിലെ മാരക രോഗങ്ങൾ എന്തുകൊണ്ട് ചൈനയിൽ നിന്ന് ഉത്ഭവിച്ചു?
Next Article
advertisement
Love Horoscope September 24 | പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക; അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക; അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 24-ലെ പ്രണയഫലം അറിയാം

  • ക്ഷമയും ശാന്തതയും അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും

  • വികാരങ്ങള്‍ നിയന്ത്രിച്ച് ശാന്തവും യുക്തിസഹവുമായും സംസാരിക്കുക.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement