രാജീവ് ഗാന്ധിയുടെ ചരമദിനം തീവ്രവാദ വിരുദ്ധ ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്?

Last Updated:

ഇന്ത്യാ ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായം എഴുതിചേർത്തുകൊണ്ട് 1991 മെയ് 21 കടന്നു പോയത്.

മെയ് 21 രാജ്യം തീവ്രവാദ വിരുദ്ധ ദിനമായി ആചരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനത്തിനും അത് വരുത്തുന്ന വിനാശകരമായ സാഹചര്യങ്ങൾക്കും എതിരെ നിലകൊള്ളുന്നതിനാണ് ഈ ദിവസം തീവ്രവാദ വിരുദ്ധ ദിനമായി ആചരിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്വാധീനം ചെലുത്തുന്നതോടടൊപ്പം ഭീകരരുടെ ലക്ഷ്യത്തിൻ്റെ പേരിൽ അക്രമം പ്രചരിപ്പിക്കുകയെന്നതുമാണ് അവരുടെ ജീവിതത്തിൻ്റെ ഏക ലക്ഷ്യം.
ഇന്നത്തെ ഈ ദിനം, തീവ്രവാദം ഒരിക്കലും ഒന്നിനും പരിഹാരം നൽകില്ല എന്ന വസ്തുതയെക്കുറിച്ച് എല്ലാവരേയും ഓർമ്മപ്പെടുത്തുന്നു. സമാധാനത്തിൻ്റെ മാർഗത്തിലൂടെയും സന്ധി സംഭാഷണങ്ങളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. അതിനാൽ, എല്ലാറ്റിനുമുപരിയായി മാനവികത ഉയ‍ർത്തിപ്പിടിക്കേണ്ട ആവശ്യകതയും ഏതെങ്കിലും തരത്തിലുള്ള ഭീകര പ്രവർത്തനങ്ങളെ എതി‍ർക്കേണ്ടതിനേക്കുറിച്ചും നാം ബോധവാൻമാരായിരിക്കണം.
ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം
ഇന്ത്യാ ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായം എഴുതിചേർത്തുകൊണ്ട് 1991 മെയ് 21 കടന്നു പോയത്. 1991 മെയ് 21-ലെ പൊതു തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ, തമിഴ് നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വച്ച് എൽ ടി ടി ഇ തീവ്രവാദികളാലാണ് ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. രാജീവ് ഗാന്ധിയെ പൂമാല അണിയിക്കാൻ എന്ന രീതിയിലാണ് ബെൽറ്റ് ബോംബ് ധരിച്ച ഒരു സ്ത്രീ ജനക്കൂട്ടത്തിലൂടെ മുൻ പ്രധാനമന്ത്രിയുടെ അടുക്കലേക്കെത്തിയത്. ചാവേറായി കൊല്ലപ്പെടാനായി എത്തിയ ആ സ്ത്രീ അന്ന് കവ‍‍ർന്നത്, രാജീവ് ഗാന്ധിയുടെയും മറ്റ് 16 പേരുടെയും ജീവനായിരുന്നു. ആ ഇരുണ്ട ദിനം കഴിഞ്ഞ് ഇന്നേക്ക് 30 കൊല്ലങ്ങൾ പിന്നിട്ടിരിക്കുന്നു. തുടർന്ന് വന്ന സർക്കാരാണ്  മെയ് 21 'തീവ്രവാദ വിരുദ്ധ ദിനം' ആയി പ്രഖ്യാപിച്ചത്.
advertisement
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ഖ്യാതിയോടെയായിരുന്നു രാജീവ് ഗാന്ധി തൻ്റെ 40-ആം വയസ്സിൽ പ്രധാന മന്ത്രി പദം ഏറ്റെടുത്തത്. രാജ്യത്തിൻ്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം 1991-ൽ മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന്ന് നൽകി. രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം വീർഭൂമി എന്നാണ് അറിയപ്പെടുന്നത്.
advertisement
രാജീവ് ഗാന്ധിയുടെ സ്മരണക്കായി ഭാരത സർക്കാർ 1991-ൽ തന്നെ അദ്ദേഹത്തിൻ്റെ ചിത്രം ആലേഖനം ചെയ്ത 1 രൂപാ നാണയങ്ങളും പുറത്തിറക്കിയിരുന്നു.
ഈ ദിനത്തിൻ്റെ പ്രാധാന്യം
ഇന്നത്തെ ഈ ദിനത്തിൽ രാജ്യത്തുടനീളമുള്ള എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും ഭീകരതയ്‌ക്കെതിരെ പ്രതിജ്ഞയെടുക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നു. ഓരോ വർഷവും, ഇന്ത്യയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഈ പ്രവർത്തനം നടക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള യുദ്ധം ജയിക്കാനായുള്ള ശരിയായ മാർഗ്ഗം തീവ്രവാദ പ്രവർത്തനങ്ങളിലൂടെ ഒരിക്കലും ഉണ്ടാകില്ലെന്ന് ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നു. ഭീകരവാദ പ്രവ‍‍ർത്തനങ്ങൾ മാരകമായ അക്രമണത്തിന് കാരണമാകുമെന്ന് മാത്രമല്ല, ലോകത്തിൻ്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തന്നെ ഭീഷണിയുമുയ‍ർത്തുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
രാജീവ് ഗാന്ധിയുടെ ചരമദിനം തീവ്രവാദ വിരുദ്ധ ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്?
Next Article
advertisement
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
  • മോഹൻലാൽ ദിലീപ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതിനെതിരെ ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനം ഉന്നയിച്ചു

  • കോടതി മുറിയിൽ നടി അനുഭവിച്ച അപമാനം കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ വലുതാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

  • നടിയെ തളർത്താൻ പിആർ വർക്ക് ചെയ്യുന്നവരും ക്വട്ടേഷൻ കൊടുത്തവരും ശ്രമിച്ചെങ്കിലും അവൾ തളർന്നില്ല

View All
advertisement