മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും മെയ് 21; കരഞ്ഞു തീർത്ത രാത്രികളും ഉറക്കമകന്ന ദിനങ്ങളും; സിസ്റ്റർ ലിനിയുടെ ഓർമയിൽ ഭർത്താവ്

Last Updated:

നിപ കണ്ട് പകച്ചു പോയ ആദ്യ നിമിഷവും മറ്റൊരു മഹാമാരി വന്നപ്പോൾ പൊരുതി നിക്കാൻ നേടിയ ആത്മ വിശ്വാസവും ഇന്ന് അവളുടെ ഓർമകൾക്ക് ശക്തി പകരുന്നു

2018 ന് ശേഷം കേരളം അതുവരെ കണ്ടിട്ടില്ലാത്ത പല സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. 2018 മെയ് മാസത്തിൽ കേരളത്തെ ഭീതിയിലാക്കി നിപ വൈറസ് എത്തി. അസാധാരണമായ സാഹചര്യത്തിലൂടെയായിരുന്നു അന്ന് കേരളം കടന്നു പോയത്. സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും ജനങ്ങളും ഒന്നിച്ച് വൈറസിനെ പൊരുതി തോൽപ്പിച്ചു. നിപ ഒഴിഞ്ഞ ആശ്വാസത്തിലിരിക്കുമ്പോഴാണ് കേരളം പ്രളയത്തിൽ മുങ്ങിയത്. നിപയും പ്രളയവും തീർത്ത ആഘാതത്തിൽ നിന്ന് കരകയറുന്നതിനിടയിൽ കൊറോണ വൈറസും എത്തി.
നിപ കാലത്തെ കുറിച്ചുള്ള ഓർമകളിൽ ഓരോ മലയാളിയുടേയും മനസ്സിൽ ആദ്യമെത്തുന്ന പേരാണ് സിസ്റ്റർ ലിനിയുടേത്. 18 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. രോഗം മൂലം മരണമടഞ്ഞ ആദ്യത്തെ രണ്ടു പേരെയും ചികിത്സിച്ച ആരോഗ്യപ്രവർത്തകരിൽ ലിനിയും അംഗമായിരുന്നു. ഇന്ന് ലിനിയുടെ ഓർമ ദിവസമാണ്.
മരണം മുന്നില്‍ കണ്ടപ്പോഴും മക്കളുള്‍പ്പെടെയുള്ളവരെ കാണാതെ ആത്മധൈര്യം കൈവിടാതെ രോഗത്തോട് പൊരുതിയ ലിനിയെ കേരളം മറക്കില്ല. കോവിഡിനെതിരെയുള്ള പോരാട്ടം തുടരുമ്പോൾ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാം ലിനിയെ കുറിച്ചുള്ള ഓർമകൾ ഈ ദിവസം പങ്കുവെച്ചു.
advertisement
You may also like:സിസ്റ്റർ ലിനി നമ്മെ വിട്ടുപിരിഞ്ഞിട്ട് മൂന്ന് വർഷം; ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ‌
ലിനിയുടെ ഓർമ ദിനത്തിൽ ഭർത്താവ് സജീഷ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ചുവടെ,
മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും
മെയ് 21.
കൊഞ്ചിച്ചും ലാളിച്ചും മതിവരാതെ ഞങ്ങളുടെ കുഞ്ഞു മക്കളെ വിട്ട് അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവൾ...
advertisement
എത്ര വേഗമാണ് ശൂന്യത നിറഞ്ഞത്...
കരഞ്ഞു തീർത്ത രാത്രികൾ..
ഉറക്കമകന്ന ദിവസങ്ങൾ...
സിദ്ധു മോൻ അമ്മയെ തിരഞ്ഞ്‌ നടന്നപ്പോൾ നിസ്സഹായതയോടെ നോക്കി നിന്ന നിമിഷങ്ങൾ....
അമ്മ ഇനി വരില്ല എന്നും അമ്മ ആകാശത്തിലേക്ക്‌ പോയെന്നും പറഞ്ഞ്‌ സിദ്ധുവിനെ ആശ്വസിപ്പിക്കുന്ന കുഞ്ഞുവിന്റെ പക്വതയും....
നിപ്പ എന്ന മഹാമാരിയുടെ ഒറ്റപ്പെടുത്തൽ...
ഒരു നാട്‌ മുഴുവൻ ഒറ്റക്കെട്ടായ്‌ ചെറുത്ത്‌ നിന്നത്‌. ..
"ലിനിയുടെ മക്കൾ കേരളത്തിന്റെ മക്കളാണ്‌." എന്ന മുഖ്യമന്ത്രിയുടെ വാക്ക്‌..
രാഷ്ട്രീയത്തിനും മതത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളും ഞങ്ങളെ മാറോട്‌ ചേർത്ത നിമിഷങ്ങൾ...
advertisement
ലിനി ബാക്കി വെച്ച് പോയ അനശ്വരമായ ഓർമ്മകളെ ലോകം മുഴുവൻ നെഞ്ചിൽ ഏറ്റിയത്...
അവളിലൂടെ മഹനീയ മാക്കപ്പെട്ട നഴ്സ് എന്ന പദം....
നിപ കണ്ട് പകച്ചു പോയ ആദ്യ നിമിഷവും മറ്റൊരു മഹാമാരി വന്നപ്പോൾ പൊരുതി നിക്കാൻ നേടിയ ആത്മ വിശ്വാസവും ഇന്ന് അവളുടെ ഓർമകൾക്ക് ശക്തി പകരുന്നു..
ലിനി...
ഇന്ന് നിന്റെ പിൻഗാമികൾ ഹൃദയത്തിൽ തൊട്ട്‌ പറയുന്നു "ലിനി നീ ഞങ്ങൾക്ക്‌ ധൈര്യമാണ്‌, അഭിമാനമാണ്‌, പ്രചോദനമാണ്‌"
എനിക്ക്‌ ഉറപ്പാണ്‌ ലിനി..
advertisement
'മാലാഖമാർ' എന്ന പേരിന് അതിജീവനം എന്നർത്ഥം നല്കിയതിൽ നിന്റെ പങ്ക്‌ വളരെ വലുതാണ്‌.
അവരെ ചേർത്ത് പിടിക്കണം എന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നതിൽ നിന്റെ സേവനം വലിയൊരു പാഠമാണ്‌.
മെയ് മാസ പുലരികൾ വല്ലാത്തൊരു നോവാണ്..
അന്നൊരു മെയ് മാസത്തിൽ ആണ് ഞാനും അവളും ജനിച്ചത്...
മെയ്മാസത്തിൽ തന്നെ യാണ് മാലാഖമാരുടെ ദിനവും....
അന്നൊരു മെയ് മാസത്തിൽ ആണ് അവളു ഞങ്ങളെ വിട്ടു പോയതും....
അവളില്ലാത്ത ശൂന്യതയിൽ നിന്ന് ഇടയ്ക്കൊക്കെ മനസ്സ് തിരയുന്ന ഏട്ടാ..
advertisement
എന്നൊരു വിളി....
എന്നിരുന്നാലും ലിനി...
നീ ഞങ്ങൾക്ക്‌ അഭിമാനം ആണ്‌
നിന്റെ ഓർമകൾക്ക് മരണമില്ല...
നിന്റെ പോരാട്ടത്തിന് മറവിയില്ല..
ലിനി...
നീ കൂടെ ഇല്ല എന്നയാഥാർത്ഥ്യത്തിന്റെ ഇടയിലും നിന്നെ ഓർത്ത് അഭിമാനിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം......
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും മെയ് 21; കരഞ്ഞു തീർത്ത രാത്രികളും ഉറക്കമകന്ന ദിനങ്ങളും; സിസ്റ്റർ ലിനിയുടെ ഓർമയിൽ ഭർത്താവ്
Next Article
advertisement
'അവകാശികളില്ലാത്ത1.84 ലക്ഷം കോടി രൂപയുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തി വിതരണം ചെയ്യും: ധനമന്ത്രി നിര്‍മല സീതാരാമന്‍
'അവകാശികളില്ലാത്ത1.84 ലക്ഷം കോടി രൂപയുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തി വിതരണം ചെയ്യും: ധനമന്ത്രി നിര്‍മല സീതാരാമന്‍
  • 1.84 ലക്ഷം കോടി രൂപയുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തി വിതരണം ചെയ്യും

  • ബോധവല്‍ക്കരണം, ആക്‌സസ്, ആക്ഷന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി ക്യാംപെയിന്‍

  • ബാങ്കുകൾ, ആർബിഐ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകളിൽ 1.84 ലക്ഷം കോടി രൂപ അവകാശികളില്ലാതെ.

View All
advertisement