advertisement

ഒരു വർഷം 130 കോടി ബാധ്യത: KSRTC കൺസഷൻ നിയന്ത്രിക്കുന്നു

Last Updated:

സ്വാശ്രയ കോളജുകളിലെ ബിപിഎൽ പരിധിയിലുള്ളവർക്കു മാത്രമാകും ഇളവ്.

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസഷനിൽ നിയന്ത്രണമേർപ്പെടുത്തി കെഎസ്ആർടിസി. യാത്രാ ഇളവ് ഇനിമുതൽ 25 വയസ്സ് വരെയുള്ളവർക്ക് മാത്രമാകും. മാതാപിതാക്കള്‍ ഇന്‍കംടാക്സ് പരിധിയില്‍ വന്നാലും കണ്‍സഷനില്ല. സ്വാശ്രയ കോളജുകളിലെ ബിപിഎൽ പരിധിയിലുള്ളവർക്കു മാത്രമാകും ഇളവ്.
  • സ്വാശ്രയ കോളജുകളിലെയും അൺ എയ്ഡഡ് സ്കുളുകളിലെയും വിദ്യാർഥികൾക്ക് യാത്രാനിരക്കിന്റെ 30% ഡിസ്കൗണ്ടിൽ കൺസഷൻ കാർഡ് അനുവദിക്കും. 35% തുക വിദ്യാർഥിയും ബാക്കി 35% തുക മാനേജ്മെന്റും വഹിക്കണമെന്നാണു നിർദേശം.
  • സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കും തൊഴിൽപരിശീലന കേന്ദ്രങ്ങളിലെ ഭിന്നശേഷി വിദ്യാർഥികൾക്കും നിലവിലുള്ള കൺസഷൻ രീതി തുടരും.
  • നിലവിൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കു പൂർണമായി സൗജന്യയാത്രയാണ്; മറ്റു വിദ്യാർഥികൾക്കു സൗജന്യ നിരക്കുമാണ്.
advertisement
വിദ്യാർഥികളുടെ സൗജന്യയാത്രയ്ക്കു മാത്രം വർഷം 130 കോടി രൂപ ബാധ്യത വരുന്നുവെന്നു കെഎസ്ആർടിസി പറയുന്നു. വിവിധ സൗജന്യങ്ങളുടെ ഭാഗമായി 2016 മുതൽ 2020 വരെ മൊത്തം 966.31 കോടി രൂപയുടെ ബാധ്യതയുണ്ടായെന്നാണ് കണക്ക്. സ്വകാര്യബസുകളിൽ ഫെയർ സ്റ്റേജിന് ഒരു രൂപ നിരക്കിലാണ് വിദ്യാർഥികളുടെ നിരക്ക്. ഇത് വർധിപ്പിക്കണമെന്ന ആവശ്യത്തിലാണ് സ്വകാര്യബസുടമകൾ.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഒരു വർഷം 130 കോടി ബാധ്യത: KSRTC കൺസഷൻ നിയന്ത്രിക്കുന്നു
Next Article
advertisement
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ച മുസ്ലിം ലീഗിന് നന്ദി പറഞ്ഞ് എം.കെ മുനീർ
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ചതിന് നന്ദി പറഞ്ഞ് എം.കെ മുനീർ
  • എം.കെ മുനീറിന്റെ കുടുംബവീടിന്റെ 49 ലക്ഷം രൂപയുടെ കടബാധ്യത മുസ്ലിം ലീഗ് തീർത്തത് ശ്രദ്ധേയമാണ്

  • ബാങ്ക് ജപ്തി ഭീഷണിയിൽ നിന്നും പാർട്ടി ഇടപെടലിലൂടെ കുടുംബം രക്ഷപ്പെട്ടതിൽ മുനീർ നന്ദി അറിയിച്ചു

  • സി.എച്ച്. മുഹമ്മദ് കോയയുടെ മരണാനന്തര കടം പാർട്ടി ഇടപെട്ട് തീർത്തത് മുൻപും സംഭവിച്ചിട്ടുണ്ട്

View All
advertisement