രംഗത്തു വരുന്ന ഒരാളും വരാത്ത ഒരാളുമായി രണ്ടേ രണ്ടു കഥാപാത്രങ്ങളും രണ്ടേ രണ്ടു സാങ്കേതിക പ്രവര്‍ത്തകരുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു ചിത്രം. 'മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണ' എന്ന മലയാളചിത്രം ഒ ടി ടി പ്ലാറ്റ്ഫോമായ റൂട്ട്സിൽ ഇതിനകം വിജയം കൈവരിച്ചു കഴിഞ്ഞു.
റൂട്ട്സിലെ വിജയത്തെ തുടർന്ന് സീനിയ, ഫസ്റ്റ് ഷോസ്, ലൈംലൈറ്റ് എന്നീ ചാനലുകളിലും ചിത്രം ഇപ്പോൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. കേവ് അടക്കം മറ്റ് മൂന്നു ചാനലുകളിൽ കൂടി ചിത്രം വൈകാതെ വരുമെന്ന് സംവിധായകൻ അൻവർ അബ്ദുള്ള പറഞ്ഞു.
സംവിധായകൻ തന്നെ ഏക കഥാപാത്രത്തിനു ജീവന്‍ പകരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്യാമറയ്ക്കു പിന്നിലാകട്ടെ, ഛായാഗ്രാഹകന്‍ എ മുഹമ്മദ് മാത്രവും. ലോക്ക്ഡൗണ്‍ കാലത്തു ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഏകാന്തതയുടെയും പ്രേമകാമനകളുടെയും സങ്കീര്‍ത്തനമാണ്.
ധാക്ക പ്രീമിയര്‍ ലീഗിലെ താരങ്ങളുടെ മോശം പെരുമാറ്റം; കരിയര്‍ അവസാനിപ്പിച്ച് ബംഗ്ലാദേശി അമ്പയര്‍
ബഷീറിന്റെയും മാര്‍കേസിന്റെയും പ്രേമസങ്കീര്‍ണരചനകളുടെ പേരുകളുടെ സംയോജനം അവയുടെ ഭാവാന്തരീക്ഷത്തെ ആനയിക്കാനും മനുഷ്യകുലം തന്നെ തടവിലാക്കപ്പെട്ട കാലത്തിന്റെ ദാര്‍ശനികസത്യത്തെ അന്വേഷിക്കാനുമാണെന്നു സംവിധായകന്‍ പറയുന്നു.
എഡിറ്റിംഗും സംഗീതവും രാജ്കുമാര്‍ വിജയ് നിര്‍വഹിച്ചു. ശബ്ദം: വിഷ്ണു പ്രമോദ് - അജയ് ലെഗ്രാന്റ്, ഡി ഐ - വി ശ്രീധര്‍, സ്റ്റുഡിയോകള്‍ - എഡിറ്റ് ലാന്റ്, യൂണിറ്റി, ഡി. ക്ലൗഡ്. സുനില്‍കുമാര്‍ എന്‍, സ്മിതാ ആരഭി, ഷിബു ടി ജോസഫ്, ബാലു മുരളീധരന്‍ നായര്‍, ഹേമ ചന്ദ്രേടത്ത്, ഷൈജു, നീരജ്, മനു, ദിയ, ദീപക്ക് എന്നിവരാണു ചിത്രനിര്‍മാണത്തിലെ സഹകാരികള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.