'വീട്ടിൽ ഉപയോഗിക്കാതിരിക്കുന്ന സ്മാർട്ട് ഫോൺ ഉണ്ടോ?' നടൻ മമ്മൂട്ടി ചോദിക്കുന്നു

Last Updated:

വീടുകളിൽ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകൾ ഇത്തരം കുട്ടികൾക്ക് കൈമാറാണമെന്ന അഭ്യർത്ഥനയുമായാണ് 'വിദ്യാമൃതം' എന്ന പേരിലുള്ള പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചത്​.

മമ്മൂട്ടി
മമ്മൂട്ടി
കൊച്ചി: സംസ്ഥാനത്ത് സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങുന്ന വിദ്യാർഥികൾക്ക് കൈത്താങ്ങുമായി നടൻ മമ്മൂട്ടി. നിർധന വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ എത്തിക്കാൻ നൂതന പദ്ധതിയുമായാണ് പ്രിയ താരം എത്തുന്നത്. സ്മാർട്ട്‌ ഫോൺ ഇല്ലെന്ന ഒറ്റക്കാരണത്താൽ കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വഴിമുട്ടിയ വിദ്യാർഥികൾക്ക് കരുതലും കരുത്തുമായാണ് താരത്തിന്‍റെ ഇടപെടൽ.
വീടുകളിൽ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകൾ ഇത്തരം കുട്ടികൾക്ക് കൈമാറാണമെന്ന അഭ്യർത്ഥനയുമായാണ് 'വിദ്യാമൃതം' എന്ന പേരിലുള്ള പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചത്​. തന്‍റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷനൽ ഫൗണ്ടേഷൻ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങൾ ഫേസ്​ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
advertisement
'സ്മാർട്ട്‌ ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട്‌ ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു' -മമ്മൂട്ടി പറഞ്ഞു.
advertisement
സ്മാർട്ട്‌ ഫോൺ, ലാപ്ടോപ് തുടങ്ങി ഓൺലൈൻ വിദ്യാഭ്യാസത്തിന് സഹായകമായ ഉപകരണങ്ങൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ അത് ഒരു കവറിലക്കി തൊട്ടടുത്തുള്ള 'സ്പീഡ് ആൻഡ് സേഫ്' കൊറിയർ ഓഫീസിൽ എത്തിച്ചാൽ മാത്രം മതി. കൊറിയർ ഓഫീസിൽ ഒരു ഡിക്ലറേഷൻ കൂടി കൊടുത്തുകഴിഞ്ഞാൽ ദാതാവിന് സൗജന്യമായി മൊബൈൽ കെയർ ആൻഡ് ഷെയർ ഓഫീസിലേക്ക് അയക്കാം. അവിടെ ലഭിക്കുന്ന മൊബൈലുകൾ മുൻഗണനാക്രമത്തിൽ കുട്ടികൾക്ക് എത്തിച്ചു കൊടുക്കും.
advertisement
പദ്ധതിക്ക് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്‍റർനാഷനലിന്‍റെ പിന്തുണയുമുണ്ട്. കൊറിയർ ഓഫീസിൽ ബന്ധപ്പെടാൻ ബുദ്ധിമുട്ട് ഉള്ളവർക്കും ആരോഗ്യ പ്രശ്നം ഉള്ള ദാതാക്കളേയും ഫാൻസ്‌ അംഗങ്ങൾ സഹായിക്കും. അവർ പ്രസ്തുത വീടുകളിൽ എത്തി ഉപകരണങ്ങൾ ശേഖരിച്ചു തുടർ നടപടികൾക്ക് സഹായിക്കും. ലഭിക്കുന്ന മൊബൈലുകൾക്ക്​ കൃത്യമായി രസീത് എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
പദ്ധതിയിൽ പങ്കെടുക്കനോ സംശയങ്ങൾക്കോ അനൂപ് +919961900522, അരുൺ +917034634369, ഷാനവാസ്‌ +919447991144, വിനോദ്+919446877131, അൻഷാദ് +918891155911, ഹമീദ് +919946300800 എന്നിവരെ ബന്ധപ്പെടാം.
advertisement
ആദിവാസി മേഖലകളിൽ നിന്നും നിർധന കുടുംബങ്ങളിൽ നിന്നുമായി നൂറു കണക്കിന് അഭ്യർത്ഥനകൾ ഇതിനോടകം കെയർ ആൻഡ് ഷെയറിന് ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടിയന്തര പ്രാധാന്യത്തോടെ ഈ പദ്ധതി നടപ്പാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'വീട്ടിൽ ഉപയോഗിക്കാതിരിക്കുന്ന സ്മാർട്ട് ഫോൺ ഉണ്ടോ?' നടൻ മമ്മൂട്ടി ചോദിക്കുന്നു
Next Article
advertisement
Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement