'ഒരച്ഛനെന്ന നിലയിൽ ഏറെ അഭിമാനം'; മകൾ വിസ്മയയുടെ പുസ്തകം പ്രണയ ദിനത്തിൽ പുറത്തിറങ്ങുമെന്ന് മോഹൻലാൽ

Last Updated:

വിസ്മയയുടെ കവിതകളും ചിത്രങ്ങളും ഉൾപ്പെടുന്ന പുസ്തകത്തിന് 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്.

മോഹൻലാലിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തിയപ്പോഴും പക്ഷേ മകൾ വിസ്മയ മോഹൻലാൽ എഴുത്തിന്റെയും വരകളുടെയും ലോകത്താണ്. തായ് ആയോധന കലയിലും താരപുത്രിക്ക് താൽപര്യമാണ്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകൾ വിസ്മയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. സിനിമകളിൽ സജീവമല്ലെങ്കിൽ കൂടി ഏറെ ആരാധകരുള്ള താരപുത്രിയാണ് വിസ്മയ. ഇൻസ്റ്റാഗ്രാമിൽ സജീവമായ വിസ്മയയ്ക്ക് നിരവധി ഫോളോവേഴ്സുണ്ട്. താൻ വരച്ച ചിത്രങ്ങളും തന്‍റെ മാര്‍ഷൽ ആര്‍ട്സ് പരിശീലന വീഡിയോകളുമൊക്കെ ഇടയ്ക്കിടയ്ക്ക് വിസ്മയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വിസ്മയ എഴുതിയ പുസ്തകം പ്രണയദിനത്തിൽ പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.
ഒരു അച്ഛൻ എന്ന നിലയിൽ അഭിമാനത്തോടെയാണ് ഫെബ്രുവരി 14ന് മകൾ എഴുതിയ പുസ്തകം പുറത്തിറങ്ങുന്ന കാര്യം പ്രഖ്യാപിക്കുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. വിസ്മയയുടെ കവിതകളും ചിത്രങ്ങളും ഉൾപ്പെടുന്ന പുസ്തകത്തിന് 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ വിസ്മയയും ഇക്കാര്യം പുറത്തുവിട്ടു. ഇന്ത്യയിൽ എവിടെയും പുസ്തകം ലഭിക്കുമെന്നും ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്നും അനിയത്തിക്ക് ആശംസ അറിയിച്ച് പ്രണവ് മോഹന്‍ലാലും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.
advertisement
advertisement
പൊതുചടങ്ങുകളിലും കുടുംബ ഫോട്ടോകളിലും വിസ്മയയെ വളരെ അപൂർവ്വമായേ കാണാറുളളൂ. അടുത്തിടെ മോഹൻലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ കുടുംബത്തിനൊപ്പം വിസ്മയയും എത്തിയിരുന്നു. പള്ളിയിലെ ചടങ്ങുകളിലും പിന്നീട് നടന്ന വിവാഹവിരുന്നിലും മോഹന്‍ലാലും കുടുംബവും പങ്കെടുത്തിരുന്നു. തന്‍റെ വെയ്റ്റ് ലോസ് ജേണിയെ കുറിച്ച് അടുത്തിടെ വിസ്മയ ഇൻസ്റ്റയിൽ കുറിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തായ്‌‌ലാൻഡിലെ ഫിറ്റ്‍കോഹ് എന്ന ട്രെയിനിങ് സെന്‍ററിൽ പരിശീലകൻ ടോണിയുടെ സഹായത്താലാണ് 22 കിലോ ഭാരത്തോളം തനിക്ക് കുറയ്ക്കാനായതെന്നും വിസ്മയ പറഞ്ഞിരുന്നു.
advertisement
അഭിനയത്തിനുപുറമേ സംവിധാന രംഗത്തും കടക്കാനൊരുങ്ങുകയാണ് മോഹൻലാൽ. 'ബറോസ്’ എന്ന ത്രീഡി ചിത്രം സംവിധാനം ചെയ്യുമെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. മോഹൻലാലിനൊപ്പം മകളും പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഒരച്ഛനെന്ന നിലയിൽ ഏറെ അഭിമാനം'; മകൾ വിസ്മയയുടെ പുസ്തകം പ്രണയ ദിനത്തിൽ പുറത്തിറങ്ങുമെന്ന് മോഹൻലാൽ
Next Article
advertisement
വാലിബനെ വീഴ്ത്തി പോറ്റി നേടുമോ? അതോ അജയൻ മോഷ്ടിക്കുമോ സംസ്ഥാന ചലച്ചിത്ര അവാർഡ്
വാലിബനെ വീഴ്ത്തി പോറ്റി നേടുമോ? അതോ അജയൻ മോഷ്ടിക്കുമോ സംസ്ഥാന ചലച്ചിത്ര അവാർഡ്
  • മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മികച്ച നടനുള്ള അവസാന റൗണ്ടിൽ.

  • കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജൻ, നസ്രിയ നസീം എന്നിവരാണ് മികച്ച നടിമാരുടെ പട്ടികയിൽ.

  • 128 ചിത്രങ്ങളിൽ നിന്ന് 38 സിനിമകൾ മാത്രമാണ് സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ അവസാന റൗണ്ടിൽ.

View All
advertisement