• HOME
 • »
 • NEWS
 • »
 • film
 • »
 • Shine Tom Chacko | 'ഈ കാല് വെച്ച് ഞാന്‍ ആരെയെങ്കിലും തല്ലുമെന്ന് തോന്നുന്നുണ്ടോ' 'തല്ലുകേസിൽ' പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ

Shine Tom Chacko | 'ഈ കാല് വെച്ച് ഞാന്‍ ആരെയെങ്കിലും തല്ലുമെന്ന് തോന്നുന്നുണ്ടോ' 'തല്ലുകേസിൽ' പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പട' യുടെ ആദ്യ പ്രദര്‍ശനം കാണാന്‍ എത്തിയപ്പോളാണ് ഷൈന്‍ 'തല്ലുമാല' സെറ്റിലെ 'തല്ലുകേസി'നെ കുറിച്ച് പറഞ്ഞത്

 • Share this:
  ടോവിനോ തോമസ് (Tovino Thomas) ചിത്രം 'തല്ലുമാല' യുടെ (Thallumaala) ലൊക്കേഷനില്‍ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെ നാട്ടുകാരനെ തല്ലിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ.(Shine Tom Chacko)  കളമശേരി എച്ച്.എം.ടി കോളനിയിലെ സെറ്റില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ മാലിന്യം ഇടുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടായത്.

  read also- First Look Poster | ടൊവിനോ തോമസ് നായകനായെത്തുന്ന തല്ലുമാല; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

  കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പട' യുടെ ആദ്യ പ്രദര്‍ശനം കാണാന്‍ എത്തിയപ്പോളാണ് ഷൈന്‍ 'തല്ലുമാല' സെറ്റിലെ 'തല്ലുകേസി'നെ കുറിച്ച് പറഞ്ഞത്. പട സിനിമയെ കുറിച്ച് പ്രതികരിക്കുന്നതിനിടെ തല്ലിയതിനെക്കുറിച്ചൊന്നും ചോദിക്കാനില്ലേ എന്ന് മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ ചോദിക്കുകയായിരുന്നു.

  read also- Shine Tom Chacko| സിനിമാ ലൊക്കേഷനിൽ സംഘർഷം: നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായി ആരോപണം

  ''ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ, ഞാന്‍ തല്ലില്ല, കൊല്ലും. ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്. '-ഷൈന്‍ പ്രതികരിച്ചു. സിനിമാചിത്രീകരണത്തിനിടെ പരിക്കേറ്റ ഷൈന്‍ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നത്.

  read also- Shine Tom Chacko |അത് ലഹരി ഉപയോഗിച്ചതല്ല; ക്ഷീണം പെയിന്‍കില്ലറിന്റെ സെഡേഷന്‍ മൂലമെന്ന് തിരക്കഥാകൃത്ത്

  മാലിന്യം ഇടുന്നതിനേയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനേയും നാട്ടുകാര്‍ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ലൊക്കേഷനില്‍  വാക്കേറ്റമുണ്ടായി എന്നായിരുന്നു ആരോപണം. തര്‍ക്കത്തിനിടയിക്ക് ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു.  പോലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി. ആരും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

  read also- ടൊവിനോയും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ഖാലിദ് റഹ്മാൻ ചിത്രം ;തല്ലുമാല സ്വിച്ച് ഓൺ ചെയ്തു

  'ഉണ്ട' സംവിധായകൻ ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകന്‍. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്മാന്‍ ആണ് നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്.

  Djinn teaser | സൗബിന്‍ ഷാഹിർ നായകനാവുന്ന സിദ്ധാര്‍ഥ് ഭരതന്‍ ചിത്രം 'ജിന്നിന്റെ' ടീസർ


  സൗബിന്‍ ഷാഹിറിനെ (Soubin Shahir) നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ (Sidharth Bharathan) സംവിധാനം ചെയ്യുന്ന 'ജിന്നി'ന്‍റെ (Djinn movie)  ടീസർ പുറത്തിറങ്ങി. 'വര്‍ണ്യത്തില്‍ ആശങ്ക' എന്ന സിനിമയ്ക്ക് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്ട്രെയിറ്റ് ലൈന്‍ സിനിമാസിന്‍റെ ബാനറില്‍ സുധീര്‍ വി.കെ., മനു വലിയവീട്ടിൽ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
  Published by:Arun krishna
  First published: