'ഒരുപാട് ആഗ്രഹിച്ചെങ്കിലും സിദ്ദിഖ് സാറിന്റെ ഒരു സിനിമയില്‍ പോലും അഭിനയിക്കാന്‍ സാധിച്ചില്ല'; അതൊരു നിർഭാഗ്യമായി കരുതുന്നു'; സുരാജ് വെഞ്ഞാറമൂട്

Last Updated:

ഹാസ്യകലാകാരനെന്ന നിലയില്‍ അതൊരു നി‌ര്‍ഭാഗ്യമായി കരുതുന്നതായി സുരാജ് വെഞ്ഞാറമ്മൂട് കുറിക്കുന്നു.

മലയാള ചലച്ചിത്ര മേഖലയില്‍ ഹിറ്റ് സിനിമകൾ കൊണ്ട് ജനമനസ്സ് കീഴടക്കിയ സംവിധായകൻ സിദ്ദിഖിന്റെ വേർപാടിൽ ആദരാഞ്ജലികള്‍ അർപ്പിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. സിദ്ദിഖിന്റെ സിനിമയിൽ അഭിനയിക്കാൻ ഇതുവരെ അവസരം കിട്ടിയില്ലെന്നും അത് നിര്‍ഭാഗ്യകരമായി കാണുന്നുവെന്നും ‌സുരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഹാസ്യ നടനെന്ന് പേരെടുത്തിട്ടും ഒരുപാട് ആഗ്രഹിച്ചിട്ടും സിദ്ദിഖിന്റെ ഒരു ചിത്രത്തില്‍ പോലും അഭിനയിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് സുരാജ് കുറിപ്പിൽ പറയുന്നത്.
ഇന്നലെ, രാത്രിയാണ് മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഇന്നും പ്രിയങ്കരമായ ഒരുപിടി സിനിമകൾ സമ്മാനിച്ച പ്രിയപ്പെട്ട സംവിധായകൻ വിടവാങ്ങിയത്. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരതരാവസ്ഥയിലാകുകയും ഇന്നലെ രാത്രിയോടോ മരണപ്പെടുകയുമായിരുന്നു.
ഭൗതിക ശരീരം ബുധനാഴ്ച രാവിലെ 9 മുതല്‍ 12 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനം നടക്കും. വൈകിട്ട് 6 മണിയോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഒരുപാട് ആഗ്രഹിച്ചെങ്കിലും സിദ്ദിഖ് സാറിന്റെ ഒരു സിനിമയില്‍ പോലും അഭിനയിക്കാന്‍ സാധിച്ചില്ല'; അതൊരു നിർഭാഗ്യമായി കരുതുന്നു'; സുരാജ് വെഞ്ഞാറമൂട്
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement