'മാർക്കോ' കണ്ട ശേഷം ഉണ്ണി മുകുന്ദനെയും ഹനീഫ് അദെനിയേയും അഭിനന്ദിച്ച് നടൻ സൂര്യ
- Published by:meera_57
- news18-malayalam
Last Updated:
ഉണ്ണി മുകുന്ദന്റെയും മറ്റു താരങ്ങളുടെയും പ്രകടനം, ഒപ്പം മാർക്കോയുടെ സംവിധാനവും ഇഷ്ടപെട്ട നടൻ സൂര്യ അഭിനന്ദന സന്ദേശവുമായി
പാൻ ഇന്ത്യൻ വിജയം കരസ്ഥമാക്കിയ 'മാർക്കോ' (Marco) കണ്ട ശേഷം ചിത്രത്തിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങളുമായി തെന്നിന്ത്യൻ താരം സൂര്യ (Suriya). മാർക്കോയിൽ ഉണ്ണി മുകുന്ദനും (Unni Mukundan) മറ്റു താരങ്ങളുടെയും പ്രകടനം, ഒപ്പം മാർക്കോയുടെ സംവിധാനവും ഇഷ്ടപെട്ട നടൻ സൂര്യ തന്റെ അഭിനന്ദന സന്ദേശം മാർക്കോയുടെ സംവിധായകൻ ഹനീഫ് അദെനിക്കും ചിത്രത്തിലെ നായകൻ ഉണ്ണി മുകുന്ദനും കൈമാറാൻ അദ്ദേഹത്തിന്റെ കേരള പ്രതിനിധിയായ പി.ആർ.ഒ. പ്രതീഷ് ശേഖറിനെ ഏൽപ്പിക്കുകയിരുന്നു.
കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദനെയും ഹനീഫ് അദെനിയേയും നേരിൽ കണ്ട ശേഷം ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ എത്തിച്ചേർന്നു.
advertisement
ഭാഷാ ഭേദമന്യേ പ്രേക്ഷക പ്രശംസ നേടിയ മാർക്കോ വാലെന്റൈൻസ് ദിനത്തിൽ ചിത്രം ഒ.ടി.ടി. റിലീസായി എത്തും. അതേസമയം, സൂര്യയുടെ 2D എന്റർടൈൻമെൻറ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 'റെട്രോ' മേയ് 1ന് തിയേറ്ററുകളിലേക്കെത്തും. റോളെക്‌സിനെ വെല്ലുന്ന ഗെറ്റപ്പിലാണ് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം റെട്രോയുടെ ടീസറിലും പോസ്റ്ററിലും സൂര്യ എത്തിയത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ‘മാർക്കോ’. ക്രിസ്മസ് റിലീസായി ഡിസംബർ 20 ന് തീയേറ്ററുകളിൽ എത്തിയ സിനിമയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം ഇതിനോടകം മാറിക്കഴിഞ്ഞു.
advertisement
വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 മുതൽ ചിത്രം ‘സോണി ലിവിൽ’ പ്രദർശനത്തിലുണ്ടാവും. കന്നഡ ഭാഷയിൽ റിലീസ് ചെയ്തതിനു പിന്നാലെയാണ് ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ് നിശ്ചയിച്ചു കൊണ്ടുള്ള വിവരം പുറത്തുവന്നത്.
മാര്‍ക്കോയിലെ കുട്ടികള്‍ ഉള്‍പ്പെട്ട ആക്ഷന്‍ - വയലന്‍സ് രംഗങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായിരുന്നു. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സനാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സൺ ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ മാര്‍ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 07, 2025 11:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'മാർക്കോ' കണ്ട ശേഷം ഉണ്ണി മുകുന്ദനെയും ഹനീഫ് അദെനിയേയും അഭിനന്ദിച്ച് നടൻ സൂര്യ