കേരളം കീഴടക്കാന്‍ സൂര്യയുടെ കങ്കുവ വരുന്നു' ;500 -ൽ അധികം സ്ക്രീനുകൾ,100 ൽ അധികം ഫാൻസ് ഷോ
- Published by:Sarika N
- news18-malayalam
Last Updated:
ചിത്രം കേരളത്തിൽ 500 ൽ അധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുക
സൂപ്പർ താരം സൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘കങ്കുവ’. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിനായി സിനിമ പ്രേമികൾ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത് . വലിയ ഹൈപ്പിൽ എത്തുന്ന സിനിമയിൽ കേരളത്തിലെ പ്രേക്ഷകർക്കും വലിയ പ്രതീക്ഷയാണുള്ളത്. ചിത്രം കേരളത്തിൽ 500 ൽ അധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുക. അതിനൊപ്പം 100 ൽ അധികം ഫാൻസ് ഷോകളും സിനിമയ്ക്ക് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത് . സൂര്യയുടെ പുതിയ കാലഘട്ടത്തിലെ പോസ്റ്റർ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു .ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും ആരാധകർക്കിടയിൽ വലിയ ഓളം സൃഷിടിക്കുന്നുണ്ട്.
നവംബർ 14 നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. കേരളത്തിന് പുറമെ കർണാടക, ആന്ധ്രാപ്രദേശ്, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും സിനിമയ്ക്ക് വൻ സ്വീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശിവയ്‌ക്കൊപ്പം ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിനിമയുടേതായി പുറത്തിറങ്ങിയ പുതിയ ഗാനത്തില്‍ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തുവാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചതായുള്ള വാർത്തകളാണ് പുതിയതായി പുറത്തുവരുന്നത്. യോലോ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ റിലീസിന് മുന്നോടിയായി ഗാനത്തിലെ രംഗങ്ങൾ പരിഷ്കരിക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ.ഗാനരംഗങ്ങളിൽ അമിത ശരീര പ്രദർശനമുണ്ടെന്നും ആ രംഗങ്ങൾ നീക്കം ചെയ്യുകയോ സിബിഎഫ്സി അംഗങ്ങളുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പരിഷ്കരിക്കുകയോ വേണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 23, 2024 8:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കേരളം കീഴടക്കാന്‍ സൂര്യയുടെ കങ്കുവ വരുന്നു' ;500 -ൽ അധികം സ്ക്രീനുകൾ,100 ൽ അധികം ഫാൻസ് ഷോ