HOME /NEWS /Film / 'ശുഭരാത്രി കണ്ടു.. ലൈലത്തുൽ ഖദ്ർ പോലെ നമ്മുടെ ഉള്ളിൽ വെളിച്ചമാകുന്ന ചിത്രം'

'ശുഭരാത്രി കണ്ടു.. ലൈലത്തുൽ ഖദ്ർ പോലെ നമ്മുടെ ഉള്ളിൽ വെളിച്ചമാകുന്ന ചിത്രം'

shubharathri

shubharathri

മാല പാർവതിയുടെ ഫേസ്ബുക്ക് കുറിപ്പ്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    വ്യാസൻ കെ പി സംവിധാനം ചെയ്ത ദിലീപിന്റെ പുതിയ ചിത്രമായ ശുഭരാത്രിയെ കുറിച്ച് നടിയും മാധ്യമപ്രവർത്തകയുമായ മാല പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ലൈലത്തുൽ ഖദ്ർ പോലെ ഉള്ളിൽ വെളിച്ചമേകുന്ന ചിത്രമാണ് ശുഭരാത്രിയെന്ന് മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചു. സംവിധായകൻ കെ പി വ്യാസനെയും സിദ്ദീഖ് ഉൾപ്പെടെയുള്ള അഭിനേതാക്കളെയും മാല പാർവതി പ്രശംസിക്കുന്നു.

    ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

    'ശുഭരാത്രി കണ്ടു..

    സുന്ദരമായ ലോകം നശിപ്പിച്ചിട്ട് അറിയാത്ത സ്വർഗത്തിൽ പോയി ഹൂറികളോടൊപ്പം കഴിയാൻ നടത്തുന്ന യുദ്ധത്തെ അല്ല മറിച്ച്‌ സ്നേഹവും സഹാനുഭൂതിയും കാരുണ്യവും കൊണ്ട് ഭൂമിയിൽ എന്നും ഇരുപത്തേഴാം രാവിന്റെ പുണ്യം നിറയ്ക്കാനാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത്.ഇത് പറഞ്ഞു തരികയാണ് 'ശുഭരാത്രി' എന്ന ചിത്രത്തിലൂടെ. സിദ്ദിഖ് സർ അവതരിപ്പിക്കുന്ന മുഹമ്മദിന്റെ കഥയാണ് ഈ ചിത്രം.. അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകൾ കേട്ടു മടുത്ത മനസ്സുകൾക്ക് ആശ്വാസമാണ് ശ്രീ വ്യാസൻ രചനയും സംവിധാനവും നിർവഹിച്ച ശുഭരാത്രി. അതിഭാവുകത്വങ്ങൾ ഒന്നും ഇല്ലാതെ സത്യസന്ധമായി കഥ പറഞ്ഞിരിക്കുന്നു. എടുത്തു പറയേണ്ടത് അഭിനേതാക്കളെ തന്നെയാണ്.

    സിദ്ദിഖ് സർ പതിവ് പോലെ കഥാപാത്രത്തിന്റെ മനസ്സ് കാട്ടിത്തരുന്നു. മുഹമ്മദിന്റെ മനസ്സ് തെളി നീര് പോലെയാണ്. സിദ്ദിഖ് എന്ന നടൻ ആ കഥാപാത്രത്തിന്റെ ചിന്തകളും, വിഹ്വലതകളും എത്ര മനോഹരമായിട്ടാണ് നമ്മളിലേക്ക്‌ പകർന്നുതരുന്നത്. പറവ, ഉയരെ, ആൻഡ് ദി ഓസ്കർ ഗോസ് ടു, തുടങ്ങി അഭിനയിക്കുന്ന കഥാപാത്രങ്ങളെ എല്ലാം പ്രേക്ഷകന്റെ മനസ്സിൽ കുടിയിരുത്താറുള്ള ഈ നടൻ മുഹമ്മദിനേം നമ്മുടെ മനസ്സിൽ കുടിയിരുത്തുന്നുണ്ട്. മുഹമ്മദ്‌ എന്ന പുണ്യാത്മാവ് വെളിച്ചമായി നമ്മിൽ നിറയുന്നത് ആ കഥാപാത്രത്തെ അത്ര വിശ്വസനീയമാക്കിയത് കൊണ്ടാണ്.

    സായി കുമാർ , നെടുമുടി വേണു ,ഇന്ദ്രൻസ് ഇവര് മൂന്നു പേരും അവതരിപ്പിച്ച കഥാപാത്രങ്ങളും മറക്കില്ല.

    ദിലീപ്, അനു സിതാര എന്നിവരാണ് ഈ ചിത്രത്തിന്റെ കഥാഗതിയെ മാറ്റുന്നത്.സിനിമ കഥ പറഞ്ഞ് പോകുമോ എന്ന ഭയത്താൽ കൂടുതൽ വിശദീകരിക്കുന്നില്ല.

    നാദിർ ഷാ, ശാന്തി കൃഷ്ണ, ആശാ ശരത്, ശ്വാസിക മണികണ്ഠൻ , ഷീലു തോമസ്, സുധി കോപ്പ, KPAC ലളിത ചേച്ചി തുടങ്ങി ധാരാളം നടി നടൻമാരുണ്ട്. എല്ലാവരും അവരവരുടെ വേഷം ഭംഗിയാക്കി.

    ഒതുക്കത്തിൽ പറഞ്ഞിരിക്കുന്ന ഒരു കുഞ്ഞു കഥ. ലൈലത്തുൽ ഖദ്ർ പോലെ നമ്മുട ഉള്ളിൽ വെളിച്ചമാകുന്ന ചിത്രം

    (അഭിപ്രായങ്ങൾ വ്യക്തിപരം)

    First published:

    Tags: Actor dileep, Anu sithara, Dileep, Dileep movie release 2019, Dileep new movie, Dileep-Vyasan K.P. movie, Maala Parvathi, Shubharathri film review, Subharathri movie