പ്രമുഖ സിനിമ സീരിയല്‍ നടി രശ്മി അനിലിന്‍റെ (Actress Resmi Anil) ഫേസ്ബുക്ക് വീഡിയോയില്‍ അശ്ലീല കമന്‍റ് ഇട്ടയാളെ വീണ്ടും ലൈവില്‍ കൊണ്ടുവന്ന് മാപ്പ് പറയിച്ച് നടി. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിനിടെ നടന്ന കുത്തിയോട്ടത്തെക്കുറിച്ച് കഴിഞ്ഞ ദിവസം നടി രശ്മി അനിൽ ഒരു ഫേസ്ബുക്ക് വീഡിയോ പങ്കുവച്ചിരുന്നു. ഇതിനുതാഴെയാണ് ഓട്ടോ ഡ്രൈവറായ ശ്യം എന്നയാള്‍ അശ്ലീല കമന്‍റ് ഇട്ടത്.
read also- Woman Police | അശ്ലീല സന്ദേശം അയച്ചെന്ന് പറഞ്ഞ് എഎസ്ഐയെ വനിതാ പൊലീസ് സ്റ്റേഷനകത്ത് വെച്ച് കൈകാര്യം ചെയ്തു
ഇയാള്‍ക്കെതിരെ നടി രശ്മി അനില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസിന്‍റെ സഹായത്തോടെ ഇയാളെ കണ്ടെത്തുകയായിരുന്നു. 'ഞാൻ ചെയ്തത് തെറ്റായിപ്പോയി. അന്ന് ചെട്ടികുളങ്ങര കുത്തിയോട്ടത്തിന് രശ്മി അനിൽ ചേച്ചി ഇട്ട ലൈവ് വീഡിയോയിൽ, മദ്യത്തിന്റെ പുറത്ത് സംഭവിച്ചുപോയതാണ്. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ചെട്ടികുളങ്ങര അമ്മയോടും രശ്മി അനിൽ ചേച്ചിയോടും ക്ഷമ ചോദിക്കുന്നു. ഞാൻ ഇനി എന്റെ കുടുംബം നോക്കി മാന്യമായി ജീവിച്ചോളാമെന്ന് ഇയാള്‍ ലൈവിലെത്തി പറഞ്ഞു.
രണ്ട് പെൺമക്കളെയും നോക്കി ജീവിച്ചോളാം.മദ്യപിക്കില്ല. ഭാര്യയുമായി പിണങ്ങി നിൽക്കുവാണ്. അതിന്റെ മനപ്രയാസമുണ്ട്. അങ്ങനെയാണ് മദ്യപാനം കൂടിയത്. ക്ഷമ ചോദിക്കുന്നു.'- ശ്യാം പറഞ്ഞു.
read also- Arrest | മകളുടെ കൂട്ടുകാരികൾക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചു; 52കാരൻ അറസ്റ്റിൽ
സമൂഹമാധ്യമങ്ങളില്‍ വന്ന് ഇത്തരം കമന്‍റിടുന്ന എല്ലാ ഞരമ്പുരോഗികൾക്കും ഇതൊരു പാഠമാകണമെന്നും സ്ത്രീകൾ എന്ത് പോസ്റ്റിട്ടാലും വൃത്തികേട് കമന്റുമായി ഏതെങ്കിലും ഒരാൾ വരുമെന്നും നടി പ്രതികരിച്ചു.ഇത്തരക്കാര്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും നടി രശ്മി അനില്‍ പറഞ്ഞു.
Operation Stuff | സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ലഹരി മരുന്നുമായി എക്സൈസ് പിടിയില്‍; ഓപ്പറേഷന്‍ സ്റ്റഫ് ലഹരി വേട്ട
കൊല്ലം: ഓപ്പറേഷന്‍ സ്റ്റഫിന്റെ(Operation Stuff) ഭാഗമായി എക്‌സൈസ് നടത്തിയ റെയ്ഡില്‍ സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മയക്കുമരുന്നുമായി(Drug) പിടിയില്‍(Arrest). ജൂനിയര്‍ ആര്‍ട്ടിസ്റ്റ് നബീഷിനെയാണ് എംഡിഎംഎയുമായി എക്‌സൈസ് പിടിയിലായത്. 1.2ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ഇത് കടത്താന്‍ ഉപയോഗിച്ച ബൈക്കുമായാണ് നബീഷിനെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ സിനിമകളിലും ഷോര്‍ട്ട് ഫിലിമുകളിലും ഇയാള്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമ രംഗത്ത് നിന്നുള്ള പരിചയത്തിലാണ് എംഡിഎംഎ ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നാണ് എക്‌സൈസ് പറയുന്നത്. ലഹരി മാഫിയകളില്‍ നിന്ന് വാങ്ങി കൊല്ലത്തുള്ള വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും 0.5 ഗ്രാമിന് 2000 രൂപയ്ക്ക് വില്‍പ്പന നടത്തിയിരുന്നതായി പ്രതി സമ്മതിച്ചു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കേസിലെ ലഹരിമാഫിയയെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി കൊല്ലം ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ബി.സുരേഷ് അറിയിച്ചു.
ഷാഡോ ടീം അംഗങ്ങള്‍ ആയ പ്രിവന്റീവ് ഓഫിസര്‍ എം.മനോജ് ലാല്‍, ബിനുലാല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശ്രീനാഥ്, അജിത്ത്, നിഥിന്‍, ജൂലിയന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ശാലിനി എന്നിവരാണ് അന്വേഷണത്തില്‍ പങ്കെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.