ടിക്ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. ഇതിൽ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയത് കുറച്ചൊന്നുമല്ല ആരാധകരെ ഞെട്ടിച്ചത്. സിനിമാതാരങ്ങളടക്കം നിരവധിപേരാണ് ടിക്ടോക്കിൽ സജീവമായിരുന്നത്. ടിക്ടോക് നിരോധിച്ചതോടെ അതിൽ സജീവമായിരുന്ന സെലിബ്രിറ്റികൾ ഇനി എന്ത് ചെയ്യും എന്നാണ് പലർക്കും ഇപ്പോൾ അറിയേണ്ടത്.
ഒരുപാട് മെസേജ് വന്നു. ടിക്ടോക്, ഷെയർ ഇറ്റ്, ഹലോ ഇതൊന്നും ഇല്ലാതെ ഇനി എങ്ങനെ, എന്ത് ചെയ്യും എന്നൊക്കെ. ഞാൻ മൊബൈൽ ഫോൺ കാണുന്നത് പ്ലസ് 2വിനു പഠിക്കുമ്പോൾ ആണ്. അത് കാര്യമായി ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീടു വിട്ട് കോയമ്പത്തൂർ പോയപ്പോൾ. അതായത് എന്റെ ഇത് വരെയുള്ള ജീവിതത്തിന്റെ പകുതി വർഷവും ഞാൻ ജീവിച്ചത് ഫോൺ പോലും ഇല്ലാതെയാണ്. ആ ജീവിതത്തിന്റെ സുഖം, അറിയാവുന്നിടത്തോളം കാലം ഇന്നലെ ജീവിതത്തിൽ കയറിക്കൂടിയ ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും ഇല്ലായ്മയും ഒന്നും എന്നെ ബാധിക്കില്ല. ഈ ആപ്പുകളും ഫോളോവേഴ്സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതം. ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ട്. അത് കണ്ടെത്തേണ്ടത് നാം സ്വയം ആണ്.
നിങ്ങൾ എന്തായിരിക്കുന്നുവോ അതിൽ സന്തോഷമായിരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് സാധികയുടെ പോസ്റ്റ്. സാധികയുടെ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം ഇൻസ്റ്റഗ്രാമും ഒരു ആപ്പ് അല്ലേ, അതുപയോഗിക്കുന്ന ആൾക്ക് ഇതെങ്ങനെ പറയാനാകും എന്ന് വിമർശിക്കുന്നവരുമുണ്ട്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.