'ഞാൻ പറ്റിക്കപ്പെട്ടതാണ്...'! ആ സിനിമയുടെ പേര് കേൾക്കുന്നത് പോലും തനിക്ക് അലർജിയെന്ന് നടി ഉഷ

Last Updated:

ആ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മറ്റ് ആളുകളിൽ ഉള്ള വിശ്വാസമാണ് താൻ അതിൽ അഭിനയിക്കാൻ കാരണം

ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് ഉഷ എന്ന ഹസീന ഹനീഫ്. 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന മലയാള സിനിമയിൽ ബാലതാരമായാണ് ഉഷ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് കാർണിവൽ, കിരീടം, കോട്ടയം കുഞ്ഞച്ചൻ, വടക്കു നോക്കിയന്ത്രം തുടങ്ങീ മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലും താരം അഭിനയിച്ചു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിൽ പേര് പോലും കേൾക്കാൻ ഇഷ്ടപ്പെടാത്ത ഒരു ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ആ സിനിമയിൽ അഭിനയിച്ചതിലൂടെ താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്നാണ് ഉഷ പറയുന്നത്. 1990ൽ പുറത്തിറങ്ങിയ 'പൊന്നരഞ്ഞാണം' എന്ന സിനിമയെക്കുറിച്ചാണ് ഉഷ പറഞ്ഞത്. ബാബു നാരായണൻ സംവിധാനം ചെയ്ത പൊന്നരഞ്ഞാണത്തിൽ മനക്കൽ സാവിത്രി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഉഷയായിരുന്നു. ആ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മറ്റ് ആളുകളിൽ ഉള്ള വിശ്വാസമാണ് താൻ അതിൽ അഭിനയിക്കാൻ കാരണം. എന്നാൽ ഷൂട്ടിം​ഗ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ മടുത്തു. എന്നും വഴക്കായിരുന്നു ഞാൻ സെറ്റിൽ.
ALSO READ: 'എയർപോർട്ടിലെത്തിയ ആസിഫ് ചെയ്തത് കണ്ട് ശരിക്കും അത്ഭുതം തോന്നി'; ഷീലു എബ്രഹാം
പക്ഷേ തുടക്കക്കാരിയായി എത്തി ഒരു പ്രശ്നം സൃഷ്ടിക്കണ്ടല്ലോ എന്ന് കരുതിയാണ് തുടർന്നും അഭിനയിച്ചത്. ചിത്രത്തിൽ പല രംഗങ്ങളിലും ഡ്യൂപ്പ് ആണ് അഭിനയിച്ചത്. എനിക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞു. വഴക്കിട്ടാണ് ഒടുവിൽ സെറ്റിൽ നിന്നും ഇറങ്ങിയതെന്നും ഉഷ പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉഷ ഇതേക്കുറിച്ച് സംസാരിച്ചത്. പൊന്നരഞ്ഞാണം എന്ന ചിത്രത്തിൽ ഉഷയേക്കൂടാതെ മഹേഷ്, ഇന്നസെന്റ്, അടൂർ ഭവാനി, ബൈജു, മാള അരവിന്ദൻ, കനകലത, മാമുക്കോയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രണ്ട് യുവതികൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന പൊന്നരഞ്ഞാണം നിർമ്മിച്ചത് ഹമീദ് ആയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഞാൻ പറ്റിക്കപ്പെട്ടതാണ്...'! ആ സിനിമയുടെ പേര് കേൾക്കുന്നത് പോലും തനിക്ക് അലർജിയെന്ന് നടി ഉഷ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement