നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Pushpa on Amazon Prime | 'പുഷ്പ'യുടെ പാർട്ടി ആമസോൺ പ്രൈമിലും; റിലീസ് തീയതി പ്രഖ്യാപിച്ചു

  Pushpa on Amazon Prime | 'പുഷ്പ'യുടെ പാർട്ടി ആമസോൺ പ്രൈമിലും; റിലീസ് തീയതി പ്രഖ്യാപിച്ചു

  രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഡിസംബര്‍ 17നായിരുന്നു തിയറ്ററുകളില്‍ എത്തിയത്.

  • Share this:
   അല്ലു അര്‍ജുന്‍ (Allu Arjun) നായകനായി എത്തിയ തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ 'പുഷ്‍പ'യുടെ (Pushpa) ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ (Amazon Prime Video). ഇന്ത്യയുള്‍പ്പെടെ 240-ലേറെ രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 7 മുതല്‍ തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ലഭ്യമാകും. രാത്രി 8 മണിക്കായിരിക്കും ചിത്രം റിലീസ് ചെയ്യുക. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഡിസംബര്‍ 17നായിരുന്നു തിയറ്ററുകളില്‍ എത്തിയത്.

   തിയറ്ററുകളിൽ ലഭിച്ച മികച്ച അഭിപ്രായം ഒടിടിയിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആമസോൺ പ്രൈമും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ പുതുവര്‍ഷത്തിന് ആവേശകരമായ തുടക്കം നല്‍കുന്നതില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്ന് പ്രൈം വീഡിയോയുടെ ഇന്ത്യന്‍ കണ്ടെന്റ് ലൈസന്‍സിംഗ് മേധാവി മനീഷ് മെന്‍ഗാനി പറഞ്ഞു. ''ഞങ്ങളുടെ പ്രാദേശിക ഭാഷാ ഉള്ളടക്കത്തിന്റെ വലിയ ശേഖരത്തിലേക്ക് ആവേശകരമായ ഒരു പുതിയ കൂട്ടിച്ചേര്‍ക്കലാകും ഈ ത്രില്ലര്‍,' അദ്ദേഹം പറഞ്ഞു.

   മലയാളികളുടെ പ്രിയ താരം ഫഹദിന്റെ കന്നി തെലുങ്ക് സംരംഭം കൂടിയാണ് 'പുഷ്പ'. 'ആര്യ' എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ അർജുന് സൂപ്പർ താരപദവി നേടിക്കൊടുത്ത സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

   രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

   Also read- Pushpa 2 Allu Arjun | ഇന്ത്യന്‍ സിനിമാ ലോകത്ത് സംഭവിക്കാത്തത് പുഷ്പ 2 വഴി സംഭവിക്കും: അല്ലു അർജ്ജുൻ

   റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ടു തന്നെ 116 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം ഇതുവരെ 275 കോടിയാണ് കളക്ട് ചെയ്തതെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് അറിയിച്ചിരിക്കുന്നത്. ജനുവരി 6നുള്ളില്‍ തന്നെ 325-350 രൂപ കോടി ചിത്രം നേടുമെന്നും അദ്ദേഹം പറഞ്ഞു.

   റിലീസ് ചെയ്ത ആദ്യദിനം തന്നെ കോവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് 'പുഷ്പ' നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്.

   Also read- Pushpa | ആ രംഗത്തിൽ അവർ നഗ്നരായി പ്രത്യക്ഷപ്പെടേണ്ടിയിരുന്നു; അല്ലു - ഫഹദ് ചിത്രം 'പുഷ്പ'യിൽ സംഭവിച്ചതെന്ത്?

   ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ ‘സ്‌പൈഡര്‍മാന്‍ നോ വേ’ ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.
   Published by:Naveen
   First published:
   )}