'ഗീതാ ഗോപിനാഥിനെക്കുറിച്ചുള്ള പരാമര്‍ശം സ്ത്രീവിരുദ്ധം'; അമിതാഭ് ബച്ചനെതിരെ സോഷ്യല്‍മീഡിയ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ചിത്രത്തില്‍ കാണുന്ന സാമ്പത്തിക വിദഗ്ധ ഏതു സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റാണെന്നതായിരുന്നു മത്സരാര്‍ഥിയോടുള്ള ചോദ്യം.
ബിഗ് ബിയുടെ ജനപ്രിയ ടെലിവിഷൻ ഷോ ആയ 'കോൻ ബഗേന ക്രോര്‍പതി'യില്‍ അന്താരാഷ്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപണം. അമിതാഭ് ബച്ചന്റെ പരാമർശത്തിനെതിരെയാണ് സമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നത്.
ചിത്രത്തില്‍ കാണുന്ന സാമ്പത്തിക വിദഗ്ധ ഏതു സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റാണെന്നതായിരുന്നു മത്സരാര്‍ഥിയോടുള്ള ചോദ്യം. അതോടൊപ്പം ഗീത ഗോപിനാഥിന്റെ ചിത്രവും നാലു ഓപ്ഷനുകളും ഉണ്ടായിരുന്നു. സ്‌ക്രീനില്‍ ഗീത ഗോപിനാഥിന്റെ ചിത്രം തെളിയുേമ്പാള്‍ 'അവളുടെ മുഖം വളരെ സുന്ദരമാണ്. അതുകൊണ്ടു തന്നെ ഒരിക്കലും അവളെ സാമ്പത്തികരംഗവുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കില്ല' എന്നും ബച്ചന്‍ പറയുന്നു.
Ok, I don't think I will ever get over this. As a HUGE fan of Big B @SrBachchan, the Greatest of All Time, this is special! pic.twitter.com/bXAeijceHE
— Gita Gopinath (@GitaGopinath) January 22, 2021
advertisement
തന്നെക്കുറിച്ച് അമിതാഭ് ബച്ചന്‍ പറയുന്ന ഭാഗങ്ങള്‍ ഗീത തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞത്. താന്‍ ബച്ചന്റെ ആരാധികയാണെന്നും തനിക്ക് ഇത് സ്‌പെഷലാണെന്നുമാണ് ഗീത കുറിച്ചത്.
അതേസമയം അമിതാഭ് ബച്ചന്റെ പരാമര്‍ശം ലിംഗ വിവേചനമാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതികരണം. രഘുറാം രാജനെക്കുറിച്ചുള്ള ചോദ്യമായിരുന്നുവെങ്കില്‍ ബച്ചന്‍ സമാനമായ പരാമര്‍ശം നടത്തുമോയെന്നും ചിലർ ചോദിക്കുന്നു. ഗീത ഗോപിനാഥിന്റെ നേട്ടങ്ങളെ പറയാതെ അവരുടെ മുഖത്തെക്കുറിച്ചുള്ള പരാമര്‍ശം വളരെ ദുഃഖകരമാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 22, 2021 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഗീതാ ഗോപിനാഥിനെക്കുറിച്ചുള്ള പരാമര്‍ശം സ്ത്രീവിരുദ്ധം'; അമിതാഭ് ബച്ചനെതിരെ സോഷ്യല്‍മീഡിയ