ട്വിറ്റർ ഉപേക്ഷിച്ചതിന് കാരണം മകള്‍ക്ക് നേരെ ഉയർന്ന ബലാത്സംഗ ഭീഷണി‌യെന്ന് സംവിധായകൻ അനുരാഗ് കശ്യപ്

Last Updated:

ഒരു അഭിമുഖത്തിലാണ് കശ്യപിന്റെ വെളിപ്പെടുത്തൽ

ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് അനുരാഗ് കശ്യപ് (Anurag Kashyap). ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തെപ്പറ്റിയും താൻ കടന്നുപോയ മാനസിക സംഘർഷങ്ങളെപ്പറ്റിയും തുറന്ന് പറയുകയാണ് അദ്ദേഹം. ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിലാണ് കശ്യപിന്റെ വെളിപ്പെടുത്തൽ.
ഏകദേശം മൂന്ന് വർഷത്തോളം താൻ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 2019ൽ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന് കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. തന്റെ മകൾക്ക് നേരെ വരെ ബലാത്സംഗ ഭീഷണികൾ ഉയർന്ന് തുടങ്ങിയ സമയത്താണ് ട്വിറ്റർ അക്കൗണ്ട് ഉപേക്ഷിച്ചതെന്ന് കശ്യപ് പറഞ്ഞു.
“എന്റെ മകൾക്ക് എതിരെ ബലാത്സംഗ ഭീഷണികളും, ട്രോളുകളും വരാൻ തുടങ്ങിയ സമയമായിരുന്നു അത്. അത് അവളെ വല്ലാതെ ബാധിച്ചിരുന്നു. വല്ലാത്ത ഒരു മാനസിക സംഘർഷത്തിലേക്ക് ഇക്കാര്യങ്ങൾ അവളെ തള്ളിവിട്ടു. അതുകൊണ്ടാണ് ഞാൻ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്തത്” അദ്ദേഹം പറഞ്ഞു.
advertisement
തുടർന്ന് 2019 ആഗസ്റ്റിൽ സിനിമ ചിത്രീകരണത്തിനായി ഞാൻ പോർച്ചുഗലിലേക്ക് പോയിരുന്നു. ഓൾമോസ്റ്റ് പ്യാർ വിത്ത് ഡിജെ മൊഹബത്ത് ചിത്രത്തിന്റെ ഷൂട്ടിംഗായിരുന്നു. അതിന് ശേഷം ലണ്ടനിലേക്കും പോയിരുന്നു. ജാമിയ മിലിയ പ്രതിഷേധങ്ങൾ നടക്കുന്ന സമയത്താണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ആരും അതേപ്പറ്റി ഒരക്ഷരം മിണ്ടാതെയിരിക്കുന്നത് എനിക്ക് സഹിച്ചില്ല. ഞാൻ ട്വിറ്ററിലൂടെ അതേപ്പറ്റി സംസാരിക്കാൻ തുടങ്ങി,’ കശ്യപ് ഇന്ത്യൻ എക്‌സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
advertisement
ആരോഗ്യപരമായി അത്ര നല്ല അവസ്ഥയിലൂടെയല്ല താൻ കടന്നുപോകുന്നതെന്നും കശ്യപ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് തനിക്ക് ഹൃദയാഘാതമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് തവണ താൻ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള ചികിത്സ നടത്തിയിരുന്നുവെന്നും അതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം വഷളായിരുന്നുവെന്നും കശ്യപ് കൂട്ടിച്ചേർത്തു. ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടുവരികയാണെന്നും സജീവമായി സിനിമാമേഖലയിലേക്ക് താൻ തിരിച്ചുവരുമെന്നും കശ്യപ് കൂട്ടിച്ചേർത്തു.
ആൾമോസ്റ്റ് പ്യാർ വിത്ത് ഡിജെ മൊഹബത്ത് ആണ് അനുരാഗിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. 19-മത് മാരക്കേച്ച് ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ പ്രീമിയർ പ്രദർശനം നടന്നിരുന്നു. ദൊബാരയാണ് അനുരാഗിന്റേതായി തിയേറ്ററിലെത്തിയ അവസാന ചിത്രം. തപ്‌സി പന്നുവാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
advertisement
കുറച്ച് നാളുകൾക്ക് മുമ്പ് അനുരാഗ് കശ്യപ്, തപ്‌സി പന്നു, സംവിധായകൻ വികാസ് ബാൽ എന്നിവരുടെ വസതികളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അനുരാഗ് കശ്യപ്, സംവിധായകൻ വിക്രമാദിത്യ മോട്വാനെ, നിർമ്മാതാവ് മധു മന്തേന, യുടിവി മുൻ മേധാവി വികാസ് ബാൽ എന്നിവരാണ് ഫാന്റം ഫിലിംസ് സ്ഥാപിച്ചത്. ഹസി തോ ഫസി, ഷാൻഡാർ തുടങ്ങിയ ചിത്രങ്ങൾ ഈ പ്രൊഡക്ഷൻ ഹൗസിന് കീഴിൽ നിർമ്മിച്ചവയാണ്. ഫാന്റം ഫിലിംസ് പിരിച്ചുവിട്ട ശേഷം അനുരാഗ് കശ്യപ് തന്റെ പുതിയ നിർമ്മാണ കമ്പനിയായ ഗുഡ് ബാഡ് ഫിലിംസ് ആരംഭിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
ട്വിറ്റർ ഉപേക്ഷിച്ചതിന് കാരണം മകള്‍ക്ക് നേരെ ഉയർന്ന ബലാത്സംഗ ഭീഷണി‌യെന്ന് സംവിധായകൻ അനുരാഗ് കശ്യപ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement