കമൽ ഹാസൻ മുതൽ വിജയ് സേതുപതി വരെ; ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലന്മാർ
- Published by:Sarika KP
- news18-malayalam
Last Updated:
സയൻസ് ഫിക്ഷൻ ചിത്രമായ 'പ്രൊജക്‌റ്റ് കെ' യിൽ വില്ലനായെത്തുന്ന കമൽ ഹാസൻ 25- 30 ദിവസത്തെ ചിത്രീകരണത്തിനായി 40 കോടി രൂപ ഈടാക്കിയതായാണ് റിപ്പോർട്ട്.
നായകന്മാരെ പോലെ തന്നെ വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നതിന് പ്രതിഫലം വാങ്ങുന്നതിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോൾ പല നടന്മാരും. ആദ്യകാലത്ത് പ്രാണ്‍, അംരീഷ് പുരി തുടങ്ങിയ നടന്മാരെല്ലാം വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയരായവരായിരുന്നു. നെഗറ്റീവ് റോളുകൾക്ക് വേണ്ടി മാത്രം നിയോഗിക്കപ്പെട്ട നടന്മാരായിരുന്നു ഇവർ. എന്നാൽ ഇപ്പോൾ സെയ്ഫ് അലി ഖാനെപ്പോലുള്ള നായകന്മാരിലേക്ക് വരെ നെഗറ്റീവ് വേഷങ്ങൾ എത്തി നിൽക്കുകയാണ്. എന്നാൽ തെന്നിന്ത്യൻ താരമായ കമൽ ഹാസൻ വില്ലൻ കഥാപാത്രങ്ങൾക്ക് വാങ്ങുന്ന പ്രതിഫലത്തിന്റെ അടുത്ത് പോലും മറ്റ് നടന്മാർ എത്തിയിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും.
കാരണം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘പ്രൊജക്‌റ്റ് കെ’ യിൽ വില്ലനായെത്തുന്ന കമൽ ഹാസൻ 25- 30 ദിവസത്തെ ചിത്രീകരണത്തിനായി 40 കോടി രൂപ ഈടാക്കിയതായാണ് റിപ്പോർട്ട്. ഇത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലന്മാരിൽ ഒരാളാക്കി കമൽ ഹാസനെ മാറ്റിയിരിക്കുകയാണ്. അതേസമയം പ്രഭാസും ദീപിക പദുക്കോണിനും ഒപ്പം ചിത്രത്തിൽ വില്ലനായി കമൽഹാസൻ എത്തുന്നു എന്ന വാർത്ത പുറത്തുവന്നതോടെ ഏറെ പ്രതീക്ഷയാണ് ഈ ചിത്രം ആരാധകർക്ക് നൽകുന്നത്. ഇതിൽ അമിതാഭ് ബച്ചൻ, ദിഷ പടാനി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ഏകദേശം 600 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. 2024ൽ ചിത്രം റിലീസിന് എത്തും എന്നാണ് പ്രഖ്യാപനം.
advertisement
അതേസമയം നേരത്തെ ഷാരൂഖ് ഖാൻ അഭിനയിച്ച ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലന്മാരിൽ മറ്റൊരു തെന്നിന്ത്യൻ താരമായ വിജയ് സേതുപതിയും സ്ഥാനം പിടിച്ചിരുന്നു. ഈ ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്തതിന് വിജയ് സേതുപതി 21 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ട്. ഇതുകൂടാതെ കമൽഹാസൻ നായകനായ വിക്രം എന്ന ചിത്രത്തിന് വേണ്ടി വാങ്ങിയത് 15 കോടി രൂപയായിരുന്നു.
advertisement
ഇതുപോലെ ആദിപുരുഷിന് വേണ്ടി സെയ്ഫ് അലി ഖാൻ 10 കോടിയും ടൈഗർ 3 യ്ക്ക് 10 കോടി വാങ്ങിയ ഇമ്രാൻ ഹാഷ്മിയും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ സിനിമയിലെ മറ്റു വില്ലന്മാരാണ്. കൂടാതെ പുഷ്പ 2 വിലെ കഥാപാത്രത്തിനായി നടൻ ഫഹദ് ഫാസിൽ വാങ്ങിയത് 6 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. പ്രകാശ് രാജിനെ പോലുള്ള മറ്റു നടന്മാർ വില്ലൻ വേഷം ചെയ്യുന്നതിന് 1 മുതൽ 1.5 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 18, 2023 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കമൽ ഹാസൻ മുതൽ വിജയ് സേതുപതി വരെ; ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലന്മാർ