സുരക്ഷാ പ്രശ്നം; വിജയ് ചിത്രത്തിന്റെ ലൊക്കേഷനിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം
- Published by:Gowthamy GG
- news18-malayalam
Last Updated:
സുരക്ഷാ മേഖലയായ ഇവിടെ ഷൂട്ടിംഗിന് അനുമതി നൽകിയത് ആരെന്നറിയില്ലെന്നും ഷൂട്ടിംഗ് തുടരുകയാണെങ്കിൽ മറ്റ് പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.
ചെന്നൈ: ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനു ശേഷം തിരിച്ചെത്തിയ തമിഴ് സൂപ്പർ താരം വിജയ് യുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. മാസ്റ്റർ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന നെയ് വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡിലാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇവിടെ ഷൂട്ടിംഗിന് അനുമതി നൽകിയത് സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
പതിനഞ്ചോളം ബിജെപി പ്രവർത്തകരായിരുന്നു പ്രതിഷേധവുമായി എത്തിയത്. സുരക്ഷാ മേഖലയായ ഇവിടെ ഷൂട്ടിംഗിന് അനുമതി നൽകിയത് ആരെന്നറിയില്ലെന്നും ഷൂട്ടിംഗ് തുടരുകയാണെങ്കിൽ മറ്റ് പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു. അതേസമയം പ്രതിഷേധം വിജയ്ക്കെതിരെയുള്ളതാണോ എന്ന ചോദ്യത്തിന് മൈനിംഗ് മേഖലയിൽ ഷൂട്ടിംഗ് നടത്തിയാൽ രജനീകാന്ത് ആയാൽപ്പോലും പ്രതിഷേധിക്കുമെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്.
അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമടക്കം 200 ആളുകളാണ് നെയ്‌വേലി എൻഎൽസിയിൽ ഷൂട്ടിങ്ങിനായി ഉള്ളതെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ മൈനിങ് നടക്കുന്ന 100 ഏക്കർ സ്ഥലത്താണ് ഇപ്പോൾ ഷൂട്ടിങ് നടക്കുന്നത്. വിജയ്‌യുടെ ചെന്നൈയിലെ വീട്ടിലടക്കമുള്ള ആദായനികുതി വകുപ്പ് റെയ്ഡിനെ തുടർന്നു നിർത്തിവച്ച ഷൂട്ടിങ് വെളളിയാഴ്ചയാണ് പുനരാരംഭിച്ചത്. ബുധനാഴ്ച നെയ്‌വേലിയിലെ ലൊക്കേഷനിലും പിന്നീട് ചെന്നൈയിലെ വീട്ടിലുമെത്തിച്ച് വിജയ് യെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രി 8.45 വരെയും ചോദ്യം ചെയ്യൽ നീണ്ടു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 07, 2020 11:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സുരക്ഷാ പ്രശ്നം; വിജയ് ചിത്രത്തിന്റെ ലൊക്കേഷനിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം