'പലരോടും ഞാന്‍ ആദ്യം ചോദിക്കുന്നത് RRR കണ്ടോ എന്നാണ്; സിനിമയെ പുകഴ്ത്തി ബ്രസീല്‍ പ്രസിഡന്‍റ് ലുല ; നന്ദിയറിയിച്ച് രാജമൗലി

Last Updated:

സംവിധായകന്‍ എസ്എസ് രാജമൗലി ബ്രസീല്‍ പ്രസിഡന്‍റ് ലുലയ്ക്ക് നന്ദി അറിയിച്ചു.

എസ്എസ് രാജമൗലിയുടെ ഹിറ്റ് ചിത്രമായ ആർആർആറിനെ പുകഴ്ത്തി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയതായിരുന്നു ലുല. ഇതിനിടെയിൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തെ പ്രശംസിച്ച് സംസാരിച്ചത്.
advertisement
മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന ഫീച്ചർ ഫിലിമാണ് ആർആർആർ എന്നും അത് മനോഹരമായ നൃത്തങ്ങളോടുകൂടിയ രസകരമായ രംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സിനിമ ലോകമെമ്പാടും ഒരു ബ്ലോക്ക്ബസ്റ്റർ ആകണമെന്നാണ് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ എന്നോട് സംസാരിക്കാന്‍ എത്തുന്ന പലരോടും ഞാന്‍ ആദ്യം ചോദിക്കുന്നത്. ആര്‍ആര്‍ആര്‍ കണ്ടിട്ടുണ്ടോ എന്നതാണ്.
advertisement
ബ്രസീൽ പ്രസിഡന്റിന്റെ വാക്കുകൾക്ക് പിന്നാലെ സംവിധായകൻ രാജമൗലി അതേക്കുറിച്ച് പ്രതികരിക്കുകയും സിനിമയെക്കുറിച്ചുള്ള നന്ദി അറിയിക്കുകയും ചെയ്തു. സമൂഹ മാധ്യമമായ എക്സിലൂടെയാണ് രാജമൗലി നന്ദി അറിയിച്ചത്. തങ്ങളുടെ ടീം ഇതറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് രാജമൗലി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'പലരോടും ഞാന്‍ ആദ്യം ചോദിക്കുന്നത് RRR കണ്ടോ എന്നാണ്; സിനിമയെ പുകഴ്ത്തി ബ്രസീല്‍ പ്രസിഡന്‍റ് ലുല ; നന്ദിയറിയിച്ച് രാജമൗലി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement