G20 Summit | ജി20 ഉച്ചകോടിക്ക് കൊടിയിറങ്ങി; ബ്രസിലിന് അധ്യക്ഷ പദവി കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated:

 ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ മോദിയില്‍ നിന്ന് അധ്യക്ഷ സ്ഥാനം ഏറ്റുവാങ്ങി.

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച പതിനെട്ടാമത് ജി20 ഉച്ചകോടിക്ക് ന്യൂഡല്‍ഹിയില്‍ സമാപനം. അടുത്ത ഉച്ചകോടിക്ക് വേദിയാകുന്ന ബ്രസീലിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി 20  അധ്യക്ഷസ്ഥാനം കൈമാറിയതോടെയാണ് രണ്ട് ദിവസം  നീണ്ടുനിന്ന ഉച്ചകോടിയ്ക്ക് സമാപനമായത്. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ മോദിയില്‍ നിന്ന് അധ്യക്ഷ സ്ഥാനം ഏറ്റുവാങ്ങി.
2022 ഡിസംബർ ഒന്നിന് ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. എല്ലാ രാഷ്ട്രങ്ങളുടെയും പരസ്‌പര ബന്ധത്തിനും ആഗോള വെല്ലുവിളികളിൽ കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയ്ക്കും ഊന്നൽ നൽകുന്ന ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്നതായിരുന്നു ഈ വർഷത്തെ ഉച്ചകോടിയുടെ വിഷയം.
ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയെ അഭിനന്ദിക്കുന്നതായും ജി 20 അധ്യക്ഷപദവി കൈമാറുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. വളര്‍ന്നുവരുന്ന സമ്പദ്ഘടനകളെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ചയാക്കിയ ഇന്ത്യയേയും പ്രധാനമന്ത്രിയേയും അഭിനന്ദിക്കുന്നതായി ലുല ഡ സില്‍വയും അറിയിച്ചു. ഡിസംബര്‍ ഒന്നിനാകും ബ്രസീല്‍ ഔദ്യോഗികമായി അധ്യക്ഷപദവി ഏറ്റെടുക്കുക.
advertisement
 ഉച്ചകോടിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടി സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി ശുപാര്‍ശ ചെയ്തു. ലോകത്തിന്റെ പുതിയ യാഥാര്‍ഥങ്ങൾ പുതിയ ആഗോളഘടനയില്‍ പ്രതിഫലിക്കേണ്ടതുണ്ടെന്നും യു.എന്‍ ഉള്‍പ്പടെയുള്ള ആഗോള സംഘടനകൾ പരിഷ്‌കരിക്കപ്പെടണമെന്നും മോദി ആഹ്വാനം ചെയ്തു.
സെപ്തംബർ 9 ന് ന്യൂഡൽഹിയിലെ പ്രകൃതി മൈതാനത്ത് ഒരുക്കിയ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്സിബിഷൻ-കൺവെൻഷൻ സെന്ററിലാണ് ജി20 നേതാക്കളുടെ ഉച്ചകോടിക്ക് തുടക്കമിട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/India/
G20 Summit | ജി20 ഉച്ചകോടിക്ക് കൊടിയിറങ്ങി; ബ്രസിലിന് അധ്യക്ഷ പദവി കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement