advertisement

Bro Daddy Remake | ബ്രോ ഡാഡി തെലുങ്കിൽ ചെയ്യാൻ സുരേഷ് ബാബുവിന് മോഹം; അച്ഛനും മകനുമാകാൻ വെങ്കടേഷും റാണയും

Last Updated:

നിർമാതാവായ സുരേഷ് ബാബു സിനിമയുടെ റീമേക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിർമാതാക്കളെ സമീപിച്ചതായാണ് റിപ്പോർട്ട്. 

മോഹൻലാൽ - പൃഥ്വിരാജ് (Mohanlal- Prithviraj) കൂട്ടുകെട്ടിലൊരുങ്ങിയ ബ്രോ ഡാഡി (Bro Daddy) സിനിമ തെലുങ്കിൽ റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലെ നിർമാതാവായ സുരേഷ് ബാബു (Suresh Babu) സിനിമയുടെ റീമേക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിർമാതാക്കളെ സമീപിച്ചതായാണ് റിപ്പോർട്ട്.
റിപ്പോർട്ടുകൾ അനുസരിച്ച് ബ്രോ ഡാഡിയിൽ മോഹൻലാലും പൃഥ്വിയും അവതരിപ്പിച്ച അച്ഛൻ - മകൻ വേഷങ്ങൾ തെലുങ്കിൽ അവതരിപ്പിക്കുക വെങ്കടേഷ് ദ​ഗ്ഗുബാട്ടിയും (Venkatesh Daggubati) റാണ ദ​ഗ്ഗുബാട്ടിയും (Rana Daggubati). എന്നാൽ ഇതുസംബന്ധിച്ച് സിനിമയുടെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.
ജനുവരി 26ന് ഡിസ്നി ഹോട്സ്റ്റാറിലൂടെയാണ്  (Disney+Hotstar) ബ്രോ ഡാഡി പ്രദർശനത്തിനെത്തിയത്. ലൂസിഫറിന് ശേഷം പൃഥ്വി വീണ്ടും സംവിധായക വേഷമണിഞ്ഞ സിനിമയാണ് ബ്രോ ഡാഡി. സിനിമയിൽ മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം വലിയ താരനിരതന്നെയാണ് അണിനിരന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, ഉണ്ണിമുകുന്ദന്‍, കനിഹ തുടങ്ങിയവരെല്ലാം എത്തുന്നത് ശ്രദ്ധേയ വേഷങ്ങളിലാണ്.മീന, കനിഹ, കല്യാണി, ലാലു അലക്സ്, ജ​ഗദീഷ്, സൗബിൻ ഷാഹിർ എന്നിവരെല്ലാം പ്രധാന വേഷങ്ങളിലാണ് അണിനിരന്നത്.
advertisement
റെക്കോർഡിട്ട് 'ബ്രോ ഡാഡി'
സിനിമയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോമിൽ വലിയ സ്വീകരണമാണ് ലഭിച്ചത്. ഡിസ്നി + ഹോട്ട്സ്റ്റാറിൽ റെക്കോർഡ് തുടക്കമാണ് ലഭിച്ചത്. എല്ലാ ഭാഷകളിലും വച്ച് ആദ്യദിനംതന്നെ ഏറ്റവും കൂടുതല്‍ വാച്ച്‌ടൈമുള്ള രണ്ടാമത്തെ സിനിമയായും ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ വന്ന ചിത്രമായും ബ്രോ ഡാഡി മാറി. പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. റിലീസ് ദിനം തന്നെ എല്ലാ ഭാഷകളിലുമായി ഏറ്റവും കൂടുതല്‍ വാച്ച് ടൈം നേടിയ രണ്ടാമത്തെ സിനിമയായി പുതിയ റെക്കോര്‍ഡും സിനിമ നേടിയെടുത്തു.
advertisement
ഡിസ്‌നി+ഹോട്ട്സ്റ്റാറിലൂടെ ലോകമൊട്ടാകെയുള്ള നിരവധി പ്രേക്ഷകര്‍ സിനിമ കണ്ടുവെന്നും നല്ല സിനിമകള്‍ക്കും വിനോദത്തിനും ഭാഷ തടസമാകുന്നില്ലെന്നും ഡിസ്‌നി+ഹോട്ട്സ്റ്റാര്‍, HSM എന്റര്‍ടെയിന്‍മെന്റ്‌സ് നെറ്റ്വര്‍ക്ക്, ഡിസ്‌നി സ്റ്റാര്‍ കണ്ടന്റ് ഹെഡ് ഗൗരവ് ബാനര്‍ജി അഭിപ്രായപ്പെട്ടു.
Also read- Thetta trailer | ഒരു കഥയിലെ നാലുഭാഗങ്ങൾ; മലയാള ചിത്രം 'തേറ്റയുടെ' ട്രെയ്‌ലർ പുറത്തിറങ്ങി
നമ്മള്‍ ഭാഗമായ സിനിമ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്തു എന്നറിയുന്നത് ഏറെ സന്തോഷം നല്‍കുന്ന അനുഭവമാണെന്നും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എല്ലാ ഭാഷകളിലുംവച്ച് ആദ്യദിനം ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ വന്ന സിനിമയായി ബ്രോ ഡാഡി മാറിയതില്‍ എല്ലാവരോടും അതിയായ നന്ദിയെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
advertisement
പ്രേക്ഷകരുടെ മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കുന്ന കഥയാണ് ബ്രോ ഡാഡിയെന്നും ഏറെ ആസ്വദിച്ച് ചെയ്ത് തീര്‍ത്ത ഒരു ഫണ്‍ പ്രൊജക്റ്റാണ് ചിത്രമെന്നും സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞു. എല്ലാ ഭാഷകളിലും വച്ചു ആദ്യദിനം ഏറ്റവും കൂടുതല്‍ വാച്ച് ടൈമുള്ള രണ്ടാമത്തെ ചിത്രമായും ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ വന്ന സിനിമയായും ബ്രോ ഡാഡി മാറിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഡിസ്‌നി+ഹോട്ട്സ്റ്റാറിന് ഒരുപാട് നന്ദിയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Bro Daddy Remake | ബ്രോ ഡാഡി തെലുങ്കിൽ ചെയ്യാൻ സുരേഷ് ബാബുവിന് മോഹം; അച്ഛനും മകനുമാകാൻ വെങ്കടേഷും റാണയും
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement