നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Cinematographer Dies| ഷൂട്ടിങ്ങിനിടെ നടന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു; സംവിധായകന് പരിക്ക്

  Cinematographer Dies| ഷൂട്ടിങ്ങിനിടെ നടന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു; സംവിധായകന് പരിക്ക്

  നടൻ അലക് ബാൾഡ് വിന്നിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

  മുതിര്‍ന്ന നടന്‍ അലെക്‌ ബാള്‍ഡ്‌വിൻ

  മുതിര്‍ന്ന നടന്‍ അലെക്‌ ബാള്‍ഡ്‌വിൻ

  • Share this:
   വാഷിങ്ടണ്‍: ഷൂട്ടിങ്ങിനിടെ നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക (Camerawoman) മരിച്ചു. ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) (Halyna Hutchins) ആണ് മരിച്ചത്. വെടിയേറ്റ് ചിത്രത്തിന്റെ സംവിധായകൻ (Film Director) ജോയൽ സൂസക്ക് (Joel Souza) പരിക്കേറ്റിട്ടുണ്ട്. മുതിര്‍ന്ന നടന്‍ അലെക്‌ ബാള്‍ഡ്‌വിന്നിന്‍റെ (Alec Baldwin)തോക്കില്‍നിന്നാണ് ഇവർക്ക് പരിക്കേറ്റത്. ന്യൂ മെക്സിക്കോയിൽ (New Mexico) റസ്റ്റ് (Rust) എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് അപകടം.

   വെടിയേറ്റ ഹലൈനയെ ഹെലികോപ്റ്ററിൽ ന്യൂമെക്‌സിക്കോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംവിധായകന്‍ ജോയല്‍ സൂസ (48)യെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം ചികിത്സയിലാണ്. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കളിത്തോക്കില്‍നിന്നാണ് ഇരുവർക്കും വെടിയേറ്റത്.

   Also Read- സെക്കന്റ് ഷോ അനുവദിക്കും, ആവശ്യങ്ങൾ പരിഗണിക്കും; തിയേറ്ററുകൾ ഒക്ടോബർ 25 മുതൽ തുറക്കും

   ബാൾഡ് വിന്നിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാൽ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഹോളിവുഡ് സിനിമകളുടെ ചിത്രീകരണത്തിന് പേരുകേട്ട സാന്റ ഫേയിലെ ബൊനാൻസ് ക്രീക് റാഞ്ചിലാണ് അപകടം നടന്നത്. സിനിമാ ചിത്രീകരണത്തിനിടെ പകർത്തിയ ചിത്രങ്ങൾ നടൻ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

   Also Read- അഞ്ചു വയസ്സുകാരിയെക്കൊണ്ട് പ്രധാന കഥാപാത്രം ചെയ്യിക്കുക; 'പ്യാലി'യിലെ വെല്ലുവിളിയെക്കുറിച്ച് സംവിധായകർ

   സിനിമാ ചിത്രീകരണത്തിനിടെ സമാനമായ അപകടം സംഭവിക്കുന്നത് ഇതാദ്യമല്ല. ദി ക്രോ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ അബദ്ധത്തിൽ വെടിയേറ്റ് പ്രമുഖ താരം ബ്രൂസ്ലീയുടെ മകൻ ബ്രാൻഡൻ ലീ മരിച്ചിരുന്നു. ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ, മിഷൻ: ഇംപോസിബിൾ, ഗ്ലെൻഗറി ഗ്ലെൻ റോസ്, ബീറ്റിൽജ്യൂസ്, ബ്ലൂ ജാസ്മിൻ തുടങ്ങിയ ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് അലെക്സ് ബാൽഡ്വിൻ.

   English Summary: In an unfortunate development, actor Alec Baldwin fired a prop gun that killed a cinematographer and wounded the director on a film set in New Mexico, US law enforcement officers said Thursday. The incident happened on the set of Rust in the southwestern US state, where Baldwin is playing the lead in a 19th-century western. Halyna Hutchins and Joel Souza “were shot when a prop firearm was discharged by Alec Baldwin," the sheriff in Santa Fe said in a statement. Hutchins, 42, was transported to hospital by helicopter but died of her wounds, while Souza, 48, was taken by ambulance and is in critical condition.
   Published by:Rajesh V
   First published:
   )}