HOME /NEWS /Film / Chiyaan Vikram| 12ാം വയസ്സിൽ ബൈക്ക് അപകടം; വലതുകാൽ മുറിച്ചു മാറ്റാൻ ഡോക്ടർമാരുടെ നിർദേശം; സിനിമയെ വെല്ലുന്ന താര ജീവിതം

Chiyaan Vikram| 12ാം വയസ്സിൽ ബൈക്ക് അപകടം; വലതുകാൽ മുറിച്ചു മാറ്റാൻ ഡോക്ടർമാരുടെ നിർദേശം; സിനിമയെ വെല്ലുന്ന താര ജീവിതം

അപകടത്തിൽ തകർന്ന വലതുകാല് പൂർവസ്ഥിതിയിൽ എത്തിക്കാൻ മൂന്ന് വർഷത്തിനിടയിൽ 23 ശസ്ത്രക്രിയകൾക്കാണ് വിക്രം വിധേയനായത്

അപകടത്തിൽ തകർന്ന വലതുകാല് പൂർവസ്ഥിതിയിൽ എത്തിക്കാൻ മൂന്ന് വർഷത്തിനിടയിൽ 23 ശസ്ത്രക്രിയകൾക്കാണ് വിക്രം വിധേയനായത്

അപകടത്തിൽ തകർന്ന വലതുകാല് പൂർവസ്ഥിതിയിൽ എത്തിക്കാൻ മൂന്ന് വർഷത്തിനിടയിൽ 23 ശസ്ത്രക്രിയകൾക്കാണ് വിക്രം വിധേയനായത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    ഇന്ത്യൻ‌ സിനിമയിൽ തന്നെ അഭിനയത്തിലും അർപ്പണ ബോധത്തിലും മുന്നിൽ നിൽക്കുന്ന നടനാണ് ചിയാൻ വിക്രം. ഓരോ സിനിമയ്ക്കു വേണ്ടിയും വിക്രം നടത്തുന്ന തയ്യാറെടുപ്പുകൾ മറ്റു താരങ്ങളെ പോലും അത്ഭുതപ്പെടുത്താറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമല്ല, പുതിയ ചിത്രം വിക്രം തങ്കലാൻ.

    തങ്കലാന്റെ മേക്കിം​ഗ് വീഡിയോ വിക്രത്തിന്റെ ജന്മദിനമായ ഇന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനു വേണ്ടി പ്രിയ താരത്തിന്റെ പുതിയ ഗെറ്റപ്പ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ.

    വിക്രമിന്റെ പിറന്നാൾ ദിനത്തിൽ താരത്തെ കുറിച്ച് അധികം പേർക്ക് അറിയാത്ത ചില വസ്തുതകളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമാണ് പന്ത്രണ്ടാം വയസ്സിലുണ്ടായ ബൈക്ക് അപകടം.

    വിക്രമിന്റെ നിശ്ചയദാർഢ്യത്തിന്റെ ഉത്തമ ഉദാഹരമാണിത്. സുഹൃത്തിനൊപ്പമുള്ള ബൈക്ക് യാത്രയ്ക്കിടയിലാണ് ബൈക്ക് അപകടമുണ്ടാകുന്നത്. വലതു കാലിന് സാരമായ പരിക്കേറ്റു.

    Also Read- തിരിച്ചറിയാൻ സാധിക്കാത്ത വിധം മേക്കോവർ, ഡെഡിക്കേഷൻ വേറെ ലെവൽ; ‘തങ്കലാൻ’ മേക്കിങ് വീഡിയോയിൽ ചിയാൻ വിക്രം പൂർണമായും തകർന്ന കാൽ മുറിച്ചു മാറ്റണമെന്നായിരുന്നു ചികിത്സിച്ച ഡോക്ടർമാർ വിക്രമിന്റെ മാതാപിതാക്കളോട് പറഞ്ഞത്. എന്നാൽ, ശസ്ത്രക്രിയയ്ക്കുള്ള സമ്മതപത്രത്തിൽ ഒപ്പിടാൻ അദ്ദേഹത്തിന്റെ അമ്മ തയ്യാറായില്ല. മകൻ പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടുവരുമെന്ന് അവർ വിശ്വസിച്ചിരുന്നിരിക്കണം.

    കാൽ മുറിച്ചു മാറ്റാൻ വിസമ്മതിച്ചതോടെ പൂർവ സ്ഥിതിയിലാക്കാൻ നാല് വർഷത്തിനിടയിൽ വലതു കാലിന് 23 ശസ്ത്രക്രിയകൾക്കാണ് വിക്രം വിധേയനായത്. മൂന്ന് വർഷം വീൽ ചെയറിലായിരുന്നു അദ്ദേഹം. പൂർവ സ്ഥിതിയിലേക്ക് കാൽ എത്തുന്നതിന് ഒരു വർഷം മുമ്പ് ഊന്നു വടിയുടെ സഹായത്തോടെ നടക്കാൻ തുടങ്ങി.

    Also Read- വീണ്ടും താരമായി വേദാന്ത്; അന്താരാഷ്ട്ര മത്സരത്തിൽ സ്വന്തമാക്കിയത് 5 സ്വർണമെഡൽ

    വീണ്ടും നടക്കാൻ തുടങ്ങിയപ്പോൾ കാത്തിരുന്നത് കഠിനമായ വേദനയുടെ നാളുകളായിരുന്നു. അപകടത്തിൽ തളർന്ന വലതു കാലിനെ തിരിച്ചു പിടിക്കാൻ വെറും 2 ശതമാനം സാധ്യത മാത്രമായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്.

    അഭിനയം മാത്രമായിരുന്നു അന്നും ഇന്നും തന്റെ മനസ്സിലുണ്ടായിരുന്നതെന്ന് വിക്രം കാരവൻ മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. നടനായി ജീവിക്കണമെങ്കിൽ തന്റെ കാലിനെ രക്ഷപ്പെടുത്തേണ്ടത് അനിവാര്യമായിരുന്നു. അതിനായി കഠിനമായ വേദനകൾ അനുഭവിച്ചതിനെ കുറിച്ച് വിക്രം പറഞ്ഞതിങ്ങനെ.

    1990 ൽ എൻ കാതൽ കൺമണി എന്ന ആദ്യ ചിത്രത്തിലൂടെ വിക്രം തന്റെ സ്വപ്ന യാഥാർത്ഥ്യമാക്കി. തുടക്കകാലത്ത് കാര്യങ്ങൾ അദ്ദേഹത്തിന് അനുകൂലമായിരുന്നില്ല. മോഡലിങ്ങിലും ഡബ്ബിങ്ങിലുമെല്ലാം കൈവെച്ചു. ആദ്യകാലത്ത് പ്രഭുദേവയ്ക്കും അബ്ബാസിനുമെല്ലാം ശബ്ദം നൽകിയിരുന്നത് വിക്രമായിരുന്നു.

    സേതു എന്ന ചിത്രത്തിലൂടെയാണ് വിക്രമിന് കരിയർ ബ്രേക്ക് ഉണ്ടാകുന്നത്. തുടർന്ന് ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ചത് ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ. ജെമിനി, സാമി, അന്നിയൻ, രാവണൻ, പിതാമഹൻ, ദൈവത്തിരുമകൾ തുടങ്ങി നിരവധി ചിത്രങ്ങൾ വിക്രം ആരാധകർക്കായി സമ്മാനിച്ചു.

    First published:

    Tags: Thangalaan, Vikram, Vikram Film