• HOME
  • »
  • NEWS
  • »
  • film
  • »
  • Aaraattu| മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെതിരെ ഡീഗ്രേഡിംഗ് ക്യാംപയിനെന്ന് ബി ഉണ്ണികൃഷ്ണന്‍; കോട്ടയ്ക്കലില്‍ 5 പേര്‍ക്കെതിരെ കേസെടുത്തു

Aaraattu| മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെതിരെ ഡീഗ്രേഡിംഗ് ക്യാംപയിനെന്ന് ബി ഉണ്ണികൃഷ്ണന്‍; കോട്ടയ്ക്കലില്‍ 5 പേര്‍ക്കെതിരെ കേസെടുത്തു

ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്നതിനുള്ള ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബി ഉണ്ണികൃഷ്ണന്‍ ആരോപിയ്ക്കുന്നു.

ചിത്രത്തിൻ്റെ പ്രദർശന വിജയം കൊച്ചിയിൽ ഫാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്നു

ചിത്രത്തിൻ്റെ പ്രദർശന വിജയം കൊച്ചിയിൽ ഫാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്നു

  • Share this:
കൊച്ചി: മോഹന്‍ലാല്‍ (Mohanlal) ചിത്രമായ ആറാട്ടിനെതിരെ (Aarattu)  ഡീ ഗ്രേഡിംഗ് (degrading) ക്യാംപയിൻ നടക്കുന്നതായി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ (B Unnikrishnan). കോവിഡ് കാലത്ത് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് പൂര്‍ത്തിയാക്കിയ ചിത്രമാണ് ആറാട്ട്. യുക്തികള്‍ക്കും തിരക്കഥയ്ക്കുമപ്പുറം മോഹന്‍ലാലിനെ ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിയ്ക്കുകയാണ് ചിത്രത്തില്‍ ചെയ്തത്. കനത്ത സാമ്പത്തിക നഷ്ടം സഹിച്ചും തിയറ്ററുകളില്‍ തന്നെ ചിത്രം റിലീസ് ചെയ്യുകയെന്നതായിരുന്നു ആഗ്രഹം. ചിത്രത്തെ ജനം നെഞ്ചോട് ചേര്‍ക്കുന്നതാണ് എല്ലായിടത്തും ദൃശ്യമായതും. എന്നാല്‍ ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്നതിനുള്ള ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബി ഉണ്ണികൃഷ്ണന്‍ ആരോപിയ്ക്കുന്നു. കോട്ടയ്ക്കലില്‍ ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്ന ദൃശ്യങ്ങള്‍ ആറു പേര്‍ ഉറങ്ങുന്ന ദൃശ്യങ്ങളോടൊപ്പം ചേര്‍ത്ത് വ്യാജപ്രചാരണമാണ് നടത്തുന്നത്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കോട്ടയ്ക്കലിലെ തിയറ്റര്‍ ഉടമ നല്‍കിയ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതായും അദ്ദേഹം അറിയിച്ചു. തിയറ്ററിലെ ദൃശ്യങ്ങള്‍ ചേര്‍‌ത്ത് വ്യാജപ്രാചാരണം നടത്തുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്. ഫെബ്രുവരി 18 നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ആറാട്ട് റിലീസ് ചെയ്തത്. കോവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം അമ്പത് ശതമാനം സീറ്റുകളില്‍ ടിക്കറ്റ് നില്‍കാനാണ് അനുമതിയാണുള്ളത്. സംസ്ഥാനത്തെ ഏറിയ പങ്കു തിയറ്ററുകളിലും ഹൗസ്ഫുള്‍ പ്രദര്‍ശനത്തോടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രാരംഭ കളക്ഷനാണ് ആറാട്ടിന് ലഭിയ്ക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ചിത്രത്തിൻ്റെ പ്രദർശന വിജയം കൊച്ചിയിൽ ഫാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.

Also Read- Aaraattu review | നെയ്യാറ്റിൻകര ഗോപന്റെ പൂണ്ടുവിളയാട്ടം; മാസ് ആക്ഷന്റെ 'ആറാട്ട്'

ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിനു പുറമെ ജിസിസിയില്‍ മാത്രം ദിവസേന 1000 പ്രദര്‍ശനങ്ങളാണുള്ളത്. 150 കേന്ദ്രങ്ങളിലായി 45 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്.

'വില്ലന്‍' എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയാണ് തിരക്കഥ. നെയ്യാറ്റിന്‍കര ഗോപൻ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്.  കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.
നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ എത്തിയിരുന്നു. കോവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു. മികച്ച കളക്ഷനോടെ മുന്നേറുമ്പോഴും ചിത്രത്തിനെതിരായ ട്രോളുകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അണിയറ പ്രവർത്തകർ രംഗത്തെത്തിയിരിയ്ക്കുന്നത്.
Published by:Rajesh V
First published: