Dhanush |യാചകനിൽ നിന്ന് പണക്കാരനായി ധനുഷ്; 'കുബേര' ടീസർ പുറത്ത്
- Published by:Sneha Reghu
- news18-malayalam
Last Updated:
യാചകനായി ജീവിതം മുന്നോട്ടു പോകുന്ന മനുഷ്യൻ പെട്ടെന്ന് കോടീശ്വരനായി മാറുന്നതാണ് ചിത്രത്തിന്റെ കഥ
ധനുഷ്, രശ്മിക മന്ദാന, നാഗാർജുന എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 'കുബേര'യുടെ ടീസർ പുറത്തിറങ്ങി. 'ഹാപ്പി ഡെയ്സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖർ കമ്മുലയാണ് ചിത്രത്തിന്റെ സംവിധായകൻ. യാചകനായി ജീവിതം മുന്നോട്ടു പോകുന്ന മനുഷ്യൻ പെട്ടെന്ന് കോടീശ്വരനായി മാറുന്നതാണ് ചിത്രത്തിന്റെ കഥ. കുബേരനിൽ യാചകനായെത്തുന്നത് ധനുഷാണ്.
ചിത്രം ഫെബ്രുവരിയിൽ റിലീസിനെത്തും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ഒരു പാൻ-ഇന്ത്യ സിനിമയായാണ് കുബേര പുറത്തിറങ്ങുന്നത്.
https://youtu.be/lwxKicn-jEs?si=6bFwHsaGMh7q1cD4
ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ തോട്ട തരണി, ഛായാഗ്രാഹകൻ നികേത് ബൊമ്മി, എഡിറ്റർ കാർത്തിക ശ്രീനിവാസ്, കോ റൈറ്റർ ചൈതന്യ പിംഗളി, പബ്ലിസിറ്റി ഡിസൈനർ കബിലൻ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
November 17, 2024 3:57 PM IST