Game Changer: ഇത്തവണയും ഷങ്കർ സംഭവം തീയേറ്ററുകളിൽ ഏറ്റില്ല; 100 കോടി നഷ്ടത്തിൽ ഗെയിം ചേഞ്ചർ
- Published by:Sarika N
- news18-malayalam
Last Updated:
ഇന്ത്യൻ 2 ന് ശേഷം ഷങ്കർ സംവിധാനം നിർവഹിച്ച ആദ്യ തെലുങ്ക് ചിത്രമാണ് ഗെയിം ചേഞ്ചർ
തെന്നിന്ത്യൻ സൂപ്പർ താരം രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗെയിം ചേഞ്ചർ.വൻ ഹൈപ്പിൽ വമ്പൻ ബഡ്ജറ്റിൽ എത്തുന്ന ചിത്രത്തിനെ കുറിച്ചുള്ള ആരാധക പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ 450 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ തകർന്നടിയുന്ന കാഴ്ചയാണുള്ളത്.ഇതോടെ ചിത്രം നിർമാതാവിന് വലിയ നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ഇന്ത്യൻ 2 ന് ശേഷം ഷങ്കർ സംവിധാനം നിർവഹിച്ച ആദ്യ തെലുങ്ക് ചിത്രമാണ് ഗെയിം ചേഞ്ചർ.
ചിത്രത്തിൽ രാം ചരണ്‍ നായകനായി എത്തുമ്പോള്‍ കിയാര അദ്വാനിയാണ് നായികാവേഷത്തില്‍ എത്തുന്നത്. അഞ്ജലിയും മറ്റൊരു നായികയായി എത്തുന്നുണ്ട്. ഇതുവരെ 200 കോടി അടുപ്പിച്ച് കളക്ഷൻ നേടിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംക്രാന്തി റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രം ഈ വാരത്തോടെ തിയേറ്റർ വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ ദിൽ രാജുവിന് 100 കോടിയിലധികം രൂപയുടെ നഷ്ടമാവും ഉണ്ടാവുക. ദിൽ രാജുവിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കിയ സിനിമയാകും ഗെയിം ചേഞ്ചർ. സിനിമയുടെ ഡിജിറ്റൽ അവകാശം വമ്പൻ തുകയ്ക്കാണ് ആമസോൺ പ്രൈം സ്വന്തമാക്കിയിട്ടുണ്ട്. സിനിമയുടെ ഒടിടി അവകാശം ഇല്ലാത്ത പക്ഷം നിർമാതാവിന്റ നഷ്ടം ഇതിലും വലുതാകുമായിരുന്നു എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.
advertisement
ഗെയിം ചേഞ്ചർ, സംക്രാന്തികി വാസ്തുനം എന്നീ രണ്ടു ചിത്രങ്ങളാണ് ദിൽ രാജുവിന്റെ നിർമാണത്തിൽ പുറത്തുവന്നിരിക്കുന്നത്. വിജയ്‌യുടെ വാരിസ് എന്ന ചിത്രവും ഇദ്ദേഹമായിരുന്നു നിർമിച്ചിരുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്ന നിർമാണ കമ്പനിയുടെ ഉടമ കൂടിയാണ് ഇദ്ദേഹം. ദിൽ രാജുവിൻ്റെ അടുത്ത നിർമ്മാണ സംരംഭം നിതിൻ നായകനാകുന്ന തമ്മുഡാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 22, 2025 8:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Game Changer: ഇത്തവണയും ഷങ്കർ സംഭവം തീയേറ്ററുകളിൽ ഏറ്റില്ല; 100 കോടി നഷ്ടത്തിൽ ഗെയിം ചേഞ്ചർ