ഫാമിലി മാനിലെ മുഖം, 'മമ്മൂട്ടി ചേട്ടൻ' സിനിമയിലെ യുവതിയായ പുഷ്പം; സെറിൻ ശിഹാബ് റോഷൻ മാത്യുവിന്റെ നായികയാവുന്ന 'ഇത്തിരി നേരം'

Last Updated:

'രേഖാചിത്രം' സിനിമയിലെ വില്ലത്തിയായ പുഷ്പത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടിയാണ് സെറിൻ

ഇത്തിരി നേരം
ഇത്തിരി നേരം
'ഫാമിൽ മാൻ' എന്ന ഹിറ്റ് വെബ് സീരീസിലെ നേഴ്സ് സഹായ മേരി എന്ന നിലയിലാവും സെറിൻ ശിഹാബ് എന്ന അഭിനേത്രിയെ മലയാള സിനിമാ പ്രേക്ഷകർക്ക് പരിചയം. പിന്നീട് 'B 32 മുതൽ 44' വരെ, 'ത്രിശങ്കു', 'ആട്ടം', 'രേഖാചിത്രം', 'ഔസേപ്പിന്റെ ഒസ്യത്ത്' തുടങ്ങിയ സിനിമകളിലും സെറിൻ അഭിനയിച്ചു. 'രേഖാചിത്രം' എന്ന സിനിമയിൽ മമ്മൂട്ടി വി.എഫ്.എക്സ്ന്റെ സഹായത്തോടു കൂടി കാതോട് കാതോരത്തിലെ ആ പഴയ മമ്മൂട്ടി ചേട്ടനായി മാറി കൗതുകം ഉയർത്തിയിരുന്നു. ഈ സിനിമയിലെ വില്ലത്തിയായ പുഷ്പത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടിയാണ് സെറിൻ.
റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യ്യുന്ന ‘ഇത്തിരി നേര’ത്തിൽ റോഷൻ മാത്യുവിന്റെ നായികയായി സെറിൻ വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വൈശാഖ് ശക്തിയാണ്.
റോഷൻ മാത്യു നായകനായ ചിത്രത്തിൽ സെറിൻ ശിഹാബ്, നന്ദു, ആനന്ദ് മന്മദൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു ആർ.എസ്‌., അമൽ കൃഷ്ണ, അഖിലേഷ് ജി.കെ., ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് നിർമാണം.
advertisement
ക്യാമറ- രാകേഷ് ധരൻ, എഡിറ്റിംഗ്- ഫ്രാൻസിസ് ലൂയിസ്‌, മ്യൂസിക്കും ലിറിക്‌സും- ബേസിൽ സിജെ, സൗണ്ട് ഡിസൈൻ, ലൊകേഷൻ സൗണ്ട്- സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിങ്- സന്ദീപ് ശ്രീധരൻ, പ്രൊഡക്ഷൻ ഡിസൈൻ- മഹേഷ് ശ്രീധർ, കോസ്റ്യൂംസ്- ഫെമിന ജബ്ബാർ, മേക്കപ്പ്- രതീഷ് പുൽപ്പള്ളി, വി.എഫ്.എക്സ്.- സുമേഷ് ശിവൻ, കളറിസ്റ്റ്- ശ്രീധർ വി.ഡി. ക്ലൗഡ്, അസിസ്റ്റന്റ് ഡയറക്ടർ- നിരഞ്ജൻ ആർ. ഭാരതി, അസ്സോസിയേറ്റ് ഡയറക്റ്റർ- ശിവദാസ് കെ.കെ. ഹരിലാൽ ലക്ഷ്മണൻ, പ്രൊഡക്ഷൻ കൺട്രോളർ- ജയേഷ് എൽ.ആർ., സ്റ്റിൽസ്- ദേവരാജ് ദേവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നിതിൻ രാജു, ഷിജോ ജോസഫ്, സിറിൽ മാത്യു, ടൈറ്റിൽ ഡിസൈൻ- സർഗ്ഗ സനം ഡിസ്ട്രിബൂഷൻ ഐസ്‌കേറ്റിംഗ് ഇൻ ടോപിക്സ് ത്രൂ ശ്രീപ്രിയ കംപൈൻസ് ട്രെയിലർ- അപ്പു എൻ. ഭട്ടതിരി പബ്ലിസിറ്റി ഡിസൈനർ- ആന്റണി സ്റ്റീഫൻ, പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈനിംഗ്.
advertisement
Summary: Ithiri Neram is an upcoming Malayalam movie starring actors Zarin Shihab and Roshan Mathew in the lead roles. Take a look at the first look poster
മലയാളം വാർത്തകൾ/ വാർത്ത/Film/
ഫാമിലി മാനിലെ മുഖം, 'മമ്മൂട്ടി ചേട്ടൻ' സിനിമയിലെ യുവതിയായ പുഷ്പം; സെറിൻ ശിഹാബ് റോഷൻ മാത്യുവിന്റെ നായികയാവുന്ന 'ഇത്തിരി നേരം'
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement