Mirai | ഗ്രാൻഡ് ഫാന്റസി ആക്ഷൻ സ്പെക്ടക്കിൾ 'മിറൈ' ജിയോ ഹോട്ട്‌സ്റ്റാറിൽ

Last Updated:

വികാരങ്ങളും പുരാണവും ഹൈ-ഒക്റ്റേൻ ആക്ഷനും ഒരുമിച്ച് സംയോജിപ്പിക്കുന്ന, ഇതുവരെ കാണാത്ത ദൃശ്യ മികവിലെ സിനിമാനുഭവമാണ് ഏറെ പ്രതീക്ഷയുണർത്തുന്ന ചിത്രം വാഗ്ദാനം ചെയ്യുന്നത്

മിറൈ
മിറൈ
'മിറൈ' (Mirai) ഒക്ടോബർ 10 മുതൽ ജിയോ ഹോട്ട്‌സ്റ്റാറിൽ (JioHotstar) സ്ട്രീമിംഗ് ആരംഭിച്ചു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ജിയോ ഹോട്ട്‌സ്റ്റാർ ഒക്ടോബർ 10 മുതൽ ഗ്രാൻഡ് ഫാന്റസി ആക്ഷൻ സ്പെക്ടക്കിളായ മിറൈയുടെ എക്സ്ക്ലൂസീവ് ഡിജിറ്റൽ പ്രീമിയർ തുടങ്ങിക്കഴിഞ്ഞു. വികാരങ്ങളും പുരാണവും ഹൈ-ഒക്റ്റേൻ ആക്ഷനും ഒരുമിച്ച് സംയോജിപ്പിക്കുന്ന, ഇതുവരെ കാണാത്ത ദൃശ്യ മികവിലെ സിനിമാനുഭവമാണ് ഏറെ പ്രതീക്ഷയുണർത്തുന്ന ചിത്രം വാഗ്ദാനം ചെയ്യുന്നത്.
വിധിയും ദൈവികതയും ഏറ്റുമുട്ടുന്ന ഒരു ലോകത്തെ ആസ്പദമാക്കിയ 'മിറൈ', മനുഷ്യരാശിയിലേക്കുള്ള പ്രത്യാശയും സമത്വവും പുനഃസ്ഥാപിക്കാൻ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഉയർന്നുവരേണ്ടിയിരിക്കുന്ന ഒരു യോദ്ധാവിന്റെ കഥയാണ് പറയുന്നത്. വിസ്മയകരമായ ദൃശ്യങ്ങൾ, ശക്തമായ പ്രകടനങ്ങൾ, ആഴത്തിലുള്ള കഥാപരിണാമം എന്നിവയിലൂടെ 'മിറൈ' ഈ വർഷത്തെ ജിയോ ഹോട്ട്‌സ്റ്റാറിലെ ഏറ്റവും വലിയ പാൻ-സൗത്ത് ഡിജിറ്റൽ റിലീസുകളിൽ ഒന്നായി മാറുന്നു.
ചിത്രത്തിന്റെ പശ്ചാത്തലസംഗീതം, വിസ്മയിപ്പിക്കുന്ന ദൃശ്യപ്രഭാവങ്ങൾ, അതിശയകരമായ കഥാപരിണാമം എന്നിവ ഇതിനോടകം തന്നെ ആരാധകരിൽ വൻ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. ടീസറുകളും ട്രെയ്‌ലറുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മുന്നേറുകയാണ്. ഒക്ടോബർ 10-നുള്ള ഡിജിറ്റൽ പ്രീമിയറിലൂടെ, 'മിറൈ' പ്രേക്ഷകരെ ധൈര്യത്തിന്റെ, വിധിയുടെ, വിശ്വാസത്തിന്റെ അത്യന്തം വിസ്മയകരമായ ഒരു ഇതിഹാസയാത്രയിലേക്ക് ക്ഷണിക്കുന്നു.
advertisement
Summary: 'Mirai' starts streaming on JioHotstar from October 10. JioHotstar has started the exclusive digital premiere of the grand fantasy action spectacle Mirai in Telugu, Tamil, Kannada and Malayalam languages ​​from October 10. The highly anticipated film promises a cinematic experience of unprecedented visual excellence, combining emotions, mythology and high-octane action
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Mirai | ഗ്രാൻഡ് ഫാന്റസി ആക്ഷൻ സ്പെക്ടക്കിൾ 'മിറൈ' ജിയോ ഹോട്ട്‌സ്റ്റാറിൽ
Next Article
advertisement
വനിതാ ട്വന്റി 20: ശ്രീലങ്കക്കെതിരായ പരമ്പര 5-0ന് സ്വന്തമാക്കി ഇന്ത്യ; കാര്യവട്ടത്ത് ജയം 15 റൺസിന്
വനിതാ ട്വന്റി 20: ശ്രീലങ്കക്കെതിരായ പരമ്പര 5-0ന് സ്വന്തമാക്കി ഇന്ത്യ; കാര്യവട്ടത്ത് ജയം 15 റൺസിന്
  • ഹർമൻപ്രീത് കൗറിന്റെ അർധ സെഞ്ചുറിയോടെ ഇന്ത്യ 175 റൺസ് നേടി, ശ്രീലങ്കയെ 15 റൺസിന് തോൽപ്പിച്ചു

  • ഇന്ത്യൻ ബൗളർമാർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി, പരമ്പരയിലെ അഞ്ചും മത്സരവും ജയിച്ച് ഇന്ത്യ 5-0ന് വിജയിച്ചു

  • അരുന്ധതി റെഡ്ഡി അവസാന ഓവറുകളിൽ 11 പന്തിൽ 27 റൺസ് നേടി പുറത്താകാതെ ഇന്ത്യയെ ശക്തിപ്പെടുത്തി

View All
advertisement