advertisement

ഡേറ്റിങ്ങ് സൈറ്റുകളിൽ കയറുന്നുണ്ടോ? സെക്സ് ചാറ്റും സ്വകാര്യ ചിത്രങ്ങളും ചോരുന്നതായി റിപ്പോർട്ട്

Last Updated:

854 ജിബി ഡേറ്റയാണ് ഇത്തരത്തിൽ ചോർന്നത്. ലൈംഗിക ചിത്രങ്ങളും സ്വാകാര്യ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഓഡിയോ സംഭാഷണം റെക്കോഡു ചെയ്തതും പണമിടപാടിന്റെ വിവരങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ഡേറ്റിങ് സൈറ്റുകളിൽ കയറി സെക്സ് ചാറ്റ് നടത്തുന്നവരാണോ നിങ്ങൾ?. ഇത്തരം സൈറ്റുകളിൽ കയറി നിങ്ങൾ നടത്തുന്ന ചാറ്റുകളും പങ്കാളികൾ പരസ്പരം കൈമാറുന്ന സെക്സ് ചിത്രങ്ങളുമെല്ലാം പുറത്താരും അറിയില്ലെന്ന് കരുതിയെങ്കിൽ തെറ്റി. ഒന്നിലേറെ ഡേറ്റിങ് സൈറ്റുകളിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോർന്നുവെന്നാണ് റിപ്പോർട്ട്.
ഷുഗര്‍ഡി, ഹെര്‍പെസ് ഡേറ്റിങ് തുടങ്ങിയ വെബ്സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇത്തരത്തിൽ ചോർന്നത്. ആമസോണ്‍ വെബ് സര്‍വീസസിലെ പാസ്‌വേഡ് പരിരക്ഷയില്ലാത്ത ഇടിങ്ങളില്‍ നിന്ന് പതിനായിരിക്കണക്കിന് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട 20 ദശലക്ഷത്തിലേറെ ഫയലുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആരുടേതാണിത് എളുപ്പത്തിൽ തിരിച്ചറിയാവുന്ന രേഖകളൊന്നും കണ്ടെത്തിയില്ലെങ്കിലും രണ്ടും കൽപിച്ച് ഇറങ്ങിത്തിരിക്കുന്ന ഹാക്കര്‍ക്ക് ഇത് എളുപ്പത്തില്‍ കണ്ടെത്താവുന്നതെയുള്ളുവെന്നാണ് വിദഗ്ധർ പറയുന്നത്.
ആമസോണ്‍ വെബ് സര്‍വീസസ് സേവനം ഉപയോഗിക്കുന്നവരുടെ ഡാറ്റാ സൂക്ഷിക്കല്‍ ഇടമായ ബക്കറ്റുകളിലാണ് ഉപയോക്താക്കളുടെ സ്വകാര്യ ഫയലുകള്‍ യാതൊരു സുരക്ഷയുമില്ലാതെ കിടക്കുന്നത്. വിപിഎന്‍മെന്റോര്‍സ് എന്ന സുരക്ഷാ ഗവേഷകരാണ് ഈ ഫയലുകള്‍ കണ്ടെത്തിയത്. മൊത്തം 854 ജിബി ഡേറ്റയാണ് ഇങ്ങനെ ലഭ്യമായിരുന്നത്. ഒൻപതോളം ഡേറ്റിങ് സൈറ്റുകൾ അശ്രദ്ധമായി തങ്ങളുടെ ഉപയോക്താക്കളുടെ ഡേറ്റ ബക്കറ്റുകളില്‍ നിക്ഷേപിച്ചിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഉപയോക്താക്കള്‍ നടത്തിയ പണമിടപാടിന്റെ സ്‌ക്രീൻ ഷോട്ടുകളടക്കമാണ് ബക്കറ്റിലുള്ളത്.
advertisement
TRENDING:മലപ്പുറത്ത് ഡി.വൈ.എഫ്.ഐയുടെ കൊലവിളി: നടപടിയെടുക്കുമെന്ന് ജില്ലാ നേതൃത്വം; പൊലീസ് കേസെടുത്തു [NEWS] 'ചൈന പിന്നില്‍നിന്ന് കുത്തി'; ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകണമെന്ന് കമൽഹാസൻ [NEWS]ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അശ്ലീലമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മുക്കം സ്വദേശിക്കെതിരെ കേസ് [NEWS]
ലൈംഗിക ചിത്രങ്ങളും സ്വാകാര്യ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഓഡിയോ സംഭാഷണം റെക്കോഡു ചെയ്തതും പണമിടപാടിന്റെ വിവരങ്ങളും എല്ലാം ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട്. ചിത്രം ലഭിച്ചാൽ മാത്രം അത് ആരുടേതാണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കില്ല. എന്നാല്‍, പല ചിത്രങ്ങളിലും മുഖം വ്യക്തമായി കാണാം. ചിലയിടങ്ങളില്‍ യൂസര്‍ നെയിമുകളും പണം കൈമാറ്റ രേഖകളും ഒക്കെയുണ്ട്. ഇവയെല്ലാം ഒത്തു നോക്കിയാല്‍ വ്യക്തികളെ തിരിച്ചറിയാനാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
advertisement
ഇത്തരം വിവരങ്ങൾ ഉപയോഗിച്ച് ഹാക്കര്‍മാർ അക്കൗണ്ട് ഉടമകളുമായി വിലപേശൽ നടത്താനുള്ള സാധ്യതയും ചിലർ മുൻകൂട്ടി കാണുന്നു. വളരെ രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യങ്ങള്‍ ഈ ആപ്പുകളിലൂടെ പങ്കുവയ്ക്കുകയാണ് ഉപയോക്താക്കള്‍ ചെയ്യുന്നത്. ഇത് ഉയർത്തുന്ന സുരക്ഷാ ഭീഷണിയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഡേറ്റിങ്ങ് സൈറ്റുകളിൽ കയറുന്നുണ്ടോ? സെക്സ് ചാറ്റും സ്വകാര്യ ചിത്രങ്ങളും ചോരുന്നതായി റിപ്പോർട്ട്
Next Article
advertisement
പത്രവിൽപനക്കാരൻ അലി അക്ബറിന് ഫ്രാൻസ് പരമോന്നത ബഹുമതി നൽകി ആദരിച്ചത് എന്തു കൊണ്ട്?
പത്രവിൽപനക്കാരൻ അലി അക്ബറിന് ഫ്രാൻസ് പരമോന്നത ബഹുമതി നൽകി ആദരിച്ചത് എന്തു കൊണ്ട്?
  • പാരിസിലെ തെരുവുകളിൽ 50 വർഷം പത്രം വിൽപന നടത്തിയ അലി അക്ബറിന് ഫ്രാൻസ് ബഹുമതി നൽകി

  • ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ 'നാഷണൽ ഓർഡർ ഓഫ് മെറിറ്റ്' (നൈറ്റ് പദവി) നൽകി ആദരിച്ചു

  • വാർധക്യവും ബുദ്ധിമുട്ടുകളും മറികടന്ന് പത്രവിൽപന തുടരുമെന്ന് അലി അക്ബർ ഉറപ്പു നൽകി

View All
advertisement