HBD Asif Ali | ഇതുപോലത്തെ മണവാളന്മാരെ കണ്ടിട്ടുണ്ടോ? പിറന്നാൾ ദിനത്തിൽ ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി'യുടെ ഫസ്റ്റ് ലുക്ക്

Last Updated:

ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി ഈദ് റിലീസായി തിയേറ്ററുകളിലേക്കെത്തും

ആഭ്യന്തര കുറ്റവാളി
ആഭ്യന്തര കുറ്റവാളി
ആസിഫ് അലിയുടെ (Asif Ali) പിറന്നാൾ ദിനത്തിൽ 'ആഭ്യന്തര കുറ്റവാളി'യുടെ (Abhyanthara Kuttavali) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി ഈദ് റിലീസായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ കഥ- തിരക്കഥ- സംവിധാനം നിർവഹിക്കുന്നത് സേതുനാഥ് പത്മകുമാർ ആണ്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ ഓൾ ഇന്ത്യാ വിതരണം നിർവഹിക്കുന്നത്.
റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് 'ആഭ്യന്തരകുറ്റവാളി' ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.
ആഭ്യന്തര കുറ്റവാളിയുടെ അണിയറപ്രവർത്തകർ ഇവരാണ്. സിനിമാട്ടോഗ്രാഫർ: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, മ്യൂസിക് : ബിജിബാൽ, ക്രിസ്റ്റി ജോബി,ബാക്ക്ഗ്രൗണ്ട് സ്കോർ : രാഹുൽ രാജ്, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: ടെസ്സ് ബിജോയ്,ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനർ : നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ് : സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം : മഞ്ജുഷാ രാധാകൃഷ്ണൻ, ലിറിക്സ് : മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പ്രേംനാഥ്, സൗണ്ട് ഡിസൈൻ : ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര,അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈൻ: മാമി ജോ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
advertisement
Summary: Abhyanthara Kuttavali is an upcoming Malayalam movie featuring actor Asif Ali in the lead role. The movie released its first look poster on the birthday of the actor. Abhyanthara Kuttavali is slated as an Eid release
മലയാളം വാർത്തകൾ/ വാർത്ത/Film/
HBD Asif Ali | ഇതുപോലത്തെ മണവാളന്മാരെ കണ്ടിട്ടുണ്ടോ? പിറന്നാൾ ദിനത്തിൽ ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി'യുടെ ഫസ്റ്റ് ലുക്ക്
Next Article
advertisement
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement