#AskSRK | സൽമാൻ ഖാൻ എപ്പോഴും ഭായ് തന്നെയാണെന്ന് ഷാരുഖ് ഖാൻ
Last Updated:
സമൂഹ മാധ്യമത്തിൽ ഷാരുഖ് ഖാൻ നടത്തിയ ഇന്ററാക്ടീവ് സെഷനിലെ അഞ്ച് പ്രസക്ത ഭാഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
ഈയടുത്ത് ബോളിവുഡ് താരം ഷാരൂഖ് ഖാൻ ട്വിറ്ററിൽ #AskSRK എന്ന ഒരു സംവേദനാത്മക സെഷൻ നടത്തിയിരുന്നു. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം വന്ന ഈ പരിപാടിയെ വളരെ സന്തോഷത്തോടെയാണ് താരത്തിന്റെ ആരാധകർ വരവേറ്റത്.
സമൂഹ മാധ്യമത്തിൽ ഷാരുഖ് ഖാൻ നടത്തിയ ഇന്ററാക്ടീവ് സെഷനിലെ അഞ്ച് പ്രസക്ത ഭാഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
സൽമാൻ ഖാനെക്കുറിച്ച്
സൽമാൻ ഖാനെ കുറിച്ച് ഒരു ആരാധകന്റെ ചോദ്യത്തിന് ഇങ്ങനെയായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി, 'ഭായ് (സൽമാൻ) എപ്പോഴും ഭായ് തന്നെയാണ്!' രണ്ട് സൂപ്പർ താരങ്ങളും ദിവസങ്ങൾക്ക് മുമ്പ് ഷാരൂഖിന്റെ അടുത്ത ചിത്രമായ പഠാന് വേണ്ടി ഒരുമിച്ച് ഷൂട്ട് ചെയ്തിരുന്നു.
Ha ha. Yahaan Twitter pe sab box office failures ka hi sequel kyon maang rahe hain??? https://t.co/9JmBkCO52T
advertisement
— Shah Rukh Khan (@iamsrk) March 31, 2021
ബോളിവുഡിലെ സുഹൃത്തുക്കളെക്കുറിച്ച്
ബോളിവുഡിലെ സുഹൃത്തുക്കളെക്കുറിച്ച് ചോദിച്ചപ്പോൾ വളരെ രസകരമായ മറുപടിയാണ് എസ് ആർകെയ്ക്ക് ഉണ്ടായിരുന്നത്. ആദ്യം ചോദ്യം വായിക്കാം 'സാർ, താങ്കൾ ഒരിക്കൽ കോഫീ വിത്ത് കരൺ പരിപാടിയിൽ വെച്ച് സൗഹൃദം സൂക്ഷിക്കാൻ അറിയാത്ത വ്യക്തിയാണ് താങ്കൾ എന്നു പറഞ്ഞിരുന്നു, താങ്കൾ ഇപ്പോഴും അങ്ങനെ തന്നെയാണോ?' ഇതിന് താരം കൊടുത്ത മറുപടി ഇങ്ങനെ, 'ഇപ്പോൾ എന്റെ കുട്ടികൾ എനിക്ക് സുഹൃത്തുക്കളായുണ്ട്.'
advertisement
ആമിർ ഖാന്റെ മികച്ച സിനിമകൾ
ഖയാമത് സേ ഖയാമത് തക, ദങ്കൽ, ലഗാൻ, ത്രീ ഇഡിയറ്റ്സ് എന്നിവയാണ് ഷാറൂഖ് ഖാന്റെ ഏറ്റവും പ്രിയപ്പെട്ട ആമിർ ഖാൻ ചിത്രങ്ങൾ.
കരിയർ ഉപദേശം
23 വയസ്സുകാരനായ ഒരു യുവാവ് താരത്തോട് ഏത് കരിയർ തെരെഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് ആശയകുഴപ്പത്തിലാണെന്ന് പറഞ്ഞപ്പോൾ അതിനും താരത്തിന്റെ പക്കൽ മറുപടിയുണ്ടായിരുന്നു. 'പ്രായം ഒരു സംഖ്യ മാത്രമാണ്… നന്നായി പ്രയത്നിക്കുക.. എല്ലാം ശരിയാകും. ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത് ഇരുപത്തിയാറാമത്തെ വയസ്സിലാണ്. വർഷങ്ങൾ വെറുതെ പാഴാക്കാതിരുന്നാൽ മാത്രം മതി.'
advertisement
പരാജയപ്പെട്ട സിനിമയുടെ രണ്ടാം ഭാഗം എന്തിനാണ് നിർമ്മിക്കുന്നത്
ജബ് ഹാരി മെറ്റ് സേജൽ എന്ന സിനിമയുടെ രണ്ടാം ഭാഗം എന്തിനാണ് നിർമിക്കുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ സംശയം. 'ഹഹാ. എന്തു കൊണ്ടാണ് പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗം വേണമെന്ന് ആളുകൾ റ്റ്വിറ്ററിൽ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്?'.
കഴിഞ്ഞ മൂന്ന് വർഷമായി അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു ഷാരുഖ് ഖാൻ. താരത്തിന്റെ അടുത്ത സിനിമയായ പഠാൻ 2022ൽ റിലീസ് ചെയ്യാനാവുമെന്നാണ് കരുതപ്പെടുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
advertisement
Summary: From giving career advice to his fans to speaking on Salman Khan and Aamir Khan, Shah Rukh Khan's #AskSRK session on social media was a fun one for the netizens.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 01, 2021 1:01 PM IST